ഇലോണ്‍ മസ്‌കിന്റെ എക്‌സ് എഐ ഗ്രോക്ക്-3 മോഡല്‍ പുറത്തിറക്കി; ‘ഭൂമിയിലെ ഏറ്റവും സ്മാര്‍ട്ട് എഐ എന്ന വിശേഷണം’

ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടി, ചൈനയുടെ ഡീപ്‌സീക്ക് എന്ന ചാറ്റ്‌ബോട്ടുകളെ മറികടക്കാന്‍ ഇലോണ്‍ മസ്‌കിന്റെ എക്‌സ്എഐ ഗ്രോക്ക്-3 മോഡല്‍ പുറത്തിറക്കി. ഭൂമിയിലെ ഏറ്റവും സ്മാര്‍ട്ടായ എഐ എന്ന വിശേഷണത്തോടെ ആണ് ഇലോണ്‍ മസ്‌ക് ഗ്രോക്ക്-3 മോഡല്‍ പുറത്തിറക്കിയത്. ഭൂമിയിലെ ഏറ്റവും സ്മാര്‍ട്ടായ എഐ എന്ന വിശേഷണമാണ് ഇലോണ്‍ മസ്‌ക് എക്‌സ്എഐ ഗ്രോക്ക്-3 മോഡലിന് നല്‍കിയിരിക്കുന്നത്. മാത്ത്‌സ്, സയന്‍സ്, കോഡിംഗ് ബെഞ്ച്മാര്‍ക്ക് എന്നീ മേഖലകളില്‍ ഗ്രോക്ക്-3, ആല്‍ഫബറ്റിന്റെ ജെമിനി, ഡീപ്സീക്കിന്റെ വി3, ഓപ്പണ്‍ എഐയുടെ ജിപിടി-4o എന്നിവയെ പിന്നിലാക്കുന്നു എന്ന്…

Read More

‘മയക്കുമരുന്ന് ഉപയോ​ഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ നടപടി; വിദേശത്തുനിന്ന് യന്ത്രം കൊണ്ടു വരും’; ​ഗണേഷ് കുമാർ

കെഎസ്ആർടിസിയിൽ മയക്കുമരുന്ന് ഉപയോ​ഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ നടപടിയായെന്ന് മന്ത്രി. ജീവനക്കാരിലെ  മയക്കുമരുന്ന് ഉപയോ​ഗം കണ്ടെത്താൻ  12 ലക്ഷം രൂപ വിലവരുന്ന യന്ത്രം വിദേശത്തുനിന്ന് കൊണ്ടുവരുമെന്ന് മന്ത്രി കെ ബി ​ഗണേഷ് കുമാർ പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ ബ്രേത് അനലൈസർ ഉപയോ​ഗിച്ച് കണ്ടെത്തുന്നതുപോലെ മയക്കുമരുന്ന് ഉപയോ​ഗിച്ച് വാഹനമോടിക്കുന്നവരെയും കണ്ടെത്തുമെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയിൽ മദ്യപിച്ച് ജോലിക്കെത്തരുതെന്ന് സർക്കാർ തീരുമാനമാണ്. കണ്ടെത്തിയാൽ ഓഫിസറായാലും ഡ്രൈവറായാലും സസ്പെൻഷൻ ഉറപ്പാണ്. പരിശോധന തുടങ്ങിയതോടെ അപകടം കുറഞ്ഞു.   മുമ്പ് കെഎസ്ആർടിസി ബസിടിച്ച്…

