അനധികൃത കുടിയേറ്റക്കാരെ രണ്ടാം തവണയും തിരിച്ചയച്ച് അമേരിക്ക; 119 ഇന്ത്യക്കാരുമായുളള വിമാനം പുറപ്പെട്ടു

അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ 119 ഇന്ത്യക്കാരെ വീണ്ടും തിരിച്ചയച്ച് അമേരിക്ക. ഇന്ത്യക്കാരുമായി പുറപ്പെട്ട വിമാനങ്ങൾ ശനി, ഞായർ ദിവസങ്ങളിലായി അമൃത്സറിൽ ലാൻഡ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിനിടയിലാണ് അമേരിക്കയുടെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. ഇത് രണ്ടാം തവണയാണ് അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരുമായുളള വിമാനം അമൃത്സറിൽ ലാൻഡ് ചെയ്യുന്നത്. പഞ്ചാബ് സ്വദേശികളായ 67 പേർ, ഹരിയാനക്കാരായ 33 പേർ, ഗുജറാത്തിൽ നിന്നുളള എട്ട് പേർ, മൂന്ന് ഉത്തർപ്രദേശ് സ്വദേശികൾ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങിൽ നിന്ന് രണ്ടുപേർ വീതം,…

Read More

ചരിത്രത്തിലെ ഏറ്റവും വലിയ വലിയ നാടുകടത്തൽ;  അമേരിക്കയിൽ 500ലേറെ അനധികൃത കുടിയേറ്റക്കാർ അറസ്റ്റിൽ: നൂറുകണക്കിന് പേരെ സൈനിക വിമാനങ്ങളിൽ നാടുകടത്തി

അമേരിക്കയിൽ ഡൊണാൾഡ് ട്രംപ്  അധികാരമേറ്റതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി തുടങ്ങി. പുതിയ ഭരണകൂടം സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസമായപ്പോഴേക്കും  538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തു. നൂറുകണക്കിന് ആളുകളെ സൈനിക വിമാനം ഉപയോഗിച്ച് നാടുകടത്തിയെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. “തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാൾ ഉൾപ്പെടെ 538 അനധികൃത കുടിയേറ്റ കുറ്റവാളികളെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്തവർക്ക് എതിരായ ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചെയ്തവരും അറസ്റ്റിലായവരിലുണ്ട്. നൂറുകണക്കിന് അനധികൃത കുടിയേറ്റ കുറ്റവാളികളെ…

Read More

രാഷ്ട്രീയക്കാരുടെ മുഖം ബോർഡുകളിലില്ലാതായാൽ നിരത്തുകൾ മലീമസമാക്കുന്ന നടപടിയിൽ മാറ്റം വരും: സർക്കാരിനെ വിമർശിച്ച് കേരള ഹൈക്കോടതി

അനധികൃത ഫ്ലെക്സ് ബോർഡുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. എത്ര  ബോർഡുകൾ നീക്കം ചെയ്തെന്ന കണക്കുകൾ ഹാജരാക്കാൻ കൂടുതൽ സമയം തേടിയതിൽ സിംഗിൾ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. രാഷ്ടീയ പാർടികളുടെ ബോർഡുകൾ നീക്കം ചെയ്തതിന്‍റെ കണക്കുകൾ പ്രത്യേകം വേണമെന്നും എത്ര രൂപ പിഴ ഈടാക്കിയെന്ന് അറിയിക്കണമെന്നും ഇന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. രാഷ്ട്രീയക്കാരുടെ മുഖം ബോർഡുകളിലില്ലാതായാൽ നിരത്തുകൾ മലീമസമാക്കുന്ന നടപടിയിൽ മാറ്റം വരുമെന്നും കോടതി നിരീക്ഷിച്ചു. സർക്കാരിന്‍റെ ഭാഗമായിട്ടുളള ബോർഡുകൾ ഇത്തരത്തിൽ അനധികൃതമായി…

Read More

അനധികൃത സ്വത്ത് സമ്പാദന കേസ്; എഎംവിഐ ഉദ്യോഗസ്ഥന് സസ്പെന്‍ഷൻ: നടപടി വീട്ടിൽ നിന്ന് 1,90000  രൂപ പിടികൂടിയതിന് പിന്നാലെ

