കുട്ടികളിലെ ലഹരി ഉപയോഗത്തിന് അറുതി വരുത്താൻ സാമൂഹിക ഇടപെടൽ ആവശ്യമെന്ന് മുഖ്യമന്ത്രി

കുട്ടികളിൽ വർധിച്ചു വരുന്ന അക്രമോത്സുകതയും ലഹരി ഉപയോഗവും വേരോടെ അറുത്ത് മാറ്റാൻ നടപടിക്കൊപ്പം സാമൂഹിക ഇടപെടലും ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടിനെ സാരമായി ബാധിക്കുന്ന വിഷയമാണ് ലഹരി. സർക്കാർ നടപടി കൊണ്ട് മാത്രം പൂർണമായും ഇതിന് അറുതി വരുത്താൻ കഴിയില്ല. തുടർ നടപടികൾ എങ്ങനെ വേണമെന്നത് കൂട്ടായി ആലോചിക്കണമെന്നും നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വിളിച്ചുചേർത്ത യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ക്രിയാത്മക നിർദേശങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഓരോരുത്തരും പ്രതിനിധീകരിക്കുന്ന മേഖലയിൽ എന്തൊക്കെ ചെയ്യാമെന്ന്…

Read More

ആര്യ രാജേന്ദ്രനെതിരെ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം; കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ ഹർജി ഇന്ന് പരിഗണിക്കും

മേയർ ആര്യ രാജേന്ദ്രനെതിരെ നൽകിയ കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു നൽകിയ ഹർജി ഇന്ന് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ ഹാജരാക്കാൻ പൊലീസിന് കോടതി നിർദേശം നൽകിയിട്ടുണ്ട് മേയർക്കെതിരെ താൻ കന്‍റോൺമെന്‍റ്  പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് യദുവിന്‍റെ വാദം. എന്നാൽ തനിക്കെതിരെ മേയർ കൊടുത്ത പരാതിയിൽ പൊലീസ് അതിവേഗം നടപടികൾ സ്വീകരിക്കുന്നു എന്നും യദു പറയുന്നു. ഈ സാഹചര്യത്തിലാണ്…

Read More

വെളിപ്പെടുത്തലുകളിൽ പൊലീസ് അന്വേഷണം നടന്നാലേ എഫ്ഐആർ ഇടാൻ പറ്റൂ; എ.കെ.ബാലൻ

പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളിൽ പൊലീസ് അന്വേഷണം നടന്നാലേ എഫ്‌ഐആർ ഇടാൻ പറ്റൂവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലൻ. കേസുമായി ബന്ധപ്പെട്ട എല്ലാ ഇത്തിൾക്കണ്ണികളെയും പുഴുക്കുത്തുകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള ശക്തമായ നിലപാടാകും സർക്കാർ സ്വീകരിക്കുകയെന്നും ബാലൻ പറഞ്ഞു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായും സാങ്കേതികമായും പ്രശ്‌നമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ടുമായി ബന്ധപ്പെട്ട് എഫ്‌ഐആർ ഇടണമെന്ന് ഹൈക്കോടതിക്കു തന്നെ പറയാമായിരുന്നു. കോടതി അത് പറയാത്തത് കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ പാടില്ലെന്ന ഉമ്മൻ ചാണ്ടി…

Read More

അർജുനെ കണ്ടെത്താൻ ഒന്നിച്ച് കേരളം; അടിയന്തര ഇടപെടലുമായി  മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി ഗണേഷ് കുമാറും

കര്‍ണാടകയിലെ അങ്കോളയിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താൻ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. ചീഫ് സെക്രട്ടറി ഡോ. വി.വേണുവിനാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. അര്‍ജുനെ കണ്ടെത്താൻ ഇടപെട്ടെന്നു ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ കര്‍ണാടകയിലെ ഗതാഗത മന്ത്രിയുമായി ബന്ധപ്പെട്ടെന്നും അർജുന്റെ കുടുംബം സമാധാനത്തോടെ ഇരിക്കണമെന്നും മന്ത്രി പറഞ്ഞു. കാസർകോട് കലക്ടറോടോ അദ്ദേഹത്തിന്റെ പ്രതിനിധികളോടോ കാര്യങ്ങള്‍ നേരിട്ട് അന്വേഷിക്കണമെന്നു മന്ത്രി നിര്‍ദേശിച്ചു. കാസര്‍കോട്, കണ്ണൂര്‍ ആര്‍ടിഒമാരെ കര്‍ണാടകയിലെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. മണ്ണുമാറ്റി…

Read More

എ.ഐ. ക്യാമറ; മുഴുവൻ നടപടികളും പരിശോധിക്കണം, പണം നൽകരുത്: ഹൈക്കോടതി

റോഡ് ക്യാമറ പദ്ധതിയിലെ മുഴുവൻ നടപടികളും പരിശോധിക്കണമെന്ന് ഹൈക്കോടതി. ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോയെന്ന് കണ്ടെത്തണം. കോടതി ഉത്തരവ് നൽകുന്നതുവരെയോ മുൻകൂർ അനുമതി നൽകുന്നതുവരെയോ ക്യാമറ പദ്ധതിയിൽ പണം നൽകരുതെന്നും സർക്കാരിനു ഹൈക്കോടതി നിർദേശം നൽകി. പദ്ധതി രേഖകൾ പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് എസ്.വി.എൻ.ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ക്യാമറ ഇടപാടിൽ അടിമുടി അഴിമതിയാണെന്നും പദ്ധതി സംബന്ധിച്ചു ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ്…

Read More