അനിധികൃത കുടിയേറ്റക്കാരുമായി അമേരിക്കയിൽ നിന്നുള്ള സൈനിക വിമാനം ഇന്ത്യയിൽ എത്തിയെന്ന് റിപ്പോർട്ടുകൾ

അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി അമേരിക്കയിൽ നിന്ന് പുറപ്പെട്ട സൈനിക വിമാനം പഞ്ചാബിലെ അമൃത്‍സറിലെത്തിയതായി റിപ്പോർട്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനധികൃത കുടിയേറ്റക്കാർക്കെതിരായുള്ള നടപടിയുടെ ഭാ​ഗമായാണ് ഇന്ത്യൻ കുടിയേറ്റക്കാരെയും തിരിച്ചയക്കാൻ തുടങ്ങിയത്. 104 ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള യുഎസ് സൈനിക വിമാനം സി -17 അമൃത്സറിൽ ഇറങ്ങിയതായാണ് റിപ്പോർട്ട്. ടെക്സസിലെ വിമാനത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. ഇന്ത്യൻ പൗരന്മാരെ പരിശോധിച്ചുറപ്പുവരുത്തിയിട്ടാണ് വിമാനത്തിൽ കയറ്റിയതെന്ന് യുഎസ് അധികൃതർ അറിയിച്ചു. യുഎസ് പ്രസിഡന്റായി അധികാരമേറ്റയുടനെ ട്രംപ് അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചു…

Read More

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ; ഇന്ത്യൻ ടീമിൽ വീണ്ടും മാറ്റം വരുത്തി

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ വീണ്ടും മാറ്റം വരുത്തി ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ താരമായ വരുണ്‍ ചക്രവര്‍ത്തിയെ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ അവസാന ഏകദിനത്തിനുള്ള ടീമില്‍ നിന്നൊഴിവാക്കി. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ ബുമ്ര ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഫിറ്റ്നെസ് തെളിയിക്കാനായി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരപയിലെ അവസാന മത്സരത്തിനുള്ള ടീമില്‍ കളിക്കുമെന്നായിരുന്നു ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വരുണ്‍ ചക്രവര്‍ത്തിയെ ഉള്‍പ്പെടുത്തി ഇന്നലെ പുറത്തിറക്കിയ…

Read More

ഏറ്റവും വലിയ ഫെമിനിസ്റ്റ് രാജ്യം ഇന്ത്യ; ശക്തരായ സ്ത്രീകളുടെ രാജ്യം; തനീഷ മുഖര്‍ജി

ലോകത്തിലെ ഏറ്റവും വലിയ ഫെമിനിസ്റ്റ് രാജ്യം ഇന്ത്യയാണെന്ന് നടിയും ബിഗ്‌ബോസ് 7 റണ്ണര്‍ അപ്പുമായ തനീഷ മുഖര്‍ജി. ഫെമിനിസം എന്നത് ഒരു അമേരിക്കന്‍ സംജ്ഞയാണെന്നും അതിനെക്കുറിച്ചുള്ള പാശ്ചാത്യ ആശയസങ്കല്‍പം ഇന്ത്യയുടെ സാംസ്‌കാരികമൂല്യങ്ങളുമായി ഒരുതരത്തിലും പൊരുത്തപ്പെടുന്നതല്ലെന്നും തനീഷ പറഞ്ഞു. ഒരു സ്വകാര്യമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സ്ത്രീസ്വാതന്ത്ര്യവാദത്തെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ തനീഷ പങ്കുവെച്ചത്. “അമേരിക്കയില്‍ നിന്നാണ് ഫെമിനിസം എന്ന പദത്തിന്റെ ആഗമനം. അമേരിക്കയാകട്ടെ ലോകത്തിലെ ഏറ്റവും ഫെമിനിസ്റ്റ് വിരുദ്ധരാജ്യവും. ചില സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രം അനുവദിക്കാത്തതും ഒരു വനിത…

