ബിഷപ്പുമാർക്ക് എതിരായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന; മന്ത്രിക്കെതിരെ യാക്കോബായ സഭ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരെ യാക്കോബായ സഭ രംഗത്ത്., മന്ത്രിയുടെ നിലപാടുകളോട് യോജിക്കുന്നില്ലെന്ന് മീഡിയ കമ്മീഷൻ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കുകയെന്നത് സഭയുടെ ഉത്തരവാദിത്തമാണ്, മണിപ്പൂർ അടക്കമുള്ള വിഷയങ്ങൾ കേന്ദ്ര സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്താൻ ഔദ്യോഗിക തലത്തിൽ മാർഗ്ഗങ്ങളുണ്ട്, സഭകളുടെ കൂട്ടായ്മ ഇക്കാര്യം നേർത്തെ തന്നെ സർക്കാരിനെ അറിയിച്ചിട്ടുണ്ട്, വിരുന്നിൽ പങ്കെടുത്ത രണ്ട് ബിഷപ്പുമാർ മണിപ്പൂർ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു, ഏതെങ്കിലും…

Read More

സഭയുടെ നിലപാട് വിരുന്നിൽ പങ്കെടുത്തതുകൊണ്ട് അലിഞ്ഞുപോകുന്നതല്ല; സജി ചെറിയാനെതിരെ യാക്കോബായ സഭ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാരെ വിമർശിച്ച മന്ത്രി സജി ചെറിയാനെതിരെ യാക്കോബായ സഭ. ഏതെങ്കിലും വിരുന്നിൽ പങ്കെടുത്തതുകൊണ്ട് അലിഞ്ഞുപോകുന്നതല്ല സഭയുടെ നിലപാടെന്ന് മീഡിയ കമ്മിഷൻ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ വിരുന്നിനെ രാഷ്ട്രീയമായല്ല കാണുന്നത്. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയൊരുക്കിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കുന്നത് മര്യാദയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിലും നവകേരള സദസ്സിലും സഭയുടെ പ്രതിനിധികൾ പങ്കെടുത്തിട്ടുണ്ട്. അതും രാഷ്ട്രീയമല്ല, സർക്കാർ നടത്തുന്ന പരിപാടിയായാണ് കാണുന്നതെന്നും കുര്യാക്കോസ് മാർ തെയോഫിലോസ് പറഞ്ഞു. മണിപ്പൂർ…

Read More