ഡോക്ടർ വന്ദനദാസ് കൊലക്കേസിൽ വിചാരണ തുടങ്ങി; പരമാവധി ശിക്ഷ കിട്ടും വരെ നിയമ പോരാട്ടം തുടരുമെന്ന് അച്ഛൻ മോഹൻദാസ്

ഡോക്ടർ വന്ദനദാസ് കൊലക്കേസിൽ വിചാരണ ആരംഭിച്ചു. ഒന്നാം സാക്ഷിയുടെ വിസ്താരം നടന്ന ഇന്ന് പ്രതി സന്ദീപിനെ കൊല്ലം ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരാക്കി. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടും വരെ നിയമ പോരാട്ടം തുടരുമെന്ന് വന്ദനയുടെ അച്ഛൻ മോഹൻദാസ് പറഞ്ഞു. പൊലീസ് വൈദ്യപരിശോനയ്ക്ക് എത്തിച്ച പ്രതിയാണ് 2023 മെയ് 10 ന് ഡോ.വന്ദനദാസിൻ്റെ ജീവനെടുത്തത്.  അന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വന്ദനയ്ക്ക് ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.മുഹമ്മദ് ഷിബിനാണ് ഒന്നാം സാക്ഷി. കേസിൽ…

Read More

മൃതദേഹങ്ങള്‍ കാണാതായ യുവാക്കളുടെതാണെന്ന് ഉറപ്പിച്ച് പൊലീസ്: ‘ഒന്നിനും പോകാത്ത മക്കളാണ്’; പൊട്ടിക്കരഞ്ഞ് മുത്തശ്ശി

പാലക്കാട് കരിങ്കരപ്പുള്ളിയിൽ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കാണാതായ യുവാക്കളുടെ തന്നെയാണെന്ന് സ്ഥിരീകരണം. കഴിഞ്ഞ ദിവസം കാണാതായ കൊട്ടേക്കാട് സ്വദേശി സതീഷ്, പുതുശ്ശേരി സ്വദേശി ഷിജിത്ത് എന്നിവരുടെതാണ് മൃതദേഹമെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്. കുഴിയില്‍നിന്ന് പുറത്തെടുക്കുമ്പോള്‍ . വയറു കീറിയ നിലയിൽ ഒരാളുടെ കാലിനു മുകളിൽ മറ്റൊരാളുടെ തലവരുന്ന രീതിയിൽ ഒന്നിന് മുകളില്‍ ഒന്നായിട്ടാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. മൃതദേഹങ്ങള്‍ പുറത്തെടുക്കുമ്പോള്‍ വസ്ത്രങ്ങളില്ലാത്ത നിലയിലായിരുന്നു.  കേവലമൊരു അടിപിടി കേസിന്‍റെ പേരില്‍ പൊലീസ് ഓടിച്ചതിനിടെ പന്നിക്ക് വെച്ച വൈദ്യൂതി കമ്പിയില്‍ കുടുങ്ങി യുവാക്കള്‍ മരിച്ചതെന്നും ഇക്കാര്യത്തില്‍ പൊലീസ്…

Read More