
ഇന്ത്യ-പാക് സംഘർഷത്തിനിടെ സുപ്രധാന നടപടി; ഐഎസ്ഐ മേധാവിയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ച് പാകിസ്ഥാൻ
പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അസിം മാലിക്കിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുമായി സംഘർഷാവസ്ഥ മൂർച്ഛിരിക്കുന്നതിനിടെയാണ് പാകിസ്ഥാന്റെ നടപടി. ഐഎസ്ഐ മേധാവി എന്ന ഉത്തരവാദിത്തത്തിന് പുറമെയാണ്, അധിക ചുമതലയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന പദവി കൂടി നൽകിയിരിക്കുന്നത്. ഇതാദ്യമായാണ് ഐഎസ്‌ഐ മേധാവി ദേശീയ സുരക്ഷാ ഉപദേഷ്ടാവാകുന്നത്. 2024 സെപ്റ്റംബറിലാണ് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അസിം മാലിക്ക് ഐഎസ്ഐ മേധാവിയായി നിയമിതനാകുന്നത്. ഐഎസ്ഐയുടെ ഡയറക്ടർ ജനറലായി നിയമിതനാകുന്നതിന്…