ഒറ്റപ്പാലം മോട്ടോർ വാഹന വകുപ്പിലെ എ എം വി ഐയും നടനുമായ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ഒറ്റപ്പാലം ജോയിന്‍റ് ആർ ടി ഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കാസർകോട് സ്വദേശി എം മണികണ്ഠനെയാണ് സസ്‌പെൻഡ് ചെയ്‌തത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് കേസെടുത്ത സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ മാസം മണികണ്ഠന്‍റെ ഒറ്റപ്പാലത്തെ വാടക വീട്ടിലും കാസർകോടുള്ള വീട്ടിലും എറണാകുളം വിജിലൻസ് സ്പെഷ്യൽ സെൽ പരിശോധന നടത്തിയിരുന്നു. നടപടി വീട്ടിൽ നിന്ന്…

Read More

‘മിന്നൽ പരിശോധന’; അനധികൃത മസാജ് സെന്ററുകൾക്ക് പൂട്ടിടാൻ പൊലീസ്

അനധികൃത മസാജ് സെന്ററുകൾക്ക് പൂട്ടിടാൻ പൊലീസ്. വയനാട് ജില്ലയിലെ സ്പാ കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. ജില്ലാ പൊലീസ്‌ മേധാവി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് മിന്നൽ പരിശോധന നടത്തിയത്. ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധിയിൽ പ്രവർത്തിച്ചു വരുന്ന കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഭൂരിഭാഗം സ്പാ കേന്ദ്രങ്ങൾക്കും ലൈസൻസ് ഉൾപ്പെടെ ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തി. 37 സ്പാ കേന്ദ്രങ്ങൾ അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ വ്യക്തമായി. ഇത്തരം സ്ഥാപനങ്ങൾക്ക്‌ പൊലീസ്‌ നോട്ടീസ് നൽകി. ഏഴ് ദിവസത്തിനകം ആവശ്യമായ…

Read More

ന്യൂസീലന്‍ഡിലേക്ക് അനധികൃത നഴ്സിങ് റിക്രൂട്ട്മെന്റ്; ഉദ്യോഗാര്‍ഥികള്‍ ജാഗ്രതാ നിർദേശം നൽകി വിദേശകാര്യ മന്ത്രാലയം

അനധികൃത നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ന്യൂസീലന്‍ഡിലേക്ക് നടക്കുന്നുണ്ടെന്നും ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം. കേരളത്തില്‍ നിന്നുളള നഴ്‌സിങ് പ്രഫഷനലുകള്‍ വിസിറ്റിങ് വീസയില്‍ അനധികൃതമായി ന്യൂസീലന്‍ഡിലെത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ജാഗ്രതാ നിർദേശം. വിസിറ്റിങ് വീസയ്ക്കായി ഉദ്യോഗാർഥികളില്‍നിന്ന് ഏജന്റുമാർ വലിയ തുക വാങ്ങുന്നുണ്ട്. കമ്പെറ്റന്‍സി അസെസ്‌മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കിയിട്ടും, നഴ്‌സിങ് കൗണ്‍സില്‍ റജിസ്റ്റര്‍ ചെയ്തശേഷവും, അവിടെ ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിടുന്നവരുടെ നിരവധി പരാതികള്‍ ന്യൂസിലൻഡ് വെല്ലിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇത്തരം തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട്…

Read More

അനധികൃത സ്വത്ത് സമ്പാദനം; പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെ പുറത്താക്കി

സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെതിരെ പാര്‍ട്ടി നടപടി. പാര്‍ട്ടി അംഗത്വത്തില്‍ നിന്നാണ് മനു തോമസിനെ പുറത്താക്കി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മനു തോമസിനെതിരെ പരാതി ഉയര്‍ന്നിരുന്നു. പാര്‍ട്ടി നടപടി ഉറപ്പായതിനാല്‍ 2023 മുതല്‍ മനു തോമസ് മെമ്പര്‍ഷിപ്പ് പുതുക്കിയില്ല. ഒരു വര്‍ഷമായി പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു.ഒരു വര്‍ഷത്തിലധികമായി പാര്‍ട്ടി യോഗത്തിലും പരിപാടികളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടു നിന്നിട്ടും മനു തോമസിനെതിരെ നടപടി എടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ…

