തെലങ്കാന ടണൽ ദുരന്തത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവർത്തനം സൈന്യം ഏറ്റെടുത്തു

തെലങ്കാന നാഗർ കുർണൂൽ ടണൽ ദുരന്തത്തിൽ കുടുങ്ങിയ എട്ട് പേരെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവർത്തനം സൈന്യം ഏറ്റെടുത്തു. സൈന്യത്തിൻറെ എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സിൻറെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം തുടങ്ങി. ഇന്നലെ തുരങ്ക പദ്ധതിയുടെ മുകൾഭാഗം ഇടിഞ്ഞ് വീണുണ്ടായ അപകടത്തിലാണ് എട്ട് പേർ തുരങ്കത്തിനുള്ളിൽ കുടുങ്ങിയത്. ദൗത്യം അതീവ ദുഷ്കരമെന്ന് സൈന്യം അറിയിച്ചു. അപകടകാരണം മേൽക്കൂരയിലെ വിള്ളൽ മൂലം വെള്ളമിറങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. നാഗർകുർണൂൽ ജില്ലയിലെ…

Read More

ഇന്ത്യൻ സൈന്യത്തെ പാക് ജനത കാണുന്നത് ഇങ്ങനെ; വിവാദമായി സായ് പല്ലവിയുടെ പഴയ അഭിമുഖത്തിലെ പരാമർശം

ശിവകാർത്തികേയൻ നായകനാകുന്ന അമരൻ എന്ന ചിത്രമാണ് സായി പല്ലവിയുടേതായി റിലീസിനൊരുങ്ങുന്നത്. ഈ 31 ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സിനിമയുടെ പ്രമോഷൻ പുരോഗമിക്കുന്നതിനിടയിൽ സായ് പല്ലവിയുടെ പഴയൊരു അഭിമുഖം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.2020 ലുള്ളതാണ് ഈ അഭിമുഖം. ഇതിൽ ഇന്ത്യൻ സൈന്യത്തെപ്പറ്റി നടി പറയുന്ന കാര്യങ്ങളാണ് ചർച്ചയാകുന്നത്. നക്‌സലുകളെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സായ് പല്ലവി. ഇന്ത്യൻ സൈന്യം പാക് ജനങ്ങളെ ഭീകരരായിട്ടാണ് കാണുന്നതെന്നും പാകിസ്ഥാൻ ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നായിരുന്നു സായ് പല്ലവി പറഞ്ഞത്….

Read More

വടംവലിയിൽ ചൈനീസ് സൈന്യത്തെ തോൽപ്പിച്ച് ഇന്ത്യൻ സൈനികർ

വടംവലിയിൽ ചൈനീസ് സൈന്യത്തെ തകർത്ത് ഇന്ത്യൻ സൈനികർ. സുഡാനിൽ യു.എൻ നടത്തുന്ന സമാധാന ദൗത്യത്തിൽ പ​ങ്കെടുക്കുന്നതിനായാണ് രണ്ട് രാജ്യങ്ങളുടേയും സൈനികരെത്തിയത്. ഇതിനിടെയാണ് ഇന്ത്യൻ-ചൈനീസ് സൈനികർ സൗഹൃദ വടംവലി മത്സരത്തിലേ​ർപ്പെട്ടത്. വിജയിച്ച ശേഷമുള്ള ഇന്ത്യൻ സൈന്യത്തിന്റെ ആഹ്ലാദപ്രകടനവും ​ദൃശ്യത്തിലുണ്ട്. ദൃശ്യത്തിന്റെ ആധികാരികത സൈന്യം സ്ഥിരീകരിച്ചുണ്ട്. 2005ലാണ് യുണൈറ്റഡ് നേഷൻസ് മിഷൻ ഇൻ സുഡാൻ സ്ഥാപിക്കപ്പെട്ടത്. സുഡാൻ സർക്കാരും സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റും തമ്മിൽ സമാധാനകരാറിൽ ഒപ്പുവെച്ചതിനെ തുടർന്നാണ് ഇത് നിലവിൽ വന്നത്. ഇതിന്റെ ഭാ​ഗമായി സുഡാന് ആവശ്യമുള്ള…

Read More

മണിപ്പൂരിൽ തട്ടിക്കൊണ്ടുപോയ സൈനികനെ രക്ഷപ്പെടുത്തി

ആഭ്യന്തരകലാപം പൂർണമായി ​കെട്ടടങ്ങാത്ത മണിപ്പൂരിൽ വീട്ടിൽനിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ സൈനികോദ്യോഗസ്ഥനെ രക്ഷപ്പെടുത്തി. ജൂനിയർ കമ്മീഷൻഡ് ഓഫിസർ (ജെ.സി.ഒ.) കൊൻസം ഖേദ സിങ്ങിനെയാണ് ഇന്നലെ രാവിലെ ഒമ്പതുമണിയോടെ ഒരുസംഘം തട്ടിക്കൊണ്ടുപോയത്. പോലീസും സൈന്യവും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ വൈകീട്ട് ആറരയോടെ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. ചരംഗ്പത് മാമാങ് ലെയ്കായിലായിരുന്നു സംഭവം ഉണ്ടായത്. കുടുംബത്തിന് മുമ്പും ഭീഷണികളുണ്ടായിട്ടുണ്ടെന്നും എന്തിനാണ് തട്ടിക്കൊണ്ടുപോയതെന്ന് അറിയില്ലെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ആറുമാസത്തിനിടെ ​സൈനികർക്ക് നേരെ ഉണ്ടാകുന്ന നാലാമത്തെ തട്ടിക്കൊണ്ടുപോകൽ സംഭവമാണിത്. കഴിഞ്ഞ സെപ്തംബറിൽ അസം റെജിമെൻറ് മുൻ…

