ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചു; ബാങ്കിംഗ് ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വാട്‌സാപ്പിലൂടെ കൈമാറുന്നതിന് വിലക്ക്

ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വാട്‌സാപ്പിലൂടെ കൈമാറുന്നതിന് വിലക്ക് ഏർപ്പെടുത്തി. രാജ്യത്തെ ബാങ്കുകള്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് സൗദി അറേബ്യ നിര്‍ദേശിച്ചു. സൗദി സെന്‍ട്രല്‍ ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററി അതോറിട്ടി (സാമ) യാണ് രാജ്യത്തെ ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. ബാങ്ക് വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്ഥാപനങ്ങളുടെ വിശ്വാസ്യതക്കും വേണ്ടിയാണ് നടപടിയെന്ന് സാമ അറിയിച്ചു. വാട്‌സാപ്പ് വഴി നിര്‍ദേശങ്ങള്‍ കൈമാറരുതെന്നതിന് പുറമേ ബദല്‍ സംവിധാനം കണ്ടെത്തണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സ്വന്തം ലൈവ് ചാറ്റ് സംവിധാനങ്ങളോ…

Read More

അർജുന് വേണ്ടിയുള്ള തെരച്ചിലിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൈന്യം; റോഡിൽ രണ്ടിടങ്ങളിൽ സി​ഗ്നൽ ലഭിച്ചുവെന്നാണ് പുതിയ വിവരം

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൈന്യം. റോഡിലെ റഡാർ പരിശോധനയിൽ രണ്ടിടങ്ങളിൽ കൂടി സി​ഗ്നൽ ലഭിച്ചുവെന്നാണ് പുതിയ വിവരം. സി​ഗ്നൽ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥലങ്ങളിലെ മണ്ണ് നീക്കി പരിശോധന നടത്തുകയാണ്. അർജുന് വേണ്ടി ഇന്ന് ഏഴാം ദിവസമാണ് തെരച്ചിൽ തുടരുന്നത്. റഡാര്‍ ഉപയോഗിച്ച് പുഴയിലും കരയിലും തെരച്ചില്‍ നടത്താനായിരുന്നു സൈന്യത്തിൻ്റെ നീക്കം. അതിനിടയിലാണ് പ്രതീക്ഷ നൽകി രണ്ടിടങ്ങളിൽ കൂടി സി​ഗ്നൽ ലഭിച്ചത്.  അര്‍ജുന്‍റെ ലോറി റോഡരികിന് സമീപം നിര്‍ത്തിയിട്ടുണ്ടാകാമെന്ന…

Read More

യുവതിയുടെ മൃതദേഹത്തിനായി പരിശോധന തുടങ്ങി; വഴിത്തിരിവായത് ഊമക്കത്ത്

15 വർഷം മുൻപ് മാന്നാറിൽ കാണാതായ യുവതിയുടെ മൃതദേഹത്തിനായി പരിശോധന തുടങ്ങി അന്വേഷണ സംഘം. മാവേലിക്കര മാന്നാർ സ്വദേശിയായ കലയാണ് (20) 15 വർഷം മുൻപ് കാണാതായത്. കലയുടെ ഭർത്താവ് അനിലിന്റെ വീടിന്റെ കോംപൗണ്ടിലുള്ള സെപ്റ്റിക് ടാങ്ക് പൊളിച്ചാണ് പരിശോധന നടത്തുന്നത്. മുൻപ് സെപ്റ്റിക് ടാങ്കുണ്ടായിരുന്ന സ്ഥലത്താണ് പരിശോധന നടത്തുന്നത്. ഇവിടെ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. 15വർഷം മുൻപാണ് യുവതിയെ കൊന്ന് കുഴിച്ചുമൂടിയതെന്നാണ് പൊലീസിന് ലഭിച്ച മൊഴി. കലയുടെ ഭർത്താവ് ഇസ്രയേലിൽ ജോലി…

Read More

‘പ്രളയം വന്ന് ഭൂമി നശിക്കും, അന്യഗ്രഹത്തില്‍പോയി ജനിച്ച് ജീവിക്കണം’; നവീൻ പർവതാരോഹണത്തിനു തയ്യാറെടുത്തിരുന്നെന്നും പൊലീസ്

പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിന് മുൻപ് അന്യഗ്രഹത്തില്‍പോയി ജനിച്ച് ജീവിക്കണമെന്നും അരുണാചലില്‍ ജീവനൊടുക്കിയവര്‍ വിശ്വസിച്ചിരുന്നതെന്ന് പൊലീസ്. ഈ ചിന്ത മറ്റുള്ളവരിലേക്ക് എത്തിച്ചത് ജീവനൊടുക്കിയ നവീന്‍ തന്നെയെന്നും പൊലീസ് പറയുന്നു. പർവതാരോഹണത്തിന് നവീൻ തയ്യാറെടുത്തിരുന്നു എന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. ഒരു ദിവസം പ്രളയം വന്ന് ലോകം നശിക്കും. അന്ന് ഉയരമേറിയ പ്രദേശത്ത് ജീവിച്ചാൽ മാത്രമേ ജീവൻ സംരക്ഷിക്കാൻ കഴിയൂ എന്നായിരുന്നു നവീനിന്റെ വിശ്വാസം. ഈ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ മറ്റൊരു ലോകമുണ്ടെന്നും അവിടെ പുനർജനിക്കണമെന്നുമായിരുന്നു നവീൻ സുഹൃത്തുക്കളോട്…

Read More

‘കെജ്രിവാളിന്‍റെ ഫോണിലെ നിര്‍ണായക വിവരങ്ങള്‍ ബിജെപിക്ക് ചോര്‍ത്തിക്കൊടുക്കുന്നു’: ഇഡിക്കെതിരെ ആരോപണങ്ങളുമായി ആം ആദ്മി പാര്‍ട്ടി

ഇഡി പിടിച്ചെടുത്ത, കെജ്രിവാളിന്‍റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ ബിജെപിക്ക് ചോര്‍ത്തിനല്‍കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി. ഫോണില്‍ ഏറെ പ്രാധാന്യമുള്ള രേഖകളുണ്ടെന്നും പാര്‍ട്ടി പറയുന്നു. ആം ആദ്മി പാര്‍ട്ടിയും ഇന്ത്യ മുന്നണിയും തമ്മിലുള്ള ചര്‍ച്ചകളുടെ വിശദാംശങ്ങളും വിവരങ്ങളും ആ ഫോണിലുണ്ട്, ഇതാണ് ബിജെപിക്ക് ചോര്‍ത്തിക്കൊടുക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന പറഞ്ഞു. അല്‍പസമയത്തിനകം കെജ്രിവാളിന്‍റെ ഭാര്യ സുനിത കെജ്രിവാളിന്‍റെ വീഡിയോ സന്ദേശം മാധ്യമങ്ങള്‍ക്ക് ലഭിക്കുമെന്നും അതിഷി അറിയിച്ചു. കെജ്രിവാള്‍ തിങ്കളാഴ്ച വരെ ഇഡി കസ്റ്റഡിയിലാണ്….

Read More

ഇലക്ട്രൽ ബോണ്ടിൽ പുതിയ വിവരങ്ങൾ പുറത്ത്; 10 കമ്പനികളിൽ നിന്ന് ബിജെപിക്ക് ലഭിച്ചത് 2123 കോടി

രാജ്യത്ത് ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഏറ്റവും കൂടുതൽ സംഭാവന നൽകിയ ആദ്യ പത്ത് കമ്പനികളിൽ നിന്ന് ബിജെപിക്ക് 2123 കോടി രൂപയും ടിഎംസിക്ക് 1,198 കോടി രൂപയും കിട്ടിയതായാണ് കണക്കുകൾ പുറത്ത് വരുന്നത്. കോൺഗ്രസിന് 615 കോടി രൂപയും കിട്ടിയെന്നും കണക്കുകൾ വ്യക്തമാകുന്നു. മേഘ എഞ്ചിനിയറിങ് 584 കോടിയും റിലൈയൻസുമായി ബന്ധുമുണ്ടെന്ന് ആരോപണം ഉയർന്ന ക്വിക്ക് സപ്ലൈ 584 കോടിയും ബിജെപിക്ക് നൽകിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സാൻറിയാഗോ മാർട്ടിൻറെ കമ്പനിയിൽ നിന്ന് പ്രമുഖ…

Read More

റേഷൻ പ്രതിസന്ധി പരിഹരിക്കാൻ പുതിയ സെർവർ; 3.54 ലക്ഷം അനുവദിച്ചു

സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ്ങിലെ പ്രതിസന്ധിയും സെര്‍വര്‍ തകരാറും പരിഹരിക്കാൻ പുതിയ സർവർ വാങ്ങാൻ തീരുമാനം. നിലവിലുള്ള സെർവറിന് പുറമെ അധിക സർവർ സജ്ജീകരിക്കാനാണ് ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നത്. റേഷൻ വിതരണവും റേഷൻ മസ്റ്ററിങ്ങും പ്രതിസന്ധിയിലായതോടെയാണ് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്ന പുതിയ സെർവർ വാങ്ങാനുളള തീരുമാനം, ഇതിനായി 3.54 ലക്ഷം ധനവകുപ്പ് അനുവദിച്ചു.    

