വ്യോമസേനയ്ക്ക് വേണ്ടി വീണ്ടും റഫാൽ വാങ്ങുന്നു, ഇത്തവണ 114 എണ്ണം

ന്യൂഡൽഹി: വ്യോമസേനയ്ക്ക് വേണ്ടി 114 മൾട്ടിറോൾ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ശ്രമത്തിൽ നിർണായകമായ വഴിത്തിരിവെന്ന് റിപ്പോർട്ടുകൾ. മൾട്ടിറോർ ഫൈറ്റർ എയർക്രാഫ്റ്റ് ( എം.ആർ.എഫ്.എ) ടെൻഡറിൽ പങ്കെടുത്ത മറ്റ് കമ്പനികളെ മറികടന്ന് ഇന്ത്യ ഫ്രാൻസിന്റെ റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇരുരാജ്യങ്ങളും തമ്മിൽ ഗവൺമെന്റ് ടു ഗവൺമെന്റ് കരാറിലൂടെയാകും റഫാൽ വിമാനങ്ങൾ വാങ്ങുക. നേരത്തെ വ്യോമസേനയ്ക്ക് വേണ്ടി 36 റഫാൽ വിമാനങ്ങൾ വാങ്ങിയിരുന്നു. ഇതിന് പിന്നാലെ നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിൽ വിന്യസിക്കാനായി 26 റഫാൽ എം വിമാനങ്ങൾ…

Read More