
നിരാഹാര സമരം അവസാനിപ്പിച്ച് ആശമാർ, രാപകൽ സമരം തുടരുമെന്ന് സമരസമിതി
സെക്രട്ടറിയേറ്റ് പടിക്കൽ ദിവസങ്ങളായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് ആശാ വർക്കർമാർ. പ്രവർത്തകർക്ക് ഇളനീർ നൽകി കൊണ്ടാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. രാപകൽ സമരത്തിന്റെ 81 -ാം ദിവസമായ ഇന്ന് വിവിധ തൊഴിലാളി സംഘടനകളും പിന്തുണയുമായി സമരവേദിയിൽ എത്തിയിട്ടുണ്ട്. കാസർകോട് മുതൽ തിരുവനന്തപുരം വരെ മേയ് 5ന് തുടങ്ങി ജൂൺ 17ന് അവസാനിക്കുന്ന രാപകൽ സമരയാത്രയുടെ ഫ്ലാഗ് ഓഫ് ഉച്ചയ്ക്ക് 12 മണിക്ക് സമരപന്തലിൽ നടന്നു. പ്രമുഖ ഗാന്ധിയൻ ഡോ. എം പി മത്തായിയാണ് ഫ്ലാഗ് ഓഫ്…