Read More

കഴിക്കുന്ന ഭക്ഷണം പോഷക സമൃദ്ധമാണോ?; ന്യൂട്രിഎയ്‌ഡ് ആപ്പിലൂടെ വിവരങ്ങൾ അറിയാം

ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധത്തിനുമൊക്കെ നാം നിത്യവും കഴിക്കുന്ന ആഹാരത്തിന് പ്രധാന പങ്കുണ്ടെന്ന് ഇന്ന് മിക്കവർക്കും അറിയാം. ആഹാരത്തെപ്പറ്റി വളരെ അധികം കാര്യങ്ങൾ മനസ്സിലാക്കാനുണ്ടെങ്കിലും ഏറ്റവും പ്രധാനം സമീകൃതാഹാരം തന്നെയാണ്. നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണം സമീകൃത ആഹാരമാണോ എന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ? നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും വേണ്ട അളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് സമീകൃതാഹാരം, അതായത് അന്നജം, കൊഴുപ്പ്, പ്രോട്ടീൻ എന്നിവയെ കൂടാതെ വൈറ്റമിൻസ്, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ, ഫൈറ്റോകെമിക്കൽസ്, നാരുകൾ തുടങ്ങിയ സൂക്ഷ്മപോഷകങ്ങളും അതിൽ അടങ്ങിയിരിക്കണം….

Read More

ഇനി സ്റ്റേഷനിൽ പോകാതെ വിവരങ്ങൾ പൊലീസിനെ രഹസ്യമായി അറിയിക്കാം; സംവിധാനവുമായി കേരള പൊലീസ്

കുറ്റകൃത്യത്തെ കുറിച്ച് വിവരം ലഭിച്ചാലും പൊല്ലാപ്പ് പിടിക്കേണ്ട എന്ന് കരുതി പൊലീസിനെ സമീപിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പൊലീസ് സ്റ്റേഷനിൽ നേരിട്ട് പോകുന്നത് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കുമ്പോഴാണ് ഭൂരിഭാഗം ആളുകളും പിൻവാങ്ങുന്നത്. ഇപ്പോൾ സ്റ്റേഷനിൽ പോകാതെ തന്നെ വിവരങ്ങൾ പൊലീസിനെ രഹസ്യമായി അറിയിക്കാനുള്ള സംവിധാനം കേരള പൊലീസ് ഒരുക്കിയിട്ടുണ്ട്. പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൾ ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം Share anonymously എന്ന വിഭാഗത്തിലൂടെ ഏതു വിവരവും രഹസ്യമായി അറിയിക്കാവുന്നതാണെന്ന്…

Read More

‘മുഖ്യമന്ത്രിയെ അപമാനിച്ചു, സ്വർണക്കടത്ത് കേസിലെ തെളിവുകൾ പ്രധാനമന്ത്രി അന്വേഷണ ഏജൻസികൾക്ക് നൽകണം’; എ.കെ ബാലൻ

സ്വർണക്കടത്ത് കേസിനെ പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശത്തിനെതിരെ സി.പി.എം. സ്വർണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾ പറയാത്ത കാര്യമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ പറഞ്ഞു. പ്രധാനമന്ത്രി തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് നൽകണം. മുഖ്യമന്ത്രിയെ നികൃഷ്ടമായ രീതിയിൽ പരോക്ഷമായി അപമാനിക്കുകയാണ് ചെയ്തത്. കേന്ദ്ര ഏജൻസിയുടെയോ പ്രധാനമന്ത്രിയുടെയോ ഔദാര്യം വേണ്ടെന്നും എ.കെ ബാലൻ പറഞ്ഞു. സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിനായി എത്തിയപ്പോഴാണ് എ.കെ ബാലന്റെ പ്രതികരണം. ബിജെപി ചടങ്ങിൽ പങ്കെടുത്ത പ്രതിഭകൾ വഞ്ചിക്കപ്പെട്ടു. ബി.ജെ.പി വേദിയിൽ…

Read More