
ജെനിനിലെ ഇസ്രയേൽ ആക്രമണം ; അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഒമാൻ
അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനിൽ അടുത്തിടെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഒമാൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇത് നിരപരാധികളായ സാധാരണക്കാരുടെ മരണത്തിനും അവശ്യ അടിസ്ഥാന സൗകര്യങ്ങൾക്കും സ്വത്തുക്കൾക്കും വ്യാപകമായ നാശനഷ്ടങ്ങൾക്കും കാരണമായി. തുടർച്ചയായ ഈ ആക്രമണങ്ങൾ തടയുന്നതിനും അന്താരാഷ്ട്ര നിയമ, മാനുഷിക നിയമപ്രകാരം ഉത്തരവാദപ്പെട്ടവർക്കെതിരെ അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടി സ്വീകരിക്കണമെന്നും ഒമാൻ ഒരു ഔദ്യോഗിക പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അധിനിവേശ പ്രദേശങ്ങളിലെ [ലസ്തീൻ ജനതയുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കുന്നതിനും നീതി സ്ഥാപിക്കേണ്ടതിന്റെയും അടിയന്തര ആവശ്യകതയെക്കുറിച്ചും ചൂണ്ടിക്കാണിച്ചു. ഐക്യരാഷ്ട്രസഭയുടെ…