
ഷെയ്ഖ് ഹസീനയ്ക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിന്റെ സഹായംതേടി ബംഗ്ലാദേശ്
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജ്യം വിട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് എതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാന്‍ ബംഗ്ലാദേശ് പോലീസ് ഇന്റര്പോളിന്റെ സഹായം തേടുന്നതായി റിപ്പോർട്ട്. ബംഗ്ലാദേശ് പോലീസിന്റെ നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോയാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഷെയ്ഖ് ഹസീനയ്‌ക്കൊപ്പം മറ്റ് 11 പേര്‍ക്ക് എതിരെയും റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാന്‍ ബംഗ്ലാദേശ് പോലീസ് ഇന്റര്പോളിന്റെ സഹായം തേടിയിട്ടുണ്ട്. മുഹമ്മദ് യൂനുസിന്റെ ഇടക്കാലസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഹസീന ഗൂഡാലോചന നടത്തിയെന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ സംഭവ വികാസം. കോടതികൾ,…