സുനിത വില്യംസ് ഇന്ന് ബഹിരാകാശ നിലയത്തിൽ നിന്ന് പുറപ്പെടും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കിയ ക്രൂ 9 സംഘം ഇന്ന് ഭൂമിയിലേക്ക് പുറപ്പെടും. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരാണ് ക്രൂ 9 സംഘത്തിലെ അംഗങ്ങൾ. രാവിലെ എട്ടേ കാലോടെ നാല് യാത്രികരും യാത്ര ചെയ്യുന്ന സ്‌പേസ് എക്സിന്റെ ഡ്രാഗൺ ഫ്രീഡം പേടകത്തിന്റെ വാതിലുകൾ അടയും. പത്തേ മുപ്പത്തിയഞ്ചോടെ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെടും. തുടർന്ന് പതിനേഴ് മണിക്കൂറോളം നീളുന്ന യാത്രയ്ക്ക് ശേഷം ബുധനാഴ്ച പുലർച്ചെ…

Read More

ബഹിരാകാശ നിലയത്തിൽനിന്ന് 4 പേർകൂടി മടങ്ങിയെത്തി; ഒരാളെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബഹിരാകാശ നിലയത്തിൽനിന്ന് 4 പേർകൂടി ഭൂമിയിൽ മടങ്ങിയെത്തി. എട്ട് മാസത്തെ ബഹിരാകാശവാസത്തിനു ശേഷമാണ് 3 അമേരിക്കക്കാരനും ഒരു റഷ്യക്കാരനുമടങ്ങുന്ന സംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിൽ മടങ്ങിയെത്തിയത്. സ്‌പേസ് എക്‌സ് പേടകത്തിലെത്തിലെത്തിയ ഇവർ ഫ്‌ലോറിഡ തീരത്തിനുസമീപം പാരഷൂട്ടിൽ ഇറങ്ങി. യുഎസ് സ്വദേശികളായ മാത്യു ഡൊമിനിക്, മൈക്കിൾ ബാരെറ്റ്, ജനെറ്റ് എപ്‌സ്, റഷ്യൻ സ്വദേശി അലക്‌സാണ്ടർ ഗ്രിബെൻകിൻ എന്നിവരാണ് ഭൂമിയിൽ മടങ്ങിയെത്തിയത്. ഇവരിൽ ഒരാളെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹിരാകാശ സഞ്ചാരിയുടെ പേരും ആശുപത്രിയിൽ പ്രവേശിപ്പിക്കാനിടയായ കാരണവും…

Read More

ദൗത്യം നീണ്ടു; പിന്നാലെ ഐഎസ്എസിൽ കമാൻഡറായി സുനിത വില്യംസ്

അന്താരാഷ്ടര ബഹിരാകാശ നിലയത്തിന്റെ കമാൻഡറായി സുനിത വില്യംസ്. ഐഎസ്എസിലെ കമാൻഡറായിരുന്ന റഷ്യൻ സഞ്ചാരി ഒലേഗ് കൊനോനെങ്കോ ഭൂമിയിലേക്കു മടങ്ങിയതോടെയാണ് സുനിത പുതിയ ചുമതല ഏറ്റെടുത്തത്. ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽ വെറും ഒരാഴ്ച്ചത്തെ ദൗത്യത്തിനാണ് സുനിത വില്യംസും ബുച്ച് വിൽമോറും പോയത്. ഇപ്പോഴിത ഐഎസ്എസിന്റെ കമാഡറുമായി. ഐഎസ്എസിൽ ഗവേഷണ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ ദൗത്യങ്ങളുടെ ഏകോപനച്ചുമതലയാണു സുനിതയ്ക്കുള്ളത്. എന്നാൽ ഇത് ആദ്യമായല്ല സുനിത കാമാൻഡറാകുന്നത്, 2012 ലെ ദൗത്യത്തിലും സുനിത കമാൻഡറായിരുന്നു. സ്റ്റാർലൈനർ പേടകത്തിൽ ജൂൺ ‌6ന് ഐഎസ്എസിലെത്തിയ…

Read More

സുനിത വില്യംസ് 2025 വരെ ബഹിരാകാശത്ത് തുടരേണ്ടിവരുമെന്ന് നാസ; സ്റ്റാർലൈനർ പണിമുടക്കിയാൽ സ്പേസ് എക്സ് പേടകം വരും

ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബച്ച് വില്‍മറും അവിടെ കുടുങ്ങിയിട്ട് ഇപ്പോൾ രണ്ട് മാസമാകുന്നു. പത്ത് ദിവസം നീണ്ട ദൗത്യത്തിനാണ് ഇരുവരും പോയത്, എന്നാൽ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ തകരാറുകൾ പരിഹരിക്കാനാവാത്തതിനെ തുടര്‍ന്ന് അവിടെ കുടുങ്ങി. ഇനിയും തകരാർ തുടർന്നാൽ 2025 വരെ ഇവർ സപെയ്സ് സ്റ്റേഷനിൽ കഴിയേണ്ടിവരുമെന്നാണ് നാസ നൽകുന്ന സൂചന. സ്റ്റാര്‍ലൈനര്‍ പേടകത്തിലെ മടക്കയാത്ര സുരക്ഷിതമല്ലെന്ന് കണ്ടാൽ 2025 ഫെബ്രുവരിയില്‍ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ…

Read More

ബഹിരാകാശത്തും ഒളിംപിക്‌സ്; ഒളിംപിക്‌സിൽ പങ്കെടുക്കുന്ന അത്‌ലീറ്റുകൾക്ക് ആശംസയുമായി ബഹിരാകാശ സാഞ്ചാരികൾ

ഒളിംപിക്‌സ് ആവേശം അങ്ങ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുമെത്തി. ഒളിംപിക്‌സ് ആഘോഷമാക്കിയ ബഹിരാകാശ സ‍ഞ്ചാരികളു‌ടെ വീഡിയോ നാസയാണ് പുറത്തുവിട്ടത്. സുനിത വില്യംസടക്കമുള്ള ബഹിരാകാശ സഞ്ചാരികൾ ചേർന്ന് ഐഎസഎസിൽ ഒരു ചെറിയ ഒളിംപിക്‌സ് സംഘടിപ്പിച്ചു. കീഴ്വഴക്കം മുടക്കാതെ ഒളിംപിക് ദീപശിഖ കൈമാറിയ ശേഷമാണ് മത്സരങ്ങൾ ആരംഭിച്ചത്. ഡിസ്‌കസ് ത്രോ, ജിംനാസ്റ്റിക്‌സ്, ബാർ ലിഫ്റ്റിങ്, ഷോട്ട് പുട്ട് എന്നീ ഇവന്റുകൾ സഞ്ചാരികൾ രസകരമായി അവതരിപ്പിച്ചു. പാരിസ് ഒളിംപിക്‌സിൽ പങ്കെടുക്കുന്ന അത്‌ലീറ്റുകൾക്ക് ആശംസകൾ നൽകാനായി ആയിരുന്നു ബഹിരാകാശത്തെ ഈ ഒളിംപിക്‌സ് പ്രകടനം.

Read More

അന്താരാഷ്ട്ര ബഹിരാകാശ നിലയം പൊളിച്ചിറക്കാൻ ഇലോൺ മസ്കിന്റെ സ്പെയ്സ് എക്സ്; 7035 കോടി രൂപയുടെ കരാർ

അന്താരാഷ്ട്ര ബഹിരാകാശ നിലയം പൊളിച്ചിറക്കാൻ സ്പെയ്സ് എക്സ്. 2030-ഓടുകൂടി ISS ന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഇതിനെ സുരക്ഷിതമായി ഭ്രമണപഥത്തില്‍നിന്ന് മാറ്റാനും ഭൂമിയില്‍ ഇടിച്ചിറക്കാനുമുള്ള ബഹിരാകാശ പേടകം വികസിപ്പിക്കാൻ സ്വകാര്യ ബഹിരാകാശ സാങ്കേതികവിദ്യ കമ്പനിയായ സ്‌പേസ് എക്‌സിന് നാസ കരാര്‍ നല്‍കി കഴിഞ്ഞു. ഈ പേടകത്തിന്റെ നിയന്ത്രണവും ഉടമസ്ഥാവകാശവും നാസയ്ക്കായിരിക്കും. 84.3 കോടി ഡോളർ എന്നു വച്ചാൽ 7035 കോടി രൂപയുടെ കരാറാണ് സ്‌പേസ് എക്‌സിന് ഇതിനായി നല്‍കിയിരിക്കുന്നത്. ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പവും ഏകദേശം 430000 കിലോഗ്രാം…

Read More

അന്താരാഷ്ട്ര ബ​ഹിരാകാശ നിലയത്തിൽ കുടുങ്ങി സുനിത വില്യംസും ബാരി വിൽമോറും; രക്ഷകനായി വരുന്നത് ഇലോൺ മസ്കോ?

