
റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമം ; രണ്ട് പേർ അറസ്റ്റിൽ
റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് വ്യത്യസ്ത ശ്രമങ്ങളെ തകര്‍ത്ത് കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും. രണ്ട് യാത്രക്കാരുടെ ലഗേജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. 11കിലോ മയക്കുമരുന്ന് പ്രഫഷനല്‍ രീതിയിലാണ് ലഗേജില്‍ ഒളിപ്പിച്ചിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കസ്റ്റംസ് പരിശോധനകളിലെ ഉദ്യോഗസ്ഥരുടെ ജാഗ്രതയാണ് കുറ്റവാളികളെ കുടുക്കാൻ സഹായിച്ചത്. മയക്കുമരുന്ന് തുടര്‍ നടപടികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി റാക് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അബ്ദുല്ല…