വ്യവസായ മന്ത്രി സ്വയം പരിഹാസപാത്രമാകരുത്; സിപിഎമ്മിനെ പോലെ വികസനവിരുദ്ധ നിലപാട് യുഡിഎഫ് സ്വീകരിച്ചിട്ടില്ല: വി.ഡി സതീശൻ

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമിറ്റില്‍ പ്രതിപക്ഷം പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.  സിപിഎമ്മിനെ പോലെ വികസനവിരുദ്ധ നിലപാട് യുഡിഎഫ് സ്വീകരിച്ചിട്ടില്ല. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനം ആക്കണമെന്നതു തന്നെയാണ് പ്രതിപക്ഷത്തിന്റെയും നിലപാട്. ഇക്കാര്യത്തില്‍ സര്‍ക്കാരിനു പൂര്‍ണ പിന്തുണ നല്‍കും. എന്നാല്‍ സംരംഭങ്ങളുടെ എണ്ണം പെരുപ്പിച്ച് കാട്ടുന്നതിനെയും യാഥാര്‍ഥ്യ ബോധമില്ലാത്ത കണക്കുകള്‍ ആവര്‍ത്തിക്കുന്നതിനെയുമാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മൂന്നു വര്‍ഷം കൊണ്ട് തുടങ്ങിയ 3 ലക്ഷം സംരംഭങ്ങളുടെ പൂര്‍ണപട്ടിക പുറത്തുവിടണം. പാവപ്പെട്ടവര്‍ ലോണെടുത്ത് തുടങ്ങിയ സംരംഭങ്ങളുടെ…

Read More

നിക്ഷേപിക്കാം; എന്നാൽ ബുദ്ധിപൂർവം

ബുദ്ധിപൂർവമാണോ നിക്ഷേപം നടത്തിയിട്ടുളളത് എന്ന ചോദ്യമാണ് ഇപ്പോൾ പലപ്പോഴും നാം നേരിടുന്നത്. ചിന്തിച്ചു, മനസിലാക്കി നിക്ഷേപിക്കുകയാണു വേണ്ടത്. ബുദ്ധിപൂർവമായ നിക്ഷേപ മാർഗങ്ങളെക്കുറിച്ചറിയാത്ത ഒരു സാധാരണക്കാരന് എങ്ങനെയാണു തീരുമാനമെടുക്കാൻ കഴിയുക. ഒന്നുകിൽ അയാൾ അതേക്കുറിച്ചു പഠിക്കണം അല്ലെങ്കിൽ കാര്യങ്ങൾ അറിയാവുന്ന ഒരാളുടെ ഉപദേശം സ്വീകരിക്കണം. ഒരു സാധാരണക്കാരൻ നിക്ഷേപം സംബന്ധിച്ചു തീരുമാനമെടുക്കുമ്പോൾ പാലിക്കേണ്ട ചില അടിസ്ഥാനകാര്യങ്ങൾ. നിക്ഷേപം നേരത്തേ തുടങ്ങുക നിക്ഷേപം ക്രമമായി വളരുന്നതിന് ആദ്യമായി കൈക്കൊള്ളേണ്ട തീരുമാനങ്ങളിലൊന്നു നേരത്തേ തന്നെ നിക്ഷേപിച്ചു തുടങ്ങുക എന്നതാണ്. കൂട്ടുപലിശയുടെ മാന്ത്രികതയിലൂടെ…

Read More

ഗൗതം അദാനിക്ക് കുരുക്കായി വീണ്ടും റിപ്പോർട്ട്; സ്വന്തം കമ്പനിയിൽ അദാനി തന്നെ നിക്ഷേപം നടത്തിയെന്ന് കണ്ടെത്തൽ

ഇന്ത്യയിലെ അതിസമ്പന്നൻമാരിൽ ഒരാളായ ഗൗതം അദാനിക്ക് എതിരെ റിപ്പോർട്ട്. അദാനിക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് റിപ്പോർട്ടിൽ ഉള്ളത്. രഹസ്യമായി സ്വന്തം കമ്പനികളിൽ അദാനി തന്നെ നിക്ഷേപം നടത്തിയെന്നാണ് ഓർഗനൈസ്‌ഡ് ക്രൈം ആന്റ് കറപ്‌ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. നിഴൽ കമ്പനികൾ വഴി വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ വലിയ തട്ടിപ്പ് നടത്തിയെന്നും റിപ്പോർട്ടിൽ ആരോപണമുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ അദാനി ​ഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്. കരുതിക്കൂട്ടിയുള്ള ആക്രമണമാണ് തങ്ങൾക്കെതിരെ നടക്കുന്നതെന്നും ഗ്രൂപ്പ് പ്രതികരിച്ചു. ഇന്ത്യയിലെ സ്ഥാപനങ്ങളുടെ…

Read More

കേരളത്തിൽ നിക്ഷേപത്തിന് തയാറെന്ന് നോർവേ മലയാളികൾ; സഹായം നൽകാമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ സംരംഭം ആരംഭിക്കാൻ താൽപര്യമുണ്ടെന്ന് നോർവേ മലയാളികൾ. നോർവേയിലെ മലയാളി കൂട്ടായ്മ ‘നന്മ’യുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ചിലർ ഇക്കാര്യം സൂചിപ്പിച്ചത്. അതിനായി എല്ലാ സഹായവും നൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ കാണുന്ന പല സൗകര്യങ്ങളും നമ്മുടെ നാട്ടിലും ഉണ്ടാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകുമെന്നും അതിനായി നമുക്ക് ഒന്നിച്ച് ശ്രമിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 1970 മുതൽ നോർവേയിൽ മലയാളി സാന്നിധ്യമുണ്ടെങ്കിലും 2000 മുതലാണ് മലയാളികൾ കുടുതലായി കുടിയേറാൻ തുടങ്ങിയത്. പ്രഫഷണലുകളാണ് ഇവരിൽ ഭൂരിഭാഗവും. നോർവേയിലെ പെൻഷൻ സംവിധാനത്തെക്കുറിച്ച്…

Read More