
അന്താരാഷ്ട്ര ജാസ് ഡേ വേദിയാവാൻ അബൂദബി
അന്താരാഷ്ട്ര ജാസ് ഡേ 2025ന് അബൂദബി വേദിയാവും. ഏപ്രില്‍ 30നാണ് ജാസ് ഡേ ആചരിക്കുന്നത്. അറേബ്യന്‍ പൈതൃകവുമായി സമന്വയിപ്പിച്ചായിരിക്കും ജാസിന്റെ മധുരമൂറുന്ന ശബ്ദം അബൂദബിയില്‍ മുഴങ്ങുക. അബൂദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെയാണ് അബൂദബിയില്‍ 2025ലെ അന്താരാഷ്ട്ര ജാസ് ദിനം ആചരിക്കുക. ജാസ് പിയാനിസ്റ്റും യൂനസ്കോയുടെ ഗുഡ്വില് അംബാസഡറുമായ ഹെര്‍ബി ഹാന്‍കോക്കിന്റെ ആശയത്തില്‍നിന്ന് 2011ലാണ് യുനസ്കോ ഇന്റര്‍നാഷനല്‍ ജാസ് ഡേ ആരംഭിച്ചത്. ഇരുന്നൂറോളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എല്ലാ വര്‍ഷവും ജാസ് ഡേയില്‍ സംബന്ധിക്കാറുണ്ട്. സംഗീതമേളവും ശില്പശാലകളും സമ്മേളനങ്ങളുമൊക്കെ…