യുഎഇയിലെ റാസൽഖൈമയിലേക്ക് നേരിട്ട് സർവീസുകൾ ആരംഭച്ച് ഇൻഡിഗോ

യുഎഇയിലെ റാസല്‍ഖൈമയിലേക്ക് കേരളത്തില്‍ നിന്ന് നേരിട്ടുള്ള സര്‍വീസുകൾ പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് നേരിട്ടുള്ള സര്‍വീസുകളാണ് തുടങ്ങുന്നത്. മാര്‍ച്ച് 15 മുതലാണ് ഇന്‍ഡിഗോ കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്. കേരളത്തില്‍ നിന്നും യുഎഇയിലേക്കുള്ള പ്രവാസി യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാണ് പുതിയ സര്‍വീസ്. പുതിയ സര്‍വീസുകള്‍ കൂടിയാകുമ്പോള്‍ ഇന്‍ഡിഗോയുടെ കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 49 ആകും. ഇന്ത്യക്കും യുഎഇയ്ക്കും ഇടയില്‍ ആകെ 250 പ്രതിവാര സര്‍വീസുകളാണ് ഇന്‍ഡിഗോ…

Read More

ആഴ്ചയിൽ 4 സർവീസുകൾ; തിരുവനന്തപുരത്ത് നിന്ന് പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇന്റിഗോ എയർലൈൻസ്

തിരുവനന്തപുരത്ത് നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പുതിയ വിമാന സർവീസ് തുടങ്ങി. ഇൻഡിഗോ എയർലൈൻസ് നടത്തുന്ന സർവീസ് തുടക്കത്തിൽ ആഴ്ചയിൽ നാലു ദിവസമായിരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്കു ശേഷം 4:25ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ട് രാത്രി 7:05ന് തിരുവനന്തപുരത്ത് എത്തും. തിരികെ രാത്രി 7:35നു പുറപ്പെട്ട് 9:55ന് ആയിരിക്കും അഹമദാബാദിൽ എത്തുന്നത്. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നായ ഗുജറാത്തിലേക്ക് നേരിട്ടുള്ള സർവീസ് തുടങ്ങുന്നത് വിനോദ സഞ്ചാര…

Read More

പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

രാജ്യത്തെ കിഴക്കന്‍, വടക്കുകിഴക്കന്‍ മേഖലയിലെ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നീക്കവുമായി ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ. നിരവധി പുതിയ വിമാന സര്‍വീസുകളും മറ്റ് പ്രഖ്യാപനങ്ങളും നടത്തിയിരിക്കുകയാണ് കമ്പനി. ഇതിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ നിന്ന് ബാങ്കോക്കിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കും. നവംബര്‍ 24 മുതല്‍ ചൊവ്വ, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പുതിയ സര്‍വിസുകള്‍ പ്രവര്‍ത്തിക്കുമെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ബാങ്കോക്കിലേക്ക് ആഴ്ചയിലുള്ള സര്‍വീസുകളുടെ എണ്ണം 11 ആയി ഉയരും. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിക്കും ദിമാപൂരിനുമിടയില്‍ പുതിയ…

Read More

കൊച്ചിയിൽ നിന്ന് കൂടുതൽ നഗരങ്ങളിലേക്ക് ഇൻഡിഗോ സർവീസ്; പ്രതിദിനം ഏകദേശം 80 വിമാനങ്ങൾ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിന്റെ (സിയാൽ) 2024 ശൈത്യകാല സമയക്രമത്തിൽ മികച്ച കണക്റ്റിവിറ്റിയുമായി ഇൻഡിഗോ. പുതുക്കിയ സമയക്രമ പ്രകാരം പ്രതിദിനം ഏകദേശം 80 ഇൻഡിഗോ വിമാനങ്ങളാണ് വിവിധ അന്താരാഷ്ട്ര, ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കും കൊച്ചിയിലേക്കും സർവീസ് നടത്തുന്നത്. സിയാലിന്റെ 2024 ശൈത്യകാല സമയക്രമത്തിൽ ഇൻഡിഗോ കൊച്ചിയിൽ നിന്ന് അന്താരാഷ്ട്ര സെക്ടറിൽ, 41 പ്രതിവാര സർവീസുകളാണ് നടത്തുക. അബുദാബി, മസ്‌കറ്റ്, മാലി, ദോഹ, ദുബായ്, കൊളംബോ, കുവൈറ്റ് തുടങ്ങിയ പ്രധാന ആഗോള ലക്ഷ്യസ്ഥാനങ്ങളുമായാണ് പ്രധാന കണക്റ്റിവിറ്റി. കൂടാതെ, ഡൽഹി, റായ്പൂർ,…

Read More

ഇന്‍ഡിഗോ ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇ പി; യെച്ചൂരിയെ അവസാനമായി കാണാന്‍ ഡല്‍ഹിക്ക്, യാത്ര 2 വർഷത്തിന് ശേഷം

ഇന്‍ഡിഗോ വിമാന ബഹിഷ്‌ക്കരണം അവസാനിപ്പിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍. അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കാണാന്‍ ഇ പി ഡല്‍ഹിക്ക് തിരിച്ചത് ഇന്‍ഡിഗോ വിമാനത്തിലാണ്. ഇന്നലെ രാത്രി കരിപ്പൂരില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് ജയരാജന്‍ ഡല്‍ഹിക്ക് പോയത്. ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട ഇ പിക്ക് മൂന്ന് ആഴ്ചത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്‍ഡിഗോ വിമാന യാത്ര ഇപി ബഹിഷ്‌കരിച്ചത്. 2022…

