ജമ്മു കശ്മീരിലെ മിന്നൽ പ്രളയം, ഗതാഗത തടസ്സം നീക്കാൻ സൈന്യത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനം

ദില്ലി: ജമ്മു കാശ്മീരിലെ റമ്പാൻ ജില്ലയിൽ മണ്ണിടിച്ചലിനെ തുടർന്നുണ്ടായ ഗതാഗതതടസ്സം നീക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ജമ്മു ശ്രീനഗർ ദേശീയപാതയിൽ ഗതാഗതം പുനസ്ഥാപിക്കുന്നതിനായി സൈന്യത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഗതാഗതം പുനസ്ഥാപിക്കാൻ 48 മണിക്കൂർ എടുക്കുമെന്നാണ് അധികൃതർ അറിയിച്ചത്. റമ്പാൻ ജില്ലയിൽ മിന്നൽ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ 3 പേരാണ് മരിച്ചത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. മണ്ണിടിച്ചിൽ രൂക്ഷമായതോടെ ജമ്മു-ശ്രീനഗർ ദേശീയപാത താൽക്കാലികമായി അടച്ചു. തുടർച്ചയായ മഴയ്ക്ക് പിന്നാലെയാണ് ജമ്മു കാശ്മീരിലെ റമ്പാൻ ജില്ലയിൽ കനത്ത മണ്ണിടിച്ചിൽ ഉണ്ടായത്….

Read More