
കൊയിലാണ്ടിയില്‍ ആന ഇടഞ്ഞ സംഭവം; ക്ഷേത്രകമ്മിറ്റിക്കെതിരെ കേസ്
കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ ക്ഷേത്രകമ്മിറ്റിക്കെതിരെ കേസ്. കൊയിലാണ്ടി പൊലീസാണ് 194–ാം വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തത്. എന്നാൽ ആനകളെ എഴുന്നള്ളിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും മതിയായ അകലം പാലിച്ചിരുന്നുവെന്നുമാണ് ക്ഷേത്രകമ്മിറ്റിയുടെ വിശദീകരണം. എഴുന്നള്ളത്തിനുള്ള അനുമതിരേഖ കൈവശമുണ്ടെന്നും കമ്മിറ്റി വ്യക്തമാക്കിയിരുന്നു. അതേസമയം എഴുന്നള്ളത്തിലെ വീഴ്ചയിൽ വിശദപരിശോധന തുടരും. ഇന്നലെ കോഴിക്കോട്ടെ ഒരാഴ്ചത്തെ ആന എഴുന്നള്ളിപ്പുകൾ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി റദ്ദ് ചെയ്തിരുന്നു. ആന എഴുന്നള്ളിപ്പിന് നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്….