
സ്വത്ത് രജിസ്ട്രേഷൻ; രണ്ടു ലക്ഷം രൂപയിൽ കൂടുതലുള്ള പണമിടപാടുകൾ നടന്നാൽ ആദായനികുതി വകുപ്പിനെ അറിയിക്കണം
കോടതികളും സബ് രജിസ്ട്രാർമാരും, സിവിൽ കേസുകളിലും സ്വത്ത് രജിസ്ട്രേഷനുകളിലും രണ്ടു ലക്ഷം രൂപയിൽ കൂടുതലുള്ള പണമിടപാടുകൾ നടന്നാൽ അധികാരപരിധിയിലുള്ള ആദായനികുതി വകുപ്പിനെ അറിയിക്കണമെന്ന് സുപ്രീംകോടതി. രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ പണമിടപാട് നടന്നതായി ആദായനികുതി വകുപ്പിനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചുകഴിഞ്ഞാൽ ആ ഇടപാട് നിയമപരമാണോ എന്നും ആദായനികുതി നിയമത്തിലെ സെക്ഷൻ 269 എസ് ടി യുടെ ലംഘനമാണോ എന്നു പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. ഒരേ സ്രോതസിൽനിന്ന് ഒരേ ദിവസം ഒന്നിലധികം തവണകളായിട്ടാണെങ്കിൽപ്പോലും രണ്ടു ലക്ഷമോ അതിൽ…