Read More

അനധികൃത മാർഗത്തിലൂടെ ഹജ്ജ് തീർത്ഥാടനത്തിനെത്തി ; 200 ബഹ്റൈനികളെ തിരിച്ചയച്ച് സൗ​ദി അ​ധി​കൃ​ത​ർ

അ​ന​ധി​കൃ​ത മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തി​യ 200 ഓ​ളം ബ​ഹ്‌​റൈ​നി​ക​ൾ​ക്ക് സൗ​ദി അ​ധി​കൃ​ത​ർ മ​ക്ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചു. ഇ​വ​രെ ഇ​ന്ന​ലെ ബ​ഹ്‌​റൈ​നി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു. ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ​ നി​ന്നു​ള്ള അ​നു​മ​തി​യി​ല്ലാ​ത്ത ഹ​ജ്ജ്​ ഗ്രൂ​പ്പി​ലൂ​ടെ​യാ​ണ്​ ഇ​വ​ർ ഹ​ജ്ജി​നു പോ​യ​ത്. ലൈ​സ​ൻ​സി​ല്ലാ​ത്ത ഏ​തെ​ങ്കി​ലും ഹ​ജ്ജ് സം​ഘ​ത്തി​ൽ ചേ​രു​ക​യോ അ​നു​മ​തി​യി​ല്ലാ​തെ യാ​ത്ര ചെ​യ്യു​ക​യോ അ​രു​തെ​ന്ന് നീ​തി​ന്യാ​യ, ഇ​സ്​​ലാ​മി​ക കാ​ര്യ, ഔ​ഖാ​ഫ്​ മ​ന്ത്രാ​ലം വീ​ണ്ടും മു​ന്ന​റി​യി​പ്പു ന​ൽ​കി. സൗ​ദി അ​ധി​കാ​രി​ക​ൾ ന​ൽ​കു​ന്ന സാ​ധു​ത​യു​ള്ള പെ​ർ​മി​റ്റ് ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മേ ഹ​ജ്ജ് ച​ട​ങ്ങു​ക​ൾ ന​ട​ത്താ​ൻ ക​ഴി​യൂ. അ​ന​ധി​കൃ​ത ഹ​ജ്ജ്​…

Read More

അനുമതിയില്ലാത്ത ആപ്പിലൂടെ ഐ.പി.എൽ സ്ട്രീമിങ്; നടി തമന്നക്ക് സമൻസ

2023ലെ ഐ.പി.എൽ മത്സരങ്ങൾ ഫെയർപ്ലേ ആപ്പിലൂടെ നിയമവിരുദ്ധമായി സ്ട്രീം ചെയ്ത കേസിൽ നടി തമന്ന ഭാട്ടിയക്ക് സമൻസ്. തമന്നയെ മഹാരാഷ്ട്ര സൈബർ വിങ്ങാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഏപ്രിൽ 29ന് ചോദ്യം ചെയ്യലിനായി സൈബർ സെല്ലിന് മുന്നിൽ ഹാജരാകാനാണ് നടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പിന്‍റെ അനുബന്ധ ആപ്ലിക്കേഷനാണ് ഫെയർപ്ലേ. ഐ.പി.എൽ മത്സരങ്ങൾ ആപ്പിലൂടെ അനുമതിയില്ലാതെ പ്രദർശിപ്പിച്ചതിനെ തുടർന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ സഞ്ജയ് ദത്തിന്‍റെ പേരും ഉയർന്നു വന്നിട്ടുണ്ട്. ഫെയർപ്ലേ ആപ്പിനെ…

Read More

തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പിടിച്ചത് 4650 കോടി; കേരളത്തിൽ നിന്ന് 53 കോടി

ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ പതിമൂന്ന് ദിവസത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തത് പണം ഉള്‍പ്പെടെ 4650 കോടി രൂപ മൂല്യമുള്ള സാധനങ്ങള്‍. ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ് ഇത്. കേരളത്തില്‍ 53 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തിരിക്കുന്നത്. ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ വന്‍ പണമൊഴുക്ക് നടക്കുന്നുവെന്നതിന് തെളിവാണ് കമ്മീഷന്‍ പുറത്തു വിട്ട കണക്കുകള്‍. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലാകെ 3475 കോടിയാണ് പിടിച്ചെടുത്തതെങ്കില്‍ ഇത്തവണ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് തന്നെ 4600 കോടി കവിഞ്ഞു….

Read More