ജമ്മു കശ്മീരിലെ ഭീകരാക്രമണം; വ്യോമസേനാ സൈനികൻ കൊല്ലപ്പെട്ടു: 4 പേർക്ക് പരിക്ക്

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.  ഷാസിതാറിനടുത്തുള്ള ജനറൽ ഏരിയയിലെ എയർബേസിനുള്ളിൽ വാഹനങ്ങൾ സുരക്ഷിതമാക്കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഭീകരരെ തുരത്താൻ സുരക്ഷാസേന ഓപ്പറേഷൻ ആരംഭിച്ചു. സുരൻകോട്ടിലെ സനായി ഗ്രാമത്തിലാണ് ആക്രമണം നടന്നത്. പരിക്കേറ്റവരെ ഉദംപൂരിലെ കമാൻഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ മരിച്ചു. പ്രാദേശിക രാഷ്ട്രീയ റൈഫിൾസ് യൂണിറ്റ് ആക്രമണം നടന്ന പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു….

Read More

മണിപ്പുരില്‍ ആറ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിവെച്ചശേഷം ജവാന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു

മണിപ്പുരില്‍ അസം റൈഫിള്‍സ് ജവാന്‍ സഹപ്രവര്‍ത്തകരായ ആറുപേര്‍ക്ക് നേരെ വെടിവെച്ച ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ഇന്‍ഡോ-മ്യാന്‍മര്‍ അതിര്‍ത്തിയിലായിരുന്നു സംഭവം ഉണ്ടായത്. സംഭവത്തില്‍ ആറ് ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇവരാരും മണിപ്പൂരികളല്ലെന്നുമാണ് അസം റൈഫിള്‍സ് പി.ആര്‍.ഒ അറിയിച്ചിരിക്കുന്നത്. അവധി കഴിഞ്ഞ് ഇന്ന് രാവിലെ ചുരാചന്ദ്പൂരിലെ വീട്ടില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് ജവാന്‍ സഹപ്രവര്‍ത്തകരെ വെടിവെച്ച ശേഷം ജീവനൊടുക്കിയത്. ദക്ഷിണ മണിപ്പൂരിലെ അസം റൈഫിള്‍സ് ബറ്റാലിയനിലാണ് സംഭവം. ഇതിനിടെ മണിപ്പൂരില്‍ തുടരുന്ന വംശീയ സംഘട്ടനത്തിന്റെ…

Read More

സൈനികനെ പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജമെന്ന് പൊലീസ്

കടയ്ക്കലിൽ സൈനികനെ മർദ്ദിച്ച ശേഷം നിരോധിത സംഘടനയായ പി എഫ് ഐ എന്ന് ശരീരത്തിൽ എഴുതിയെന്ന പരാതി വ്യാജം. സൈനികനടക്കം രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൈനികൻ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരെയാണ്  കസ്റ്റഡിയിലെടുത്തത്. ശരീരത്തിൽ പിഎഫ്‌ഐയെന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും കണ്ടെടുത്തു. കൂടുതൽ വിവരങ്ങൾ തേടുകയാണെന്ന് പൊലീസ് അറിയിച്ചു.  സൈനികനായ ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിൽ പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന സുഹൃത്ത് ജോഷിയുടെ മൊഴിയാണ് പരാതിയിലെ അന്വേഷണത്തിൽ നിർണായകമായത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം…

Read More

വാരാന്ത്യത്തിൽ 520 കോടി; ചരിത്രം സൃഷ്ടിച്ച് ആറ്റ്ലീ- ഷാരൂഖ് ചിത്രം ജവാൻ

ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച് ഷാരൂഖ് ഖാന്റെ ജവാൻ. റിലീസ് ചെയ്ത് ഒരാഴ്ചയോടടുക്കുമ്പോൾ വാരാന്ത്യത്തിൽ ഏറ്റവും വലിയ കളക്ഷൻ നേടുന്ന ചിത്രമായി ജവാൻ. ആ​ഗോള ബോക്സ് ഓഫീസിൽ 520. 79 കോടി രൂപയാണ് ഇത് വരെ ജവാൻ നേടിയത്. നിർമാതാക്കളായ റെഡ് ചില്ലീസാണ് കളക്ഷന്റെ വിവരങ്ങൾ ഔദ്യോഗികമായി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലീ സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ്. സെപ്റ്റംബർ ഏഴിന് റിലീസ്…

Read More

നയൻതാരയ്‌ക്കൊപ്പം തിരുപ്പതി ക്ഷേത്രദർശനം നടത്തി ഷാരുഖ് ഖാനും കുടുംബവും; വിഡിയോ

നയൻതാരയ്ക്കും വിഘ്നേശ് ശിവനുമൊപ്പം തിരുപ്പതി ദർശനം നടത്തി ഷാറുഖ് ഖാൻ. മകൾ സുഹാന ഖാനും ഭാര്യ ഗൗരിയും ഷാറുഖിനൊപ്പമുണ്ടായിരുന്നു. ‘ജവാൻ’ സിനിമയുടെ റിലീസിനു മുന്നോടിയായാണ് തിരുപ്പതി ദർശനം. നേരത്തെ ‘ജവാൻ’ സിനിമയുടെ ട്രെയിലർ ലോഞ്ചുമായി ബന്ധപ്പെട്ട് ഷാറുഖ് ചെന്നൈയിൽ എത്തിയിരുന്നു. #WATCH | Andhra Pradesh: Actor Shah Rukh Khan, his daughter Suhana Khan and actress Nayanthara offered prayers at Sri Venkateshwara Swamy in Tirupati pic.twitter.com/KuN34HPfiv — ANI…

Read More

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; മലയാളി ജവാന് വീരമൃത്യു

ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളിയായ സിആർപിഎഫ് ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി അബ്ദുൾ ഹക്കീമാണ് (35) മരിച്ചത്.  ഇന്നലെ വൈകിട്ടാണ് മാവോയിസ്റ്റുകൾ സിആർപിഎഫ് ക്യാംപ് ആക്രമിച്ചത്. രണ്ടുമാസം മുൻപാണ് ഹക്കീം ഛത്തീസ്ഗഡ് മേഖലയിലെത്തിയത്. മൃതദേഹം ഇന്നു വൈകിട്ട് കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിക്കും. ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.

Read More