ബെവ്കോ ഔട്ട് ലെറ്റുകളിൽ നിന്നും മദ്യം മോഷ്ടിച്ചാൽ ഇനി അലാറം മുഴങ്ങും; കുപ്പികളിൽ പുതിയ മാഗ്നറ്റിക് സംവിധാനം ഘടിപ്പിച്ചാണ് മോഷണം തടയുക

ബെവ്കോ ഔട്ട് ലെറ്റുകളിൽ നിന്നും മദ്യം മോഷ്ടിച്ചാൽ ഇനി കൈയോടെ പിടിവീഴും. ബില്ലടക്കാതെ കുപ്പിയുമായി പുറത്തേക്ക് ആർക്കും കടക്കാൻ കഴിയില്ല. കുപ്പികളിൽ പുതിയ മാഗ്നറ്റിക് സംവിധാനം ഘടിപ്പിച്ചാണ് മോഷണം തടയുക. വലിയ കച്ചവടമുള്ള പ്രീമിയം കൗണ്ടറുകളിൽ മദ്യമോഷണം പതിവായതോടെയാണ് സംവിധാനം കൊണ്ടുവരുന്നത്. കോടിക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന നല്ല തിരക്കുള്ള ബെവ്കോ ഔട്ട്ലെറ്റുകളിൽ സിസിടിവികളുണ്ടെങ്കിലും മോഷണം പതിവായിരിക്കുകയാണ്. ഇനി കുപ്പിയും മോഷ്ടിച്ച് പുറത്തിറങ്ങിയാൽ ഉടൻ സൈറണ്‍ മുഴങ്ങും. കയ്യോടെ പിടികൂടുകയും ചെയ്യും. തെഫ്റ്റ് ഡിറ്റക്റ്റിങ് സിസ്റ്റം കുപ്പിയിൽ കൊണ്ടുവന്നിരിക്കുകയാണ്.  ആരെങ്കിലും…

Read More

ദുബൈയെ കൂടുതൽ സ്മാർട്ടാക്കാൻ റെയിൽ ബസ് വരുന്നു; 40 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയാണ് റെയിൽ ബസിനുള്ളത്

പൊതുഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന റെയിൽ ബസ് സംവിധാനം അവതരിപ്പിച്ച് ദുബൈ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട് നഗരമാകാനുള്ള ദുബൈയുടെ യാത്രയിൽ നാഴികക്കല്ലാകും റെയിൽ ബസ്. സൗരോർജ്ജത്തിലോടുന്ന, ഡ്രൈവറില്ലാത്ത, ഒരു ബസിന്റെ മാത്രം വലിപ്പമുള്ള വാഹനം. ആകെ 11.5 മീറ്റർ നീളവും 2.9 മീറ്റർ ഉയരവും. മദീനത് ജുമൈറയിൽ നടക്കുന്ന വേൾഡ് ഗവണ്മെന്റ് ഉച്ചകോടിക്കിടെയാണ് ആർടിഎ റെയിൽ ബസ് എന്ന ത്രീഡി പ്രിന്റഡ് വാഹനം അവതരിപ്പിച്ചത്. പണി തീർന്ന് ഓടിത്തുടങ്ങിയാൽ…

Read More

വരുന്നു ഇൻസ്റ്റഗ്രാമിൽ കൗമാരക്കാർക്ക് നിയന്ത്രണം; മാതാപിതാക്കളും ശ്രദ്ധിക്കണം

ഇൻസ്റ്റഗ്രാമിൽ കുട്ടികൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മെറ്റ. സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന കുട്ടികള്‍ ചതിക്കുഴികളില്‍ വീഴുന്നത് ഒഴിവാക്കാനായാണു നിയന്ത്രണങ്ങള്‍. 18 വയസിനു താഴെയുള്ളവർക്കായി ഇൻസ്റ്റഗ്രാമില്‍ കൗമാര അക്കൗണ്ടുകള്‍ അവതരിപ്പിക്കാനാണ് മെറ്റയുടെ നീക്കം. യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ദിവസങ്ങൾക്കുള്ളിൽ, ഇൻസ്റ്റഗ്രാം ആദ്യമായി ഉപയോഗിക്കുന്ന 18 വയസിനു താഴെയുള്ളവർക്ക് കൗമാരക്കാരുടെ അക്കൗണ്ടാണ് നല്‍കുക. നേരത്തെ മുതല്‍ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന 18നു താഴെയുള്ളവരെ അടുത്ത 60 ദിവസത്തിനുള്ളില്‍ കൗമാര അക്കൗണ്ടിലേക്ക് മൈഗ്രേറ്റ് ചെയ്യും. യൂറോപ്യൻ യൂണിയനിലുള്ള കൗമാരപ്രായക്കാരുടെ അക്കൗണ്ടുകള്‍ ഈ വർഷാവസാനത്തോടെ…

