
മണിപ്പൂരിൽ സമാധാനം കൊണ്ടുവരാൻ സത്യസന്ധമായ രാഷ്ട്രീയ ഇച്ഛാശക്തി വേണം; രാഷ്ട്രപതി ഭരണം പരിഹാരമല്ല: ഇറോം ശർമിള
രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് മണിപ്പൂരിലെ രാഷ്ട്രീയ പ്രശ്‌നങ്ങൾക്ക് പരിഹാരമല്ലെന്ന് മനുഷ്യാവകാശ പ്രവർത്തകയായ ഇറോം ശർമിള. സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന കലാപത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം മാത്രമാണ് ഇതെന്നും അവർ പറഞ്ഞു. ”രാഷ്ട്രപതി ഭരണം ഒന്നിനും പരിഹാരമല്ല. മണിപ്പൂരുകാർ ഒരിക്കലും ഇത് ആഗ്രഹിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ അത് യാഥാർഥ്യമായതിനാൽ, ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പഴയ സ്ഥിതി പുനഃസ്ഥാപിക്കുന്നതിന് കേന്ദ്രം മുൻഗണന നൽകണം. അടിസ്ഥാന സൗകര്യങ്ങളും വികസനവും ഒരുക്കുന്നതിന് വ്യവസായികളായ സുഹൃത്തുക്കളിൽ നിന്ന് നിക്ഷേപം കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുവദിക്കണം….