
നടിയുടെ പരാതി: രാഹുൽ ഈശ്വറിനോട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദേശിച്ച് കോടതി
നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനോട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശം. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനാണ് സിംഗിൾ ബെഞ്ച് രാഹുലിനെ അറിയിച്ചിരിക്കുന്നത്. ഹാജരാകുമ്പോൾ തന്നെ ജാമ്യം ലഭിക്കുന്നതുകൊണ്ട് മുൻകൂർ ജാമ്യം ആവശ്യമില്ലെന്നും കോടതി പറഞ്ഞു. രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി.