ആരും സുരക്ഷിതരല്ല; സ്വന്തം കുട്ടി ലഹരി ഉപയോഗിക്കില്ലെന്ന് ആശ്വസിക്കും; അശ്രദ്ധ അരുതെന്ന് പാണക്കാട് തങ്ങൾ

ലഹരിക്കെതിരെ മുന്നറിയിപ്പുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ശ്രദ്ധ വീട്ടിൽ നിന്ന് തുടങ്ങണം. സ്വന്തം വീട്ടിൽ കള്ളൻ കയറില്ലെന്ന് ആരും കരുതരുത്. എത്ര സുരക്ഷിതമാണെങ്കിലും ഒരു ദിവസം കള്ളൻ കയറുമെന്ന ചിന്ത വേണം. നമ്മൾ സുരക്ഷിതരല്ല. അശ്രദ്ധയുണ്ടായാൽ എവിടെ വേണമെങ്കിലും ലഹരി കടന്നു വരാം.തന്‍റെ കുട്ടി ലഹരി ഉപയോഗിക്കില്ലെന്ന് നമ്മൾ ആശ്വസിക്കും. പക്ഷെ സംഭവിക്കുന്നത് മറിച്ചാണ്. നാളെ നമ്മുടെ വീട്ടിലും ഇതെല്ലാം വന്നേക്കാമെന്ന ജാഗ്രത എല്ലാവർക്കും വേണം.  കുട്ടികളേയും യുവതീ – യുവാക്കളേയും പ്രത്യേകമായി നിരീക്ഷിക്കണമെന്നും പാണക്കാട് തങ്ങൾ ആവശ്യപ്പെട്ടു….

Read More

ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച കേസ്: ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി; ഒന്നിന് നേരിട്ട് കോടതിയിൽ ഹാജരാവണം

യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിട്ട് പാലക്കാട് കോടതി. ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച കേസിൽ  പാലക്കാട്  ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ​മജിസ്ട്രേറ്റ് കോടതി-2 ആണ് രാംദേവിനെതിരെ ഇന്ന് വാറണ്ട് പുറപ്പെടുവിച്ചത്. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞ 16ന് പാലക്കാട്ടെ കോടതിയിൽ ഹാജരാകാൻ രാംദേവിന് സമൻസ് അയച്ചിരുന്നു. എന്നാൽ അന്ന് കോടതിയിൽ വരാതിരുന്നതിനെത്തുടർന്നാണ് ​ഫെബ്രുവരി ഒന്നിന് നേരിട്ട് ഹാജരായി ജാമ്യമെടുക്കാൻ കോടതി വാറണ്ട് പുറപ്പെടുവിച്ചത്….

Read More

പൃഥ്വിരാജിന്റെ പേര് ഷൂട്ടിംഗിന്റെ തലേ ദിവസമാണ് പുറത്ത് വിട്ടത്, അവർ വൈരാഗ്യം മനസ്സിൽ കുറിച്ചിരുന്നു: വിനയൻ

വിലക്കും അവസരങ്ങൾ നിഷേധിക്കലും നേരിട്ട ഒരു കാലഘട്ടം നടൻ പൃഥ്വിരാജിനുണ്ടായിരുന്നു. ഇതേക്കുറിച്ച് പൃഥിരാജ് ഇപ്പോൾ അധികം സംസാരിക്കാറില്ലെങ്കിലും അമ്മ മല്ലിക സുകുമാരൻ പഴയ കാര്യങ്ങൾ പലതും ഇന്നും ഓർമ്മിപ്പിക്കാറുണ്ട്. പ്രതിസന്ധി കാലത്ത് പൃഥിരാജിനൊപ്പം നിന്ന സംവിധായകൻ വിനയനാണ്. വിനയൻ, പൃഥിരാജ്, തിലകൻ എന്നിവർ അക്കാലത്ത് വേട്ടയാടപ്പെട്ടു. വിനയനോടുള്ള നന്ദിയും ബഹുമാനവും പ്രകടമാക്കി മല്ലിക സുകുമാരൻ അടുത്തിടെ സംസാരിക്കുകയുണ്ടായി. ഇതിന്റെ പേരിൽ സിനിമാ ലോകത്തെ ചിലർക്ക് നീരസം തോന്നിയെന്നും മല്ലിക സുകുമാരൻ കഴിഞ്ഞ ദിവസം പറഞ്ഞു. ഇപ്പോഴിതാ ഇതേക്കുറിച്ച്…

