ഓർത്തഡോക്സ് – യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള പള്ളിത്തർക്കം ; ക്രമസമാധാനനില ഉറപ്പാക്കാനാണ് ശ്രമമെന്ന് സർക്കാർ സത്യവാങ്മൂലം
ഓർത്തഡോക്‌സ്-യാക്കോബായ പള്ളിത്തർക്കത്തിൽ സത്യവാങ്മൂലം നൽകി സർക്കാർ. ക്രമസമാധാന നില ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി വിധി നടപ്പിലാക്കാനെത്തുമ്പോൾ പ്രതിരോധിക്കാൻ വിശ്വാസികളുടെ വലിയ സംഘമെത്തുന്നു എന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സ്ത്രീകളും, കുട്ടികളും, പ്രായമായവരുമുൾപ്പെടെ ആത്മഹത്യാ ഭീഷണി മുഴക്കുകയാണെന്നും അതിനാൽ ക്രമസമാധാന നില ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. കോടതി ഉത്തരവ് നടപ്പാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഇക്കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു എന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. ചീഫ് സെക്രട്ടറിയുമായുള്ള യോഗത്തിന് ശേഷമാണ് പള്ളി…