Read More

ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; വിമാനം അടിയന്തരമായി ഇറക്കി

ചെന്നൈയില്‍ നിന്നും മുംബൈയിലെത്തിയ ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. 172 യാത്രക്കാരുമായി യാത്ര തിരിച്ച വിമാനത്തിലാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. വിമാനം അടിയന്തരമായി ഇറക്കി. യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചതായി ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ പരിശോധന തുടരുകയാണ്. കഴിഞ്ഞ മെയ് 28 നും സമാനമായ രീതിയില്‍ ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു

Read More

ഇന്ത്യ- അബുദാബി പ്രതിദിന സർവീസ് പ്രഖ്യാപിച്ച് ഇൻഡിഗോ

ഇന്ത്യ- അബുദാബി പ്രതിദിന സർവീസ് പ്രഖ്യാപിച്ച് ഇൻഡിഗോ. കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിൽ നിന്നാണ് അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇൻഡിഗോ എയർലൈൻസ് പ്രതിദിന സർവിസുകൾ പ്രഖ്യാപിച്ചത്. കണ്ണൂർ, ചണ്ഡിഗഢ്, ലഖ്‌നോ എന്നിവിടങ്ങളിൽ നിന്നാണ് പുതിയ സർവിസ് ആരംഭിക്കുന്നത്. അബൂദബിയിലേക്കുള്ള സർവിസ് ശൃംഖല വ്യാപിപ്പിക്കുന്നതിൻറെ ഭാഗമായി 21 പ്രതിവാര സർവിസുകളും കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതോടെ അബൂദബിയിലേക്കുള്ള ഇൻഡിഗോയുടെ ആകെ സർവിസുകൾ 63 ആയി. അതേസമയം, ഇൻഡിഗോ പുതിയ സർവിസ് പ്രഖ്യാപിച്ചതോടെ അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള…

Read More

ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള സർവീസുമായി ഇൻഡിഗോ

ബ​ഹ്‌​റൈ​ൻ നിന്ന് കൊച്ചിയിലേക്ക് നേ​രി​ട്ടു​ള്ള ഫ്ലൈ​റ്റ് സ​ർ​വി​സു​മാ​യി ഇ​ൻ​ഡി​ഗോ. ജൂ​ൺ ഒ​ന്നു മു​ത​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കും. ബ​ഹ്‌​റൈ​നി​ൽ ​നി​ന്ന് രാ​ത്രി 11.45ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 6.55ന് ​കൊ​ച്ചി​യി​ൽ എ​ത്തും. കൊ​ച്ചി​യി​ൽ ​നി​ന്ന് രാ​ത്രി 8.35ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 10.45ന് ​ബ​ഹ്‌​റൈ​നി​ൽ എ​ത്തി​ച്ചേ​രും.

Read More

‘എക്‌സിറ്റ് വേ’ കടന്ന് മുന്നോട്ട്‌നീങ്ങി ഇന്റിഗോ വിമാനം; റൺവേയിൽ തടസമുണ്ടാക്കിയതോടെ കെട്ടിവലിച്ച് മാറ്റി

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റ് ചെയ്ത വിമാനം റൺവേയിൽ നിന്ന് പുറത്തേക്ക് കടക്കേണ്ട എക്‌സിറ്റ് വേ കടന്ന് മുന്നോട്ട് നീങ്ങി. തുടർന്ന് റൺവേയിൽ ഏതാനും മിനിറ്റുകൾ തടസമുണ്ടാക്കിയ വിമാനം അവിടെ നിന്ന് കെട്ടിവലിച്ച് പാർക്കിങ് ബേയിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.  അമൃതസറിൽ നിന്ന് ഡൽഹിയിലേക്ക് വന്ന 6ഇ 2221 വിമാനത്തിന്റെ പൈലറ്റിനാണ് അബദ്ധം പറ്റിയത്. കനത്ത മൂടൽമഞ്ഞ് മൂലം കാഴ്ച അസാധ്യമായതാണ് സംഭവത്തിന് കാരണമായതെന്ന് ഇന്റിഗോ വിമാനക്കമ്പനി വക്താവ് വിശദീകരിച്ചു. റൺവേയിൽ നിന്ന് ടാക്‌സിവേയിലേക്ക്…

Read More

ഇൻഡിഗോ വിമാനങ്ങളിലെ യാത്രകൾക്ക് ഇനി ചെലവേറും; ടിക്കറ്റ് നിരക്ക് വർധിക്കുക 300 മുതൽ 1,000 രൂപവരെ

ഇൻഡിഗോ വിമാനങ്ങളിൽ അന്താരാഷ്ട-ആഭ്യന്തര ടിക്കറ്റുകളിൽ 300 മുതൽ 1000 രൂപ വരെ വർദ്ധിപ്പിക്കാൻ കമ്പനി തീരുമാനിച്ചു. വിമാനത്തിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെ (ATF) വില വർദ്ധനവാണ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിന് കാരണമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ഒക്ടോബർ ആറ് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഇന്ധന വില വലിയതോതിൽ വർധിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. കഴിഞ്ഞ മൂന്ന് മാസമായി ഇന്ധനവില വർധിച്ചുകൊണ്ടിരിക്കുകയാണ്. കമ്പനിയുടെ പ്രവർത്തനച്ചെലവിന്റെ ഗണ്യമായ ഭാഗവും ഇന്ധനത്തിന് വേണ്ടിവരുന്നു. ഈ സാഹചര്യത്തിലാണ് നിരക്ക്…

Read More