
ചരിത്രത്തിലേക്ക് പറക്കാൻ ഒരുങ്ങി എയര്‍ കേരള; കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം 15ന്
ഇന്ത്യൻ വ്യോമയാന മേഖലയിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങി കേരളത്തിന്‍റെ സ്വന്തം എയർലൈൻ കമ്പനിയായ ‘എയർ കേരള’. കേരളത്തിൽ നിന്ന് ആദ്യ വിമാന സർവിസ് ആരംഭിക്കാൻ തയ്യാറെടക്കുന്ന എയർ കേരളയുടെ കോർപറേറ്റ് ഓഫിസ് ഉദ്ഘാടനം ഏപ്രിൽ 15ന് നടക്കും. ആലുവയിൽ നിർമാണം പൂർത്തിയായ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോർപറേറ്റ് ഓഫിസിന്‍റെ ഉദ്ഘാടനം 15ന് വൈകിട്ട് 5.30ന് കേരള വ്യവസായ വകുപ്പ് മന്ത്രി പി.പി രാജീവ് നിർവഹിക്കും. ചടങ്ങിൽ ലോകസഭ എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, രാജ്യ സംഭ…