സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ‘തൃക്കണ്ണൻ’ പോലീസ് കസ്റ്റഡിയിൽ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കസ്റ്റഡിയിലായി. തൃക്കണ്ണൻ എന്ന ഐഡിയിൽ വരുന്ന ഹാഫിസ് സജീവാണ് പോലീസ് കസ്റ്റഡിയിലായത്. ആലപ്പുഴ ഇരവുകാട് സ്വദേശിയായ ഹാഫിസിനെ ആലപ്പുഴ സൗത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. വിവാഹ വാഗ്ദാനം നൽകി റീൽസ് എടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചതായാണ് പരാതി. ഹാഫിസിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറാണ് തൃക്കണ്ണൻ എന്ന ഹാഫിസ്.

Read More

സ്വകാര്യ വീഡിയോ ചോർന്നു ; സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്ത് പാക് ഇൻഫ്ലൂവൻസർ ഇംഷ റഹ്മാൻ

തൻ്റെ സ്വകാര്യ വീഡിയോ വൈറലായതിനെ തുടർന്ന് പാകിസ്ഥാൻ ടിക് ടോക്ക് താരം ഇംഷ റഹ്മാൻ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു. സ്വകാര്യ വീഡിയോകൾ മനഃപൂർവ്വം പരസ്യമാക്കിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് കടുത്ത വിമർശനം നേരിട്ടതോടെയാണ് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തത്. അടുത്തിടെ മറ്റൊരു സോഷ്യൽമീഡിയ താരം മിനാഹിൽ മാലിക്കിന്റെ സ്വകാര്യ വീഡിയോയും ചോർന്നിരുന്നു. സംഭവം വിവാദമായതോടെ മിനാഹിൽ ഇൻസ്റ്റാഗ്രാമിൽ നിന്ന് രാജിവെച്ചിരുന്നു. ഇംഷയുടെ സ്വകാര്യ വീഡിയോയിൽ നിന്നുള്ള നിരവധി സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ…

Read More

ഇൻസ്റ്റഗ്രാം ഇൻഫ്‌ലുവൻസറുടെ ആത്മഹത്യ; അറസ്റ്റിലായ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്‌ലുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്ത ആൺ സുഹൃത്തിനെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൂജപ്പുര പൊലീസിന്റെ ആവശ്യ പ്രകാരമാണ് കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു നൽകിയത്. നെടുമങ്ങാട് സ്വദേശി ബിനോയ് (21) യെ കഴിഞ്ഞ ദിവസമാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇൻഫ്‌ലുവൻസർ കുടിയായ യുവാവിനെതിരെ കേസെടുത്തത്. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പെൺകുട്ടി തിരുവനന്തപുരത്തെ സർക്കാർ സ്‌കൂളിലെ…

Read More

എഐ സൗന്ദര്യ റാണിമാരെ കണ്ടെത്താന്‍ ‘മിസ് എഐ’ മത്സരം; സമ്മാനം 4.1 ലക്ഷം രൂപ

ലോകത്തെ ഏറ്റവും മികച്ച എഐ മോഡലുകളെയും ഇന്‍ഫ്‌ളുവന്‍സര്‍മാരേയും തിരഞ്ഞെടുക്കുന്നതിനായി ആദ്യമായി നടത്തുന്ന ‘മിസ് എഐ’ സൗന്ദര്യ മത്സരം പ്രഖ്യാപിച്ചു. ലോകത്താകമാനമുള്ള എഐ ക്രിയേറ്റര്‍മാരുടെ നേട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കുകയെന്ന് ലക്ഷ്യത്തോടെ വേള്‍ഡ് എഐ ക്രിയേറ്റര്‍ അവാര്‍ട്‌സ് ആണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് 20000 ഡോളറിന്റെ (16 ലക്ഷത്തിലേറെ രൂപ) സമ്മാനങ്ങളാണ് ലഭിക്കുക. ഏപ്രില്‍ 14 നാണ് മത്സരത്തിനായുള്ള അപേക്ഷ ക്ഷണിച്ച് തുടങ്ങിയത്. എഐ നിര്‍മിത മോഡലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ക്രിയേറ്റര്‍മാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ക്രിയേറ്റര്‍മാര്‍ സോഷ്യല്‍ മീഡിയയില്‍…

Read More

ആപ്പിൾ ഐ ഫോൺ ‘എഗ്ഗ് ഫോൺ’ ആക്കിയ അദ്ഭുതം

ആപ്പിൾ ഐ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറിയ വീഡിയോ കാണണം. നിലത്തുവീണാൽ പോലും തകരാർ സംഭവിക്കുന്ന സാധാരണ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ ആശ്ചര്യപ്പെടും ഐ ഫോൺ ഉപഭോക്താവിൻറെ വീഡിയോ കണ്ടാൽ. സ്‌കോട്ട് ഹെൻസ്പീറ്റർ എന്ന അക്കൗണ്ടിൽനിന്നാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ തുടങ്ങുമ്പോൾ ഐ ഫോണിൻറെ പിന്നിൽ പുഴുങ്ങിയ മുട്ട വയ്ക്കുന്നതു കാണാം. തുടർന്ന് സുതാര്യമായ കവർ അതിനുമുകളിൽ വയ്ക്കുന്നു. ശേഷം മുട്ട ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. മുട്ട പൂർണമായും കവറിനുള്ളിൽ ഞെരിഞ്ഞമരുന്നുണ്ട്….

Read More

സമൂഹമാധ്യമങ്ങളിൽ തെറ്റായ റിവ്യൂ നൽകിയാൽ തടവും പിഴയും ലഭിക്കും; യുഎഇ

സമൂഹമാധ്യമങ്ങളിൽ തെറ്റായ നിരൂപണം പ്രസിദ്ധീകരിക്കുന്നവർക്ക് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷ ലഭിക്കുമെന്ന് യുഎഇയുടെ മുന്നറിയിപ്പ്. അഭ്യൂഹം പരത്തുന്നവർക്കും അടിസ്ഥാന രഹിത വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കും സൈബർ ‍നിയമം അനുസരിച്ച് കടുത്ത ശിക്ഷയുണ്ടാകും. സ്ഥാപനങ്ങളെയും സേവനങ്ങളെയും വ്യക്തികളെയും ഉൽപന്നങ്ങളെയും സംബന്ധിച്ച് തെറ്റായ വിവരം പ്രചരിപ്പിക്കുന്നത് നിയമലംഘനമാണ്. ഇത്തരം പ്രവൃത്തികൾ  ചിലരുടെ ബിസിനസിനെ ബാധിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. സോഷ്യൽ മീ‍ഡിയ ഇൻഫ്ലൂവൻസർ എന്ന പേരിൽ വിവിധ സ്ഥാപനങ്ങളെ സമീപിച്ച് പണം ആവശ്യപ്പെടുകയും നൽകാൻ വിസമ്മതിക്കുന്ന സ്ഥാപനത്തിനും…

Read More