സെക്രട്ടറിയേറ്റ് സമരത്തിന്റെ 22-ാം ദിനം; പ്രക്ഷോഭം കടുപ്പിച്ച് ആശാ വർക്കർമാർ

 പ്രക്ഷോഭം കടുപ്പിച്ച് ആശാ വർക്കർമാർ. സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന രാപകൽ സമരത്തിന്റെ 22-ാം ദിവസം ആശാ വർക്കർമാരുടെ നിയമസഭാ മാർച്ച് തുടങ്ങി. ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസ്സിൽ ആശമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിക്കുക, 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങളിൽ ഉറച്ച് നിന്നാണ് ആശാ വർക്കർമാരുടെ പ്രക്ഷോഭം.   സമരത്തെ അവഹേളിക്കുന്ന ഭരണകൂടം ചവട്ടുകൊട്ടയിൽ ആകുമെന്ന് ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെകെ രമ പറഞ്ഞു. ഇവിടെ ഒരു…

Read More

ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു; മേയ് 24ന് തീവ്ര ന്യൂനമർദമാകുമെന്ന് മുന്നറിയിപ്പ്

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തമിഴ്‌നാട് -ആന്ധ്രാ തീരത്തിനു അകലെയായി സീസണിലെ ആദ്യ ന്യൂനമർദം രൂപപ്പെട്ടു. വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം മേയ് 24ഓടെ മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യുനമർദമായി ശക്തി പ്രാപിക്കും. ഇതേ ദിശയിൽ സഞ്ചാരം തുടർന്നു വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിൽ കാലവർഷം ഇക്കുറി മെയ് 31ഓടെ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ കാലവർഷത്തിൻറെ സമയത്തിൽ മാറ്റം വന്നേക്കുമെന്ന…

Read More

കേരളത്തില്‍ മഴ വരും ദിവസങ്ങളില്‍ ശക്തമായേക്കും

കേരളത്തില്‍ മഴ വരും ദിവസങ്ങളില്‍ ശക്തമായേക്കുമെന്ന് സൂചന. ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും രണ്ട് ദിവസത്തിനകം ഈ ന്യൂനമ‍ര്‍ദ്ദം, തീവ്ര ന്യൂനമര്‍ദ്ദമാകുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. നിലവിലെ സാഹചര്യമനുസരിച്ച്‌ കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴക്ക്‌ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ മഴ സാഹചര്യം വീണ്ടും ശക്തമായേക്കുമെന്നാണ് സൂചന. തെക്കൻ തായ്‌ലൻഡിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു….

Read More

രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസ്: ഈ മാസം 12ന് മൗന സത്യാഗ്രഹം

രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസില്‍ പ്രതിഷേധം ശക്തമാക്കാൻ കോണ്‍ഗ്രസ് . ഈ മാസം 12ന് രാഹുല്‍ ഗാന്ധിക്ക് പിന്തുണയര്‍പ്പിച്ച്‌ പാര്‍ട്ടി മൗന സത്യാഗ്രഹം സംഘടിപ്പിക്കും.രാഹുലിനെതിരായ കീഴ്ക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉടൻ സുപ്രീംകോടതി സമീപിക്കും. രാഹുല്‍ ഗാന്ധിയുടെ അയോഗ്യത കര്‍ണാടക നിയമ സഭാ തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാൻ കഴിഞ്ഞു എന്നതാണ് കോണ്‍ഗ്രസിനു ആത്മവിശ്വാസം നല്‍കുന്നത് . രാഹുല്‍ ഗാന്ധിയെ ബി.ജെ.പി വേട്ടയാടുന്നുവെന്ന് കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍…

Read More