Read More

സർക്കാരിന്റെ പ്രവർത്തനങ്ങളെ സമൂഹ മാധ്യമങ്ങളിൽ പുകഴ്ത്തിയാൽ എട്ടു ലക്ഷം രൂപവരെ നേടാം; പുതിയ സമൂഹമാധ്യമ നയവുമായി ഉത്തർപ്രദേശ് സർക്കാർ

പുതിയ സമൂഹമാധ്യമ നയവുമായി ഉത്തർപ്രദേശ് സർക്കാർ. യു.പി. സർക്കാരിന്റെ പ്രവർത്തനങ്ങളെ സമൂഹ മാധ്യമങ്ങളിൽ പുകഴ്ത്തിയാൽ കണ്ടന്റ് ക്രിയേറ്റർമാർക്ക് മാസം എട്ടു ലക്ഷം രൂപവരെ നേടാം. ഇതുമായി ബന്ധപ്പെട്ട നയം മന്ത്രിസഭ അംഗീകരിച്ചു. യൂട്യൂബ്, ഇൻസ്റ്റഗ്രാം, എക്സ് പ്ലാറ്റ്ഫോം, ഫേസ്ബുക്ക് തുടങ്ങിയിടങ്ങളിൽ ഫോളോവേഴ്സിന് അനുസരിച്ചായിരിക്കും പണം നൽകുക. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ പ്രചരിപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് വിശദീകരണം. കണ്ടന്റ് ക്രിയേറ്റർമാരുടെ സോഷ്യൽ മീഡിയ ഫോളോവേഴ്സിനനുസരിച്ച് വിവിധ വിഭാഗങ്ങളാക്കി തിരിച്ചായിരിക്കും പരസ്യം നൽകുക. എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ…

Read More

‘ഓൺലൈൻ പൂവാലന്മാരെ’ ഒഴിവാക്കാം, എളുപ്പത്തിൽ; സുരക്ഷാഫീച്ചറുകളുമായി സ്‌നാപ് ചാറ്റ്

ഓൺലൈനിൽ ഒളിഞ്ഞിരിക്കുന്ന കെണികളെ നേരിടാൻ പുതിയ സുരക്ഷാഫീച്ചറുകൾ അവതരിപ്പിച്ച് സ്‌നാപ് ചാറ്റ്. വിപുലീകരിച്ച ഇൻആപ്പ് മുന്നറിയിപ്പുകൾ, മെച്ചപ്പെടുത്തിയ സൗഹൃദ പരിരക്ഷകൾ, ലളിതമാക്കിയ ലൊക്കേഷൻ പങ്കിടൽ, ബ്ലോക്ക് ചെയ്യലിലെ പുതിയ രീതികൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് പുതിയ ഫീച്ചറുകൾ. യുവാക്കളെയും പ്രത്യേകിച്ചു കൗമാരക്കാരെയും ലക്ഷ്യമിട്ടാണു പുതിയ അപ്‌ഡേറ്റുകൾ. രാജ്യത്തെ ചെറുപ്പക്കാർ സ്‌നാപ്ചാറ്റിൽ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും എല്ലാവർക്കും പ്രത്യേകിച്ച് കൗമാരക്കാർക്ക് സ്‌നാപ്ചാറ്റ് മികച്ചതും സുരക്ഷിതവുമാക്കി മാറ്റാൻ പ്രതിജ്ഞാബദ്ധരാണെന്ന് സ്‌നാപ്ചാറ്റ് അധികൃതർ വ്യക്തമാക്കി. ഫ്രണ്ട്ഡിംഗ് സേഫ്ഗാർഡ് അപരിചിതർക്ക് കൗമാരക്കാരെ കണ്ടെത്തുന്നതും സുഹൃത്തുക്കളായി…

Read More

ഇനി ‘വർക്ക് ഫ്രം കാർ’ ചെയ്യാം; പുതിയ ഫീച്ചറുമായി മൈക്രോസോഫ്റ്റ്

വീട്ടിലിരുന്ന് ജോലി ചെയ്ത് മടുത്തവർക്ക് ഇനി ‘വർക്ക് ഫ്രം കാർ സ്വീകരിക്കാം. വർക്ക് ഫ്രം കാർ ആപ്പ് പണിപ്പുരയിലെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. മൈക്രോസോഫ്റ്റിന്റെ വീഡിയോ കോളിങ് അപ്ലിക്കേഷനായ ‘ടീംസ്’ ‘ആൻഡ്രോയിഡ് ഓട്ടോ’യിലേക്ക് അവതരിപ്പിക്കുന്നതോടെ ഉപയോക്തതാക്കൾക്ക് ഇനി അവരുടെ കാറുകൾ അത്യാവശ്യ ഘട്ടങ്ങളിൽ ഓഫീസ് ആക്കി മാറ്റാൻ സാധിക്കും. കലണ്ടറിന് സമാനമായ ഇന്റർഫെയ്‌സിൽ മീറ്റിംഗിൽ പങ്കെടുക്കാനും ഒപ്പം വീഡിയോ കോൾ സൗകര്യവും പുതിയ ഫീച്ചർ നൽകുന്നു. പുതിയ ആപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല. ഗൂഗിളിന്റെ…

Read More