ബൈക്ക് യാത്രികനെ ആക്രമിച്ച ഐഎഎഫ് ഉദ്യോഗസ്ഥനെതിരെ കൊലപാതക ശ്രമത്തിന് കേസ്

ബൈക്ക് യാത്രികനെ ആക്രമിച്ച ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോ​ഗസ്ഥനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. ബെം​ഗളൂരുവിലെ എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡര്‍ ശിലാദിത്യ ബോസിനെതിരെയാണ് കേസെടുട്ടിരിക്കുന്നത്. ബോസ് ബൈക്ക് യാത്രികനായ വികാസ് കുമാറിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയെടുത്തിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ബെം​ഗളൂരു റോഡിലുണ്ടായ അടിപിടിക്കിടെയായിരുന്നു സംഭവം. ഫാക്ടറി ജങ്ഷനില്‍ വികാസിന്റെ ബൈക്ക് തെറ്റായ വശത്തുകൂടി വന്നെന്ന് ആരോപിച്ചുണ്ടായ തര്‍ക്കമാണ് കൈയേറ്റത്തിലേക്ക് നയിച്ചത്. ബെം​ഗളൂരു പൊലീസാണ് ബോസിനെതിരെ കേസെടുത്തത്. നേരത്തെ, വികാസ് തന്നെ കന്നട സംസാരിക്കാത്തതിന് ആക്രമിച്ചെന്നാരോപിച്ച്…

Read More