Read More

ദുരന്തബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി; കേന്ദ്ര നടപടി ദൗർഭാഗ്യകരമെന്ന് ചെന്നിത്തല

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി ആവശ്യപ്പെട്ട കേന്ദ്ര നടപടി ദൗർഭാഗ്യകരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തോട് കേന്ദ്രം ശത്രുതാപരമായ നിലപാടാണ്  സ്വീകരിക്കുന്നത്. വയനാടിന് വേണ്ടി കേന്ദ്രം എന്ത് സഹായം ചെയ്തുവെന്നതാണ് പ്രധാനം. ഹെലികോപ്റ്റർ ഉപയോഗിച്ചതിന് പണം ചോദിച്ചത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. ആ തീരുമാനം തിരിച്ചെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.  കോൺഗ്രസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദ വിഷയങ്ങളിലും ചെന്നിത്തല പ്രതികരിച്ചു. പി.വി അൻവര്‍ കോൺഗ്രസിലേക്ക് എന്ന വാ‍ര്‍ത്തകളെ തള്ളിയ ചെന്നിത്തല, എന്റെ അറിവിൽ ഒരു…

Read More

‘വേഗം നാട്ടിലേക്ക് മടങ്ങണം; സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണം’; പൗരൻമാർക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്

സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ സിറിയയിലേക്ക് യാത്ര ചെയ്യരുതെന്ന് കേന്ദ്രസർക്കാർ. സിറിയയിലെ യുദ്ധ സാഹചര്യം മുൻനിർത്തിയാണ് ഇന്ത്യൻ പൗരൻമാർക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. സിറിയയിലുള്ള ഇന്ത്യൻ പൗരന്മാരോട് കഴിവതും വേഗം നാട്ടിലേക്ക് മടങ്ങാനും വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. എംബസിയെ ബന്ധപ്പെടാനുള്ള ഹെൽപ്പ് ലൈൻ നന്പറും പുറത്തുവിട്ടു. യാത്രക്കാർക്ക് കടുത്ത അപകടസാധ്യതകൾ സിറിയയിൽ നിലനിൽക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ഇന്ത്യൻ പൗരൻമാർക്ക് +963 993385973 എന്ന വാട്സ്ആപ്പ് നമ്പറിലും hoc.damascus@mea.gov.in എന്ന…

Read More

തിരിച്ചറിയിൽ രേഖ കരുതുക’: പാക്കിസ്ഥാനിലുള്ള യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പ്

ഡിസംബർ 16 വരെ പെഷവാറിലെ സെറീന ഹോട്ടലും പെഷവാർ ഗോൾഫ് ക്ലബ് ഉൾപ്പെടെയുള്ള പരിസര പ്രദേശങ്ങളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് പാക്കിസ്ഥാനിലുള്ള യുഎസ് പൗരന്മാർക്ക് യുഎസ് സുരക്ഷാ മിഷന്റെ മുന്നറിയിപ്പ്. നിരന്തരമായി ഭീകരവാദികളുടെ ഭീഷണികൾ കാരണം ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ യാത്ര ചെയ്യരുതെന്നും ഈ മേഖലയിലേക്കുള്ള യാത്രാ പദ്ധതികൾ പുനഃപരിശോധിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി. സുന്നി-ഷിയാ വിഭാഗങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ അഫ്ഗാനിസ്ഥാൻ അതിർത്തിയായ…

Read More

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കുള്ള സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്: ഇടിമിന്നൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാ​ഗമായി എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഈ മേഖലകളില്‍ ആകാശം പൊതുവേ മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ…