Read More

ഇനി മദ്യബ്രാൻഡുകളുടെ സ്റ്റോക്ക് അറിയാം; പുതിയ സംവിധാനവുമായി ബെവ്കോ

സംസ്ഥാനത്ത് മദ്യക്കുപ്പികളിൽ ക്യൂആർ കോഡ് പതിക്കുന്നതിന്റെ പരീക്ഷണം 12ന് തുടങ്ങും. സർക്കാർ സ്ഥാപനമായ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിന്റെ മദ്യക്കുപ്പികളിലാകും ആദ്യം പരീക്ഷണം നടത്തുക. ഒരു മാസം നിരീക്ഷിച്ച് പോരായ്മകളുണ്ടെങ്കിൽ പരിഹരിച്ചശേഷം മറ്റു മദ്യക്കമ്പനികൾക്കും ബാധകമാക്കും. നിലവിലെ ഹോളോഗ്രാം ലേബലിന് പകരമാണ് പുതിയ സംവിധാനം ബിവറേജസ് കോർപ്പറേഷൻ ഏർപ്പെടുത്തുന്നത്. കുപ്പികളിൽ കൂടാതെ കെയ്സുകളിലും ക്യൂആർ പതിക്കും. ക്യൂആർ കോഡ് സ്‌കാൻ ചെയ്താൽ മദ്യം എന്ന് ഉത്പാദിപ്പിച്ചു, ബാച്ച്, ഡിസ്റ്റിലറിയിൽ നിന്ന് ചില്ലറവില്പന ശാലകളിൽ എത്തുംവരെയുള്ള വിവരങ്ങളടക്കം…

Read More

ഇടയ്ക്കിടെ മൊബൈൽ ചാർജ് ചെയ്ത് ഇനി സമയം കളയേണ്ട; 50 വർഷം ലൈഫുള്ള ബാറ്ററി ഉടൻ വിപണിയിലേക്ക്

മൊബൈൽ ഫോണിലെ ചാർജ് അവശ്യ ഘട്ടങ്ങളിൽ തീരുമോ എന്ന് പേടിച്ച് പവർ ബാങ്ക് തൂക്കി നടക്കുന്നവരാണ് മിക്ക ആളുകളും. ദിവസങ്ങൾ വരെ ചാർജ് നിൽക്കുന്ന ബാറ്ററികൾ അടങ്ങിയ ഹാൻഡ്സെറ്റുകളാണ് ഓരോ കമ്പനികളും വിപണിയിൽ എത്തിക്കാറുള്ളത്. എന്നാൽ, ഒറ്റ ചാർജിൽ 50 വർഷക്കാലയളവ് വരെ മൊബൈലിലെ ചാർജ് നിലനിന്നാലോ? അതെ, അത്തരത്തിലൊരു ബാറ്ററി വികസിപ്പിച്ചിരിക്കുകയാണ് ചൈന. ചൈനയിലെ പ്രമുഖ സ്റ്റാർട്ടപ്പാണ് നൂതന സവിശേഷതകൾ ഉള്ള ബാറ്ററി വികസിപ്പിച്ചെടുത്തത്. ചാർജിംഗോ, മറ്റ് പരിപാലനമോ ഇല്ലാതെ തന്നെ 50 വർഷം വരെ ബാറ്ററി…

Read More

ഇനി സ്റ്റിക്കറുകൾ തനിയെ തയ്യാറാക്കാം; പുതിയ ഫീച്ചർ പുറത്തിറക്കാൻ വാട്ട്‌സ്ആപ്പ്

ലോകം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വിദ്യയിലൂടെ അതിവേഗം മുന്നേറുമ്പോൾ അതിനൊപ്പം ചേരുകയാണ് വാട്ട്‌സ്ആപ്പ്. ഉപയോക്താക്കളുടെ ഓൺലൈൻ ആശയവിനിമയങ്ങൾക്ക് കൂടുതൽ വ്യക്തതയും പുത്തൻ അനുഭവങ്ങളും സാദ്ധ്യമാക്കുന്ന തരത്തിലുളള അപ്‌ഡേഷനുകളാണ് മെറ്റ ഇപ്പോൾ കൊണ്ടുവരാൻ പോകുന്നത്. എഐ സാങ്കേതികവിദ്യയാണ് ഇതിനായി പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്. ഇതോടെ ഉപയോക്താക്കൾക്ക് അവരുടെ ചാറ്റിംഗ് അനുഭവം മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ലാമ 2 എന്ന സാങ്കേതികവിദ്യയും ഇമേജ് നിർമാണ മോഡലായ എമുവും ഉപയോഗിച്ച് എഐ ഫീച്ചറുകളുടെ സഹായത്തിൽ സെക്കന്റുകൾക്കുളളിൽ തന്നെ ഉപയോക്താക്കൾക്ക് ആവശ്യമായ സ്റ്റിക്കറുകൾ…

