
ഗാസയിൽ ഇസ്രായേലിന്‍റെ കൂട്ടക്കുരുതി; കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു
വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ന് പുലർച്ചെ ഗാസയിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു. ജനുവരി 19ന് വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രണമാണ് ഇസ്രായേൽ നടത്തിയിരിക്കുന്നത്. അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന സമാധാന ചർച്ച ഫലംകാണാതെ പിരിഞ്ഞതിനു പിന്നാലെയാണ് ഇസ്രായേലിന്‍റെ ഈ നടപടി. വടക്കൻ ഗാസ, ഗാസ സിറ്റി, മധ്യ- തെക്കൻ ഗാസ മുനമ്പിലെ ദെയര്‍ അൽ-ബല, ഖാൻ യൂനിസ്, റഫാ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് ആക്രമണമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും…