നരബലി കേസ്; ലൈല  ഭഗവൽസിങ്ങിൻറെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി

ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ പ്രതിയായ ലൈല ഭഗവൽസിങ്ങിൻറെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സോഫി തോമസ് ആണ് ജാമ്യ ഹർജി തള്ളിയത്. ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ മൂന്നാം പ്രതിയാണ് ഇലന്തൂർ കാരംവേലി കടകംപള്ളി വീട്ടിൽ ലൈല ഭഗവൽസിങ്ങ്. നേരത്തെ ഇവരുടെ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായിരുന്നു. തുടർന്ന് വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്.  തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കാഴ്ചക്കാരി മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ലൈല ജാമ്യ ഹർജി…

Read More

നരബലി കേസ്; മൂന്നാം പ്രതി ലൈലക്ക് ജാമ്യമില്ല, ഹർജി കോടതി തള്ളി

ഇലന്തൂർ നരബലി കേസിലെ മൂന്നാം പ്രതി ലൈല ഭഗവൽ സിംഗിന് ജാമ്യമില്ല. എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ലൈലയുടെ ജാമ്യ ഹർജി തള്ളിയത്. കൊലപാതകത്തിൽ തനിക്ക് നേരിട്ടോ അല്ലാതയോ പങ്കില്ലെന്നും പൊലീസ് കെട്ടിച്ചമച്ചതാണ് കഥകളെന്നുമായിരുന്നു ലൈലയുടെ വാദം. പദ്മ കേസിൽ 12 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്‌തെന്നും ഇനി കസ്റ്റഡി ആവശ്യമില്ലാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ലൈലയുടെ ആവശ്യം. നിലവിൽ റോസ്‌ലി കൊലക്കേസിൽ കാലടി പൊലീസ് കസ്റ്റഡിയിലാണ് ലൈല. അന്വേഷണം പൂർത്തിയാക്കാത്ത സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു…

Read More

ഇരട്ട നരബലി കേസ്; പത്മയുടെ കൊലപാതകത്തിൽ മറ്റ് പ്രതികളില്ലെന്ന് കണ്ടെത്തൽ

ഇലന്തൂർ ഇരട്ട നരബലി സംഭവത്തിലെ ഇരകളിലൊരാളായ പത്മയുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികളില്ലെന്ന് കണ്ടെത്തൽ. റോസിലി കേസിൽ ഉടൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. ഡിഎൻഎ പരിശോധന ഫലം വൈകുന്നതാണ് മൃതദേഹം വിട്ടുകൊടുക്കാൻ വൈകുന്നതിന് കാരണം. പരിശോധന ഫലം വേഗത്തിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി. ഇലന്തൂർ ഇരട്ട നരബലി കേസിലെ മൂന്നു പ്രതികളും റിമാന്റിലാണുള്ളത്. എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തു ജില്ലാ ജയിലിലേക്ക് അയച്ചത്. 12 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ്…

Read More

നരബലിക്കേസിലെ പ്രതികൾ റിമാൻഡിൽ; വിഷാദരോഗിയെന്ന് ലൈല

നരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവരെ റിമാൻഡ് ചെയ്തു. മൂന്നു പ്രതികളെയും രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. പ്രതികളെ ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ രാവിലെ ഹാജരാക്കിയിരുന്നു. പത്തു ദിവസത്തേക്കു പ്രതികളെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ഇയാൾ വേറെ സ്ത്രീകളെയും പൂജയിൽ പങ്കാളിയാകാൻ ആവശ്യപ്പെട്ട് സമീപിച്ചെന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നാണ് പൊലീസ് നിലപാട്. പൊലീസിനെതിരെ പരാതിയില്ലെന്ന് പ്രതികൾ പറഞ്ഞു. താൻ വിഷാദ രോഗിയാണെന്നും ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്നും ലൈല കോടതിയെ…

Read More

നരബലി കേസ്; പ്രതികൾക്ക് വേണ്ടി ഹാജരാകുമെന്ന് അഡ്വ. ആളൂർ

ഇലന്തൂർ നരബലി കേസിലെ പ്രതികൾക്കായി അഡ്വ ബി.എ ആളൂർ കോടതിയെ സമീപിക്കും. മൂന്ന് പ്രതികൾക്കും വേണ്ടി വക്കാലത്തെടുക്കുമെന്നും ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രതികളുടെ ബന്ധുക്കൾ സമീപിച്ചതായും ആളൂർ പറഞ്ഞു. ‘ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയണം. ഇക്കാര്യവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ സമീപിച്ചിരുന്നു. അവരുമായി സംസാരിക്കും. വക്കാലത്തേറ്റെടുക്കും. മൂന്ന് പേർക്കും വേണ്ടി ഹാജരാവും’ ആളൂർ പറഞ്ഞു.

Read More

നരബലി ഞെട്ടിക്കുന്നത്; ശക്തമായ നടപടി സ്വീകരിക്കുമെന്ന് വീണാ ജോർജ്

ഇലന്തൂരിൽ രണ്ടു സ്ത്രീകളെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട സംഭവം ഞെട്ടിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അത്യന്തം ക്രൂരവും ഭയപ്പെടുത്തുന്നതുമാണ്. കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കൊച്ചി പൊന്നുരുന്നി സ്വദേശിയായ പത്മം, കാലടി സ്വദേശി റോസ്ലിൻ എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവർക്കു വേണ്ടിയാണ് പെരുമ്പാവൂർ സ്വദേശിയായ ഷാഫി എന്ന പേരിൽ അറിയപ്പെടുന്ന റഷീദ് ആണ് സ്ത്രീകളെ തട്ടിക്കൊണ്ടുപോയത്. ഭഗവൽ ആഭിചാരക്രിയ നടത്തുന്നയാളാണ്. തലയറുത്താണ് കൊല…

Read More