
ഐസിയു പീഡനക്കേസിൽ ഡോ. പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്
കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ മൊഴി രേഖപ്പെടുത്തിയ ഡോ. പ്രീതിക്കെതിരെ അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് ഉത്തരവിറങ്ങി. ഉത്തര മേഖല ഐജി കെ. സേതുരാമൻ, നാർക്കോട്ടിക് സെൽ എസിപി ടി.പി.ജേക്കബിനോട് അന്വേഷിച്ചു ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ് നൽകിയത്. പീഡനക്കേസിൽ ഡോ.കെ.വി.പ്രീതി തന്റെ മൊഴി പൂർണമായും രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. ഈ കേസിലെ പൊലീസ് അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് അതിജീവിത ആവശ്യപ്പെട്ടിട്ടും കമ്മിഷണർ നൽകിയില്ല. ഇതോടെ റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് അതിജീവിത…