
സിനിമ നിർമ്മിക്കരുത് എന്ന വാദം ശരിയല്ല; പ്രതിഫലകണക്ക് പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ: പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാടിൽ പ്രതികരിച്ച് നടൻ ജയൻ ചേർത്തല
താരങ്ങൾ പ്രതിഫലം കൂട്ടുന്നത് കൊണ്ട് മാത്രം സിനിമ പരാജയപ്പെടുന്നു എന്ന നിർമാതാക്കളുടെ സംഘടനയുടെ വാദം സത്യമല്ലെന്ന് നടൻ ജയൻ ചേർത്തല. ഓരോ സിനിമ തുടങ്ങുന്നതിന് മുമ്പും പ്രതിഫലം ഉറപ്പിച്ചിട്ടാണ് നിർമ്മാതാക്കൾ സിനിമ എടുക്കുന്നത്. എല്ലാ സിനിമയും വിജയിക്കണമെന്ന് നിർബന്ധം പിടിക്കാനാകില്ല. അമ്മയുടെ അംഗങ്ങൾ പണിക്കാരെ പോലെ ഒതുങ്ങി നിൽക്കണം എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ജയൻ ചേർത്തല പറഞ്ഞു. താരങ്ങൾ പ്രതിഫലം കൂട്ടുന്നത് കൊണ്ടാണ് സിനിമ പരാജയപ്പെടുന്നതെന്ന സുരേഷ്കുമാർ വാദം ജനങ്ങളുടെ കണ്ണിൽ…