Warning: Trying to access array offset on value of type bool in /home/www/news.radiokeralam.com/wp-content/plugins/seo-by-rank-math/includes/modules/version-control/class-beta-optin.php on line 148
ISRO Chairman - Radio Keralam 1476 AM News

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കസ്തൂരിരംഗന്‍ അന്തരിച്ചു

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും പ്രമുഖ ബഹരികാശ ശാസ്ത്രജ്ഞനുമായ കൃഷ്ണസ്വാമി കസ്തൂരിരംഗന്‍ (84) അന്തരിച്ചു. ബംഗളൂരുവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 1994 മുതല്‍ 2003 വരെ ഐഎസ്ആര്‍ഒയുടെ ചെയര്‍മാന്‍ ആയിരുന്ന കസ്തൂരിരംഗന്‍ ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ വളര്‍ച്ചയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.2003 മുതല്‍ 2009 വരെ രാജ്യസഭ അംഗമായിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മുഖ്യശില്‍പ്പിയാണ്. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ തലവനായിരുന്നു. കസ്തൂരിരംഗന്‍ ബഹിരാകാശ കമ്മീഷന്റെ ചെയര്‍മാനായും ബഹിരാകാശ വകുപ്പില്‍ ഇന്ത്യാ…

Read More

‘മാലിന്യങ്ങളില്ലാത്ത ബഹിരാകാശ ദൗത്യങ്ങൾ കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത് ; ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്

2030 ഓടെ മാലിന്യങ്ങളില്ലാത്ത ബഹിരാകാശ ദൗത്യങ്ങൾ കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ് സോമനാഥ്. 42മത് ഐ.എ.ഡി.സി വാർഷികയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈന,കാനഡ,ജർമനി തുടങ്ങി 13 രാജ്യങ്ങളാണ് കമ്മിറ്റിയിലുള്ളത്. മുഴുവൻ അംഗരാജ്യങ്ങളും യോഗത്തിൽ പങ്കെടുത്തു. ശാസ്ത്ര വിഭാഗത്തിന്റെ സഹകരണത്തോടെ ഇന്ത്യ പുതിയ ബഹിരാകാശനയം 2025 ഓടെ നടപ്പിലാക്കുകയും എല്ലാ വർഷവും ഏപ്രിലിൽ പുരോഗതി വിലയിരുത്തുകയും ചെയ്യും. ”ഭാവിയിൽ മനുഷ്യർ എന്തായാലും ബഹിരാകാശത്തേക്ക് സഞ്ചരിക്കും.ബഹിരാകാശത്ത് മുഴുവൻ മാലിന്യങ്ങളാണെങ്കിൽ ഈ സഞ്ചാരം സാധ്യമല്ല. പേടകത്തിന്റെ ഒരു പൊട്ടിയ ഭാഗത്തിന്…

Read More