Read More

കാര്‍ഗില്‍ വിജയ് ദിവസിന് ഇന്ന് 24 വയസ്; രാജ്യത്തിനായി പോരാടിയ ധീരജവാന്മാരുടെ ജ്വലിക്കുന്ന ഓര്‍മ്മയില്‍ രാജ്യം

കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്മാരുടെ ഓര്‍മ്മകളില്‍ രാജ്യം. കാര്‍ഗില്‍ മലനിരകളില്‍ പാകിസ്താനുമേല്‍ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 24 വയസ് തികഞ്ഞിരിക്കുന്നു. ഇന്ത്യന്‍ മണ്ണിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാര്‍ഗില്‍ മലനിരകളില്‍ യുദ്ധം ആരംഭിച്ചത്. തര്‍ക്ക പ്രദേശമായ സിയാചിന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗര്‍ കാര്‍ഗില്‍ ലേ ഹൈവേ ഉള്‍പ്പെടെ നിര്‍ണായക പ്രദേശങ്ങള്‍ അധീനതയിലാക്കുകയായിരുന്നു പാകിസ്താന്റെ ലക്ഷ്യം. 5000ത്തോളം പാക് സൈനികരും തീവ്രവാദികളുമായിരുന്നു അന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. 16,000 മുതല്‍ 18,000 അടി…

Read More

കാര്‍ഗില്‍ വിജയ് ദിവസിന് ഇന്ന് 24 വയസ്; രാജ്യത്തിനായി പോരാടിയ ധീരജവാന്മാരുടെ ജ്വലിക്കുന്ന ഓര്‍മ്മയില്‍ രാജ്യം

കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്മാരുടെ ഓര്‍മ്മകളില്‍ രാജ്യം. കാര്‍ഗില്‍ മലനിരകളില്‍ പാകിസ്താനുമേല്‍ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 24 വയസ് തികഞ്ഞിരിക്കുന്നു. ഇന്ത്യന്‍ മണ്ണിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാര്‍ഗില്‍ മലനിരകളില്‍ യുദ്ധം ആരംഭിച്ചത്. തര്‍ക്ക പ്രദേശമായ സിയാചിന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗര്‍ കാര്‍ഗില്‍ ലേ ഹൈവേ ഉള്‍പ്പെടെ നിര്‍ണായക പ്രദേശങ്ങള്‍ അധീനതയിലാക്കുകയായിരുന്നു പാകിസ്താന്റെ ലക്ഷ്യം. 5000ത്തോളം പാക് സൈനികരും തീവ്രവാദികളുമായിരുന്നു അന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. 16,000 മുതല്‍ 18,000 അടി…

Read More

ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥയെ ചേർത്തുപിടിച്ച് ചുംബിച്ച് തുർക്കി വനിത; ചിത്രം വൈറൽ

തുർക്കിയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഇന്ത്യൻ ആർമിയിലെ സൈനിക ഉദ്യോഗസ്ഥയെ ചേർത്തുപിടിച്ച് തുർക്കി വനിത ചുംബിക്കുന്ന ചിത്രം വൈറൽ. ഇന്ത്യൻ ആർമിയുടെ അഡിഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷന്റെ (എഡിജി പിഐ) ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘വി കെയർ’ എന്ന അടിക്കുറിപ്പിനൊപ്പമാണ് ചിത്രം. ഭൂകമ്പത്തെത്തുടർന്ന് തുർക്കിയെയും സിറിയയെയും സഹായിക്കാൻ ഇന്ത്യ ആരംഭിച്ച ‘ഓപറേഷൻ ദോസ്തി’നു കീഴിൽ, രണ്ട് രാജ്യങ്ങളിലേക്കും രക്ഷാപ്രവർത്തന സംഘങ്ങളെയും മെഡിക്കൽ ടീമുകളെയും അയച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യം ദുരിത മേഖലയിൽ ആശുപത്രി നിർമിക്കുന്നതിന്റെയും ഭൂകമ്പ…

Read More

കിളികൊല്ലൂർ പോലീസ് മര്‍ദനം; സൈന്യം ഇടപെടുന്നു, അന്വേഷണം ആരംഭിച്ചു

കിളികൊല്ലൂരിലെ പോലീസ് മർദനത്തിൽ സൈന്യം ഇടപെടുന്നു. കൊല്ലം കിളികൊല്ലൂരിൽ പൊലീസ് മർദനത്തിൽ പരിക്കേറ്റ സൈനികനായ വിഷ്ണുവിന്റെ വീട്ടിൽ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിച്ചു. പൊലീസിൽ നിന്നുണ്ടായ അക്രമ വിവരങ്ങളും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ് ഉദ്യോഗസ്ഥർ പ്രധാനമായും ചോദിച്ചറിഞ്ഞത്. ആഗസ്റ്റ് 25ന് വിഷ്ണുവിനെ അറസ്റ്റ് ചെയ്‌തെങ്കിലും സൈനിക ക്യാമ്പിൽ പൊലീസ് അറിയിച്ചത് വൈകിയാണെന്നാണ് ലഭിക്കുന്ന വിവരം. സൈനികനെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനകം വിവരം സൈന്യത്തെ അറിയിക്കണമെന്നുള്ളപ്പോഴാണ് പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായത്. ഒരു സൈനികൻ…

Read More