Read More

ഇംഗ്ലണ്ടിനെ തകർത്ത് ട്വൻ്റി-20 പരമ്പര പിടിച്ച് ഇന്ത്യ ; നാലാം മത്സരത്തിൽ ഇന്ത്യൻ വിജയം 15 റൺസിന്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. 53 റണ്‍സ് വീതം നേടിയ ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് 19.4 ഓവറില്‍ 166 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് വീതം നേടിയ ഹര്‍ഷിത് റാണ,…

Read More

ഇന്ത്യ – യുഎഇ സഹകരണം കൂടുതൽ മേഖലകളിലേക്ക് ; യുഎഇ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്.ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. അബുദാബി ഖസർ അൽ ബഹറിലെ സീ പാലസ് ബർസയിലായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസ മന്ത്രി എസ് ജയശങ്കർ, ഷെയ്ഖ് മുഹമ്മദിനെ അറിയിച്ചു. ഇന്ത്യയ്ക്കും ജനങ്ങൾക്കും ഷെയ്ഖ് മുഹമ്മദ് ആശംസ നേർന്നു. യുഎഇയും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെയും വിവിധ വശങ്ങളും ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള പ്രാദേശിക രാജ്യാന്തര വിഷയങ്ങളും ചർച്ച…

Read More

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിപിഐഎം അംഗങ്ങളുള്ളത് കണ്ണൂരിൽ ; വനിതാ അംഗങ്ങളിലും മുന്നിൽ കണ്ണൂർ തന്നെ

രാജ്യത്തെ ഏറ്റവും കൂടുതൽ സിപിഐ അം​ഗങ്ങളും, വർ​ഗ ബഹുജന സംഘടനാം​ഗങ്ങളുമുള്ള ജില്ലാ ഘടകമായി കണ്ണൂർ. നിലവിൽ 65,550 സിപിഎം മെമ്പർമാരാണ് കണ്ണൂർ ജില്ലയിൽ ഉള്ളത്. 4421 ബ്രാഞ്ചുകൾ, 249 ലോക്കൽ കമ്മിറ്റികൾ, 18 ഏരിയ കമ്മിറ്റികൾ എന്നിവ ചേർന്നുള്ള കണക്കാണിത്. പാർട്ടിയിലെ വനിതകളുടെ എണ്ണത്തിലും കണ്ണൂർ ജില്ല തന്നെയാണ് മുന്നിൽ. ആകെയുള്ള പാർട്ടി അം​ഗങ്ങളിൽ 32.99 ശതമാനവും സ്ത്രീകളാണെന്നാണ് കണക്ക്. അം​ഗ സംഖ്യയ്ക്കപ്പുറം രണ്ട് ലോക്കൽ സെക്രട്ടറിമാർ, 242 ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവരും വനിതകളാണ്. ആദിവാസി പുനരധിവാസ…

Read More

അണ്ടർ 19 വനിതാ ട്വൻ്റി-20 ലോകകപ്പ് ; സ്കോട്‌ലൻ്റിനെ 150 റൺസിന് തകർത്ത് ഇന്ത്യ , ഗോൺ ഗാഡി തൃഷയ്ക്ക് സെഞ്ചുറി

അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ സ്കോട്‌ലന്‍ഡിനെ 150 റണ്‍സിന് തകര്‍ത്ത് സെമി ഉറപ്പിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ ഗോണ്‍ഗാഡി തൃഷയുടെ സെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സടിച്ചപ്പോള്‍ സ്കോട്ട്‌ലന്‍ഡ് 14 ഓവറില്‍ 58 റണ്‍സിന് ഓള്‍ ഔട്ടായി. 53 പന്തില്‍ സെഞ്ചുറിയിലെത്തിയ തൃഷ വനിതാ അണ്ടര്‍ 19 ടി-20 ലോകകപ്പില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. 59 പന്തില്‍ 110 റണ്‍സുമായി പുറത്താകാതെ…

Read More

ആദ്യ ട്വൻ്റി-20 യിൽ ഇന്ത്യയോട് ഇംഗ്ലണ്ട് തോറ്റതിന് കാരണം പുകമഞ്ഞെന്ന് ഹാരി ബ്രൂക്ക്

