
25,000 രൂപ വില, 7300 എംഎഎച്ച് ബാറ്ററി; ഐക്യൂഒഒ ഇസഡ്10 ഫൈവ് ജി ലോഞ്ച് ഏപ്രിൽ 11ന്
വിവോ സബ് ബ്രാൻഡായ ഐക്യൂഒഒയുടെ പുതിയ സ്മാർട്ട്ഫോണായ ഇസഡ്10 ഫൈവ് ജി ഏപ്രിൽ 11ന് ലോഞ്ച് ചെയ്യും. 7300 എംഎഎച്ച് ബാറ്ററിയാണ് ഏറ്റവും വലിയ പ്രത്യേകത. 25000 രൂപ റേഞ്ചിലുള്ള ഫോണുകളിൽ ഏറ്റവും വലിയ ബാറ്ററിയാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. കമ്പനി പുറത്തുവിട്ട ടീസറിൽ നിന്ന്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള ഡ്യുവൽ റിയർ കാമറകൾ ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 2400×1080 റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്പ്ലേയോട് കൂടിയായിരിക്കും ഫോൺ വിപണിയിൽ എത്തുക. പാനലിൽ…