
ദുബൈയിൽ ഇന്ത്യ-യു.എ.ഇ സൗഹൃദ ആശുപത്രി
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പദ്ധതിയിൽ ഇന്ത്യ-യു.എ.ഇ സൗഹൃദ ആശുപത്രിയും. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ആശുപത്രി സാധാരണ തൊഴിലാളികൾക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിനാണ് പ്രവർത്തിക്കുക. ദുബൈയിൽ സ്ഥാപിക്കുന്ന ആശുപത്രി ദുബൈ ഹെൽത്തും അഞ്ച് ഇന്ത്യൻ സംരംഭകരും ചേർന്നാണ് നിർമിക്കുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചു സംരംഭകരും ആശുപത്രിയുടെ സ്ഥാപക ട്രസ്റ്റികളായിരിക്കും. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ദുബൈ ഹെൽത്ത് സി.ഇ.ഒ ഡോ. ആമിർ ഷെരീഫും സംരംഭകരും…