
‘കിസിംഗ്, ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യില്ല’; രണ്ടുപേർ തമ്മിലെ പ്രണയം കാണിക്കാൻ മറ്റ് മാർഗങ്ങളുണ്ട്: ഉണ്ണി മുകുന്ദൻ
സിനിമാഭിനയത്തിലെ തന്റെ ചില ഡിമാൻഡുകൾ വെളിപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ. ചുംബന രംഗങ്ങളിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കില്ലെന്ന തന്റെ നിലപാടിൽ മാറ്റം വരില്ലെന്നാണ് നടൻ വ്യക്തമാക്കിരിക്കുന്നത്. രണ്ടുപേർ തമ്മിലെ പ്രണയം കാണിക്കാൻ മറ്റ് മാർഗങ്ങളുണ്ടെന്നും താരം പറയുന്നു. ‘എല്ലാ സിനിമകളിലും നോ കിസിംഗ്, നോ ഇന്റിമേറ്റ് സീൻ പോളിസി പിന്തുടരുന്നയാളാണ് ഞാൻ. എന്റെ സമപ്രായക്കാരായ അഭിനേതാക്കൾ ഇത്തരം സീനുകൾ ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ചിലരൊക്കെ അഭിനയിക്കാൻ ആവശ്യപ്പെടാറുണ്ട്. എന്നാൽ രണ്ടുപേർ തമ്മിലെ പ്രണയവും അടുപ്പവും കാണിക്കാൻ മറ്റ് മാർഗങ്ങളുണ്ടെന്നാണ് ഞാൻ…