Read More

രഹസ്യ കോഡ് പരീക്ഷിക്കാൻ ഒരുങ്ങി വാട്സ്ആപ്പ്

സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അടുത്തിടെ ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ചാറ്റ് ലോക്ക് ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഇതിനെ പിന്നാലെ ചാറ്റുകളിൽ രഹസ്യ കോഡുകൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളാണ് വാട്സ്ആപ്പ് നടത്തുന്നത്. വാട്സാപ്പിന്റെ സെർച്ച് ബാറിൽ നിന്ന് ഉപഭോക്താക്കൾക്ക് അവരുടെ ലോക്ക് ചെയ്ത ചാറ്റുകൾ ആക്സസ് ചെയ്യാൻ രഹസ്യ കോഡ് നൽകാനാണ് പുതിയ ഫീച്ചറിലൂടെ വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്. രഹസ്യ കോഡ് വഴി ഉപഭോക്താക്കൾക്ക് മറ്റു ഉപകരണങ്ങളിൽ നിന്ന് ചാറ്റ് ലോക്ക് ചെയ്യാൻ കഴിയും. പെട്ടെന്നുള്ള…

Read More

വനിതാ സംവരണ ബിൽ 2024ൽ നടപ്പിലാകില്ല; പ്രതിപക്ഷ ബഹളം

ഏറെക്കാലമായി രാജ്യം കാത്തിരിക്കുന്ന വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. വനിതാ സംവരണം പുതിയ പാർലമെന്റിലെ ആദ്യ ബില്ലായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് അവതരിപ്പിച്ചത്. ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതാണു ബിൽ‍. ബിൽ അവതരണത്തിനു മുൻപ്, പാർലമെന്റിന്റെ പ്രത്യേക സെഷനിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സമ്മേളനം രാജ്യത്തിന്റെ ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്തെ സ്ത്രീശക്തിയെ അഭിനന്ദിച്ച മോദി, ബിൽ ഐകകണ്ഠേന പാസാക്കാൻ എല്ലാ എംപിമാരോടും അഭ്യർഥിച്ചു. നേരത്തേ…

Read More

ബയോമെട്രിക് സ്‌ക്രീനീംഗ് ഏർപ്പെടുത്താൻ കുവൈത്ത്

കര-വ്യോമ അതിര്‍ത്തികളില്‍ ബയോമെട്രിക് സ്‌ക്രീനീംഗ് ഏർപ്പെടുത്താൻ കുവൈത്ത്. കണ്ണുകളും, മുഖങ്ങളും സ്‌കാൻ ചെയ്യാൻ പറ്റുന്ന നൂതന മെഷീനുകളും ഇലക്ട്രോണിക് സിഗ്നേച്ചറുകളും വിമാനത്താവളത്തില്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ കുവൈത്തില്‍ ബയോമെട്രിക് സ്ക്രീനിംഗ് സംവിധാനം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് ബയോമെട്രിക് സ്ക്രീനിംഗ് സംവിധാനത്തിന്‍റെ ടെസ്റ്റിംഗ് ഫേസ് ലോഞ്ച് ചെയ്തു. ഘട്ടം ഘട്ടമായിരിക്കും പദ്ധതി നടപ്പിലാക്കുക. ആദ്യ ഘട്ടത്തില്‍ കണ്ണുകളും, മുഖങ്ങളും സ്‌കാൻ ചെയ്യാൻ പറ്റുന്ന നൂതന മെഷീനുകളും ഇലക്ട്രോണിക്…

Read More