ഇന്ത്യ-ഇംഗ്ലണ്ട് ടി-20 പരമ്പരയില്‍ കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് തോല്‍ക്കാന്‍ കാരണം പുകമഞ്ഞെന്ന് കുറ്റപ്പെടുത്തി ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. കൊല്‍ക്കത്തയിലെ പുകമഞ്ഞില്‍ ഇന്ത്യൻ സ്പിന്നര്‍മാരുടെ പന്തുകള്‍ മനസിലാക്കാന്‍ കഴിയാതിരുന്നതാണ് കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ് തകര്‍ച്ചക്ക് കാരണമായതെന്ന് ഹാരി ബ്രൂക്ക് പറഞ്ഞു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയാണ് ഹാരി ബ്രൂക്കിനെയും ജോസ് ബട്‌ലറെയും ലിയാം ലിവിംഗ്‌സ്റ്റണെയും വീഴ്ത്തി ഇംഗ്ലണ്ടിന്‍റെ നടുവൊടിച്ചത്. വരുണ്‍ ചക്രവര്‍ത്തി മികച്ച ബൗളറാണെന്നും എന്നാല്‍ കൊല്‍ക്കത്തയിലെ പുകമഞ്ഞ് കാരണം വരുണിന്‍റെ ഗൂഗ്ലികള്‍…

Read More

ബംഗ്ലദേശിനോട് അടുത്ത് പാക്കിസ്ഥാൻ ; സ്ഥിതിഗതികൾ വീക്ഷിച്ച് ഇന്ത്യ

ഷെയ്ഖ് ഹസീന പുറത്തായതിന് പിന്നാലെ ബം​ഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ശക്തമാകുന്നു. പാകിസ്ഥാൻ. പാക് ചാര ഏജൻസിയായ ഐഎസ്ഐയുടെ ഉന്നത ഉദ്യോ​ഗസ്ഥർ ബം​ഗ്ലാദേശ് തലസ്ഥാനമായ ധാക്ക സന്ദർശിക്കും. ഇക്കാലയളവില്‍ ബംഗ്ലാദേശ്-പാക് സൈനിക ഉദ്യോഗസ്ഥർ തമ്മിലെ ചർച്ചകളിലും വർധനവുണ്ടായി. ഐഎസ്ഐയുടെ ഡയറക്‌ടർ ജനറൽ ഓഫ് അനാലിസിസ് മേജർ ജനറൽ ഷാഹിദ് അമീർ അഫ്‌സറും മറ്റ് ചില ഉദ്യോഗസ്ഥരുമാണ് ബംഗ്ലാദേശ് സന്ദർശിക്കുന്നത്. ബംഗ്ലാദേശ് സൈനിക ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘം പാകിസ്ഥാൻ പര്യടനം നടത്തുകയും മൂന്ന് സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തുകയും…

Read More

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരൻ തഹവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറും ; റാണയുടെ ഹർജി തള്ളി അമേരിക്കയിലെ സുപ്രീംകോടതി

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ തഹവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ അമേരിക്കയിലെ സുപ്രീം കോടതി ഉത്തരവിട്ടു. തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ തഹാവൂർ റാണ സമർപ്പിച്ച ഹർജി കോടതി തള്ളി. ഏറെക്കാലമായി തഹാവൂർ റാണയെ വിട്ടുകിട്ടാനായി ഇന്ത്യ അന്തർദേശീയ തലത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടായിരുന്നു. കനേഡിയൻ പൗരത്വമുള്ള പാകിസ്ഥാൻ വംശജനാണ് തഹാവൂർ റാണ. 64 കാരനായ ഇയാൾ നിലവിൽ ലോസ് ആഞ്ചലസിലെ മെട്രോപൊളിറ്റൻ ജയിലിൽ തടവിൽ കഴിയുകയാണ്. ഇന്ത്യക്ക് കൈമാറുന്നതിനെതിരെ അവസാന പരിശ്രമമെന്ന നിലയിലാണ് റാണ അമേരിക്കയിലെ സുപ്രീം കോടതിയെ…

Read More