Read More

‘ആ പാട്ടുകള്‍ പാടരുത്; സംഗീത പരിപാടിക്ക് മുന്‍പായി ദില്‍ജിത്തിന് നോട്ടിസുമായി തെലങ്കാന സർക്കാർ

സംഗീത പരിപാടിക്ക് മുന്‍പായി ഗായകന്‍ ദില്‍ജിത്ത് ദോസഞ്ജിന് നോട്ടിസുമായി തെലങ്കാന സര്‍ക്കാര്‍. മദ്യത്തേയും ലഹരിയേയും അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകള്‍ പാടരുത് എന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്. ഗായകന്‍ അവതരിപ്പിക്കുന്ന ദില്‍-ലുമിനാണ്ടി സംഗീത പരിപാടി ഹൈദരാബാദില്‍ നടക്കാനിരിക്കെയാണ് നടപടി. സംഗീത പരിപാടിക്കിടെ സ്റ്റേജിലേക്ക് കുട്ടികളെ കൊണ്ടുവരരുതെന്നും ദില്‍ജിത്തിനോട് സർക്കാർ ആവശ്യപ്പെട്ടു. പരിപാടിയുടെ ശബ്ദം കുട്ടികളെ മോശമായി ബാധിക്കും എന്നാണ് നോട്ടിസിൽ പറയുന്നത്. 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ കൊണ്ടുവരാം എന്നാണ് നിങ്ങള്‍ പറഞ്ഞിരിക്കുന്നത്. ഉയര്‍ന്ന ശബ്ദവും ഫ്ലാഷ് ലൈറ്റുകളും ഉണ്ടാവുമെന്ന്…

Read More

ജാതി സെന്‍സസിന് തെലങ്കാന സർക്കാർ ഉത്തരവിറക്കി; നടപ്പിലാക്കുന്നത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം

സംസ്ഥാനത്ത് ജാതി സെന്‍സസിന് ഉത്തരവിറക്കി തെലങ്കാന സർക്കാർ. ജാതി സെന്‍സസ് നടത്തുന്ന രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമായി തെലങ്കാന മാറി. ആന്ധ്രപ്രദേശും ബിഹാറുമാണ് നേരത്തെ ജാതി സെന്‍സസ് ആരംഭിച്ച സംസ്ഥാനങ്ങള്‍. വീടുകള്‍തോറും കയറിയുള്ള സെന്‍സസാണ് നടത്തേണ്ടതെന്ന് ചീഫ് സെക്രട്ടറി ശാന്തി കുമാരി വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ നിർദേശിച്ചു. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനമാണ് നടപ്പിലാക്കുന്നത്. അറുപത് ദിവസങ്ങള്‍ കൊണ്ട് സെന്‍സസ് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. സര്‍വേ നടപ്പിലാക്കാനുള്ള നോഡല്‍ ഏജന്‍സിയായി സംസ്ഥാന ആസൂത്രണ വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്….

Read More

ബുൾഡോസർ നടപടി; അസം സർക്കാരിന് കോടതിയലക്ഷ്യ നോട്ടീസയച്ച് സുപ്രീം കോടതി

ബുൾഡോസറുകൾ ഉപയോഗിച്ച് നിർമിതികൾ പൊളിക്കുന്ന വിഷയത്തിൽ അസം സർക്കാരിന് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസയച്ചു. കോടതികളുടെ മുൻകൂർ അനുമതി കൂടാതെ പൊളിക്കൽ നടപടി കൈക്കൊള്ളരുതെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ചെന്ന് കാണിച്ച് അസം സ്വദേശികളായ 47 പേർ കോടതിയെ സമീപിച്ചതിന് പിന്നാലെയാണിത്. വിഷയത്തിൽ അസം സർക്കാർ മൂന്നാഴ്ചയ്ക്കകം മറുപടി നൽകണമെന്നും ഹർജിയിൽ അടുത്ത വാദം കേൾക്കുന്നതുവരെ തൽസ്ഥിതി തുടരണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ബി.ആർ. ഗവായി, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. പൊളിക്കൽ പാടില്ലെന്ന സുപ്രീം…

Read More