
രാജിവെച്ച നടപടി മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാ വീണതുപോലെ; ഹുസൈൻ മടവൂരിനെ പരിഹസിച്ച് വെള്ളിപ്പള്ളി നടേശൻ
കേരള നവോത്ഥാന സമിതിയിൽ നിന്ന് രാജിവെച്ച ഹുസൈന്‍ മടവൂരിനെ പരിഹസിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാജിവെച്ച നടപടി മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാ വീണതുപോലെ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. മുസ്ലിം സമുദായം സർക്കാറിൽ നിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവന. ഇതിൽ പ്രതിഷേധിച്ചായിരുന്നു ഹുസൈന്‍ മടവൂരിന്റെ രാജി. കേരള നവോത്ഥാന സമിതി ചെയർമാനാണ് വെള്ളാപ്പള്ളി നടേശൻ. പ്രത്യേക വിഭാഗങ്ങളെ പ്രത്യേകമായി താലോലിക്കുന്നു. മുസ്ലീംങ്ങളെ എങ്ങനെയൊക്കെ പ്രീണിപ്പിക്കാമെന്നാണ് ഇടതുപക്ഷ ചിന്ത. മുസ്ലീംങ്ങൾക്ക് ചോദിക്കുന്നതെല്ലാം…