ഇൻ്റേണൽ കമ്മിറ്റി യോഗത്തിൽ വിൻസിയോട് ക്ഷമാപണം നടത്തി ഷൈൻ; കടുത്ത നടപടി ഉണ്ടായേക്കില്ല

നടന്‍ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് നൽകിയ പരാതി ഒത്തുതീർപ്പിലേക്ക്. തനിക്ക് ഉണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും പരാതിയില്ലെന്നും വിൻസി ഐസിസിയെ അറിയിച്ചു. സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന വിന്‍സി അലോഷ്യസിന്റെ പരാതിയിൽ, നടന് താക്കീത് നല്‍കാനുള്ള തീരുമാനമാകും ‘അമ്മ’യുടെ ഇന്റേണല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ടാകുകയെന്നാണ് നിലവിലെ സൂചന. കഴിഞ്ഞദിവസം നടന്ന ഐ.സി യോഗത്തില്‍ വിന്‍സിയോട് ഷൈന്‍ ടോം മാപ്പ് പറയുകയും ഇനി മോശമായി പെരുമാറില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തെന്നാണ് വിവരം….

Read More