ഇടമുളക്കൽ സഹകരണ ബാങ്ക് ക്രമക്കേട് കേസ്: ഇഡി അന്വേഷണം റദ്ദാക്കി സുപ്രീം കോടതി

കൊല്ലം ഇടമുളയ്ക്കല്‍ സഹകരണ ബാങ്ക് ക്രമക്കേട് കേസിൽ ഇ.ഡി അന്വേഷണം റദ്ദാക്കി സുപ്രീംകോടതി. ബാങ്ക് മുന്‍ സെക്രട്ടറി ആര്‍.മാധവന്‍ പിള്ളയുടെ അപ്പീലിലാണ് സുപ്രീം കോടതി ഉത്തരവ്. കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു ക്രമക്കേടിൽ ഇഡി കേസ് എടുത്തത്. എന്നാൽ ഹൈക്കോടതിക്ക് ഇ.ഡിയോട് കേസെടുക്കാന്‍ നിര്‍ദേശിക്കാന്‍ കാരണമില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് അഭയ് എസ് ഓകാ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ഇഡി എടുത്ത ഇസിഐആറും കോടതി റദ്ദാക്കി. കേസിൽ ഹർജിക്കാരനായി മുതിർന്ന അഭിഭാഷകൻ ദാമാ ശേഷാദ്രി നായിഡു, അഭിഭാഷകരായ പി എസ് സൂധീർ,…

Read More

9 വോട്ടുകൾ ചെയ്തപ്പോൾ വിവിപാറ്റിൽ 10 സ്ലിപ്പുകൾ; പത്തനംതിട്ടയിലും വോട്ടിംഗ് മെഷീനെതിരെ പരാതി

പത്തനംതിട്ട മണ്ഡലത്തിൽ മോക് പോളിൽ ഇ വി എം മെഷീനിനെതിരെ പരാതി. 9 വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ വിവി പാറ്റിൽ പത്ത് സ്ലിപ്പുകൾ വന്നുവെന്നാണ് ആരോപണം. ബിജെപിയുടെ ഒരു സ്ലിപ്പാണ് അധികമായി വിവിപാറ്റിൽ വന്നത്. കാഞ്ഞിരപ്പള്ളിയിൽ നടന്ന മോക് പോളിങ്ങിനിടയാണ് സംഭവമുണ്ടായത്. കോൺഗ്രസ് പ്രവർത്തകർ ജില്ലാ കളക്ടർക്ക് പരാതി നൽകി. സാങ്കേതിക തകരാറാണുണ്ടായതെന്നും പരിഹരിച്ച് മോക് പോൾ നടത്തി ഉറപ്പുവരുത്തിയെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. ഏപ്രിൽ 17നാണ് മോക് പോളിംഗ് നടന്നത്. കാസർകോട് കഴിഞ്ഞ ദിവസം നടത്തിയ മോക്…

Read More

കാസർകോട്ട് മോക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക്; ഇടപെട്ട് സുപ്രീം കോടതി, പരിശോധിക്കാൻ നിർദ്ദേശം

കാസർകോട് മണ്ഡലത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ മോക് പോളിൽ, ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീൻ ബിജെപി സ്ഥാനാർഥിയുടെ പേരിൽ രേഖപ്പെടുത്തിയെന്ന പരാതിയിൽ ഇടപെട്ട് സുപ്രീം കോടതി. മോക് പോളുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷനു നിർദ്ദേശം നൽകി. മോക് പോളിൽ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. വിവിപാറ്റുകൾ എണ്ണണമെന്ന വാദത്തിനിടെയാണ് അഭിഭാഷകൻ കാസർകോട്ടെ മോക് പോൾ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. ഇതുമായി…

Read More

‘എൻ.കെ പ്രേമചന്ദ്രന്റെ ചിഹ്നം ചെറുത്, തെളിച്ചമില്ല’; വോട്ടിങ് യന്ത്രത്തിന്റെ കമ്മിഷനിങ് ബഹിഷ്കരിച്ച് യുഡിഎഫ് പ്രതിനിധികൾ

വോട്ടിങ് യന്ത്രത്തിൽ യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന്റെ ചിഹ്നം മറ്റു സ്ഥാനാർഥികളെ അപേക്ഷിച്ചു ചെറുതും തെളിച്ചമില്ലാത്തതുമായി അച്ചടിച്ചെന്ന് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് പ്രതിനിധികൾ വോട്ടിങ് യന്ത്രത്തിന്റെ കമ്മിഷനിങ് ബഹിഷ്കരിച്ചു കൊല്ലം നഗരത്തിലെ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലാണു കൊല്ലം, കുണ്ടറ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ്.   

Read More