ബഹിരാകാശ സ‍ഞ്ചാരികളായ സുനിത വില്യംസും ബാരി വിൽമോറും അന്താരാഷ്ട്ര ബ​ഹിരാകാശ നിലയത്തിൽ കുടുങ്ങി. ഇനി രക്ഷകൻ ഇലോൺ മസ്കോ? അന്താരാഷ്ട്ര ബ​ഹിരാകാശ നിലയത്തിലേക്ക് സുനിത വില്യസിനെയും ബാരി വിൽമോറിനെയും വഹിച്ചുകൊണ്ടുപോയ സ്റ്റാർലൈനർ പേടകം തകരാറിലായതിനാൽ ഭൂമിയിലേക്കുള്ള ഇരുവരുടെയും മടക്കയാത്ര അനിശ്ചിതത്വത്തിലാണ്. ജൂൺ 5ന് ഭൂമിയിൽ നിന്ന് പുറപ്പെട്ട സ്റ്റാർലൈനർ പേടകം ജൂൺ 7 നാണ് ഇന്റ്റർനാഷണൽ സ്പെയ്സ് സ്റ്റേഷനിൽ ഡോക്ക് ചെയ്തത്. ഒരാഴ്ച്ച നീണ്ടു നിന്ന ​ദൗത്യത്തിന് ശേഷം ജൂൺ 13നാണ് തിരിച്ചു വരാനിരുന്നത്. എന്നാൽ ​ഹീലിയം…

Read More

ബഹിരാകാശ നിലയത്തിൽ സുനിത വില്യംസിനും സംഘത്തിനും ഭീഷണിയായി സൂപ്പർബഗ്; ഒരാഴ്ച നീണ്ട നിരീക്ഷണത്തിന് ശേഷമേ ഭൂമിയിലേക്ക് മടങ്ങാനാകു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ സഞ്ചാരികൾക്ക് ഭീഷണിയായി അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം. ആന്റി മൈക്രോബിയൽ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയയായ എന്ററോബാക്ടർ ബുഗൻഡൻസിസാണ് വില്ലനായി എത്തിരിക്കുന്നത്. സൂപ്പർബഗ് എന്ന് വിളിക്കുന്ന ഇവ മാരകമായി ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. എറെക്കാലമായി സ്പെയസ് സ്റ്റേഷനിലുണ്ടായിരുന്ന ഇവ, അതിനുള്ളിലെ അടഞ്ഞ അന്തരീക്ഷത്തിൽ ജനിതകമാറ്റത്തിലൂടെ കൂടുതൽ ശക്തിയാർജിച്ചു എന്ന് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ഡോ.കസ്തൂരി വെങ്കിടേശ്വരൻ നേതൃത്വം നൽകിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഭൂമിയിൽ‌നിന്ന്…

Read More

സുനിത വില്യംസും ബച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തി; സുനിത സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര ചെയ്ത ആദ്യ വനിത

ഒടുവിൽ നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സുരക്ഷിതമായി എത്തി. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ ദൗത്യമാണ് വിജയം കണ്ടത്. ഇതോടെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര ചെയ്ത ആദ്യ വനിതയെന്ന നേട്ടവും, ഒരു പുതിയ ബഹിരാകാശ പേടകത്തിന്റെ ആദ്യ പരീക്ഷണം നടത്തുന്ന വനിതയെന്ന നേട്ടവും സുനിതയ്ക്ക് സ്വന്തം. ഏറെ ആഹ്ലാദത്തോടെ നൃത്തം ചെയ്തുകൊണ്ടായിരുന്നു സുനിത വില്യംസിന്റ ബഹിരാകാശ നിലയത്തിലേക്കുള്ള എൻട്രി. യു എസിലെ ഫ്‌ളോറിഡയിലുള്ള കേപ്പ് കനവറല്‍…

Read More