മഹാകുംഭമേളയ്ക്ക് പ്രയാഗ്‌രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 18 മരണം; നിരവധി പേർക്ക് പരുക്ക്

മഹാകുംഭമേളയ്ക്കു പ്രയാഗ്‌രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ അപകടം. 4 കുഞ്ഞുങ്ങളും 11 സ്ത്രീകളും ഉൾപ്പെടെ 18 പേർ മരിച്ചു. പരുക്കേറ്റ അൻപതിലേറെ പേരെ എൽഎൻജിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തിനാണു സംഭവം. 14, 15 പ്ലാറ്റ്ഫോമുകളിലായിരുന്നു അനിയന്ത്രിതമായ തിരക്ക്. പ്രയാഗ്‌രാജ് എക്‌സ്പ്രസിൽ പോകാനായി ആയിരങ്ങളാണ് ഇന്നലെ രാത്രി സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്‌ഫോം 14ൽ നിന്നായിരുന്നു ഈ ട്രെയിൻ. 12, 13 പ്ലാറ്റ്ഫോമുകളിൽ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജധാനി എക്‌സ്പ്രസുകൾ വൈകിയതോടെ ഈ പ്ലാറ്റ്‌ഫോമുകളിലും വലിയ…

Read More

സ്വർണവിലയിൽ വൻവർദ്ധനവ്; ഒരു പവൻ സ്വർണത്തിന് 480 രൂപ വർദ്ധിച്ച് 59,600 രൂപയായി

സംസ്ഥാനത്തെ സ്വർണവിലയിൽ വൻവർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 480 രൂപ വർദ്ധിച്ച് 59,600 രൂപയായി. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്ന് ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന് 7,450 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന് 8,127 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 59,120 രൂപയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മുൻപ് ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണവില എത്തിയത്. പവന് 59,640 രൂപയായിരുന്നു അന്ന് വില. ആഗോളവിപണിയിൽ…

Read More

വയനാട് വൻ ഭൂരിപക്ഷത്തിൽ പ്രിയങ്ക ഗാന്ധി വിജയിച്ചു;  വിജയം 4,08,036 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍

ഉപതെരഞ്ഞെടുപ്പിലെ കന്നിയങ്കത്തില്‍ വിജയം കൊയ്‌ത് യുഡിഎഫിന്‍റെ പ്രിയങ്കാ ഗാന്ധി. 4,08,036 വോട്ടിന്‍റെ വന്‍ ഭൂരിപക്ഷത്തോടെയാണ് വയനാട്ടില്‍ നിന്നും പ്രിയങ്ക ലോക്‌സഭയിലെത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ 3.6 ലക്ഷമെന്ന ഭൂരിപക്ഷം മറികടന്നാണ് കന്നിയങ്കത്തില്‍ തന്നെ പ്രിയങ്ക വിജയക്കൊടി പാറിച്ചത്. 2009ല്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷമാണ് വയനാട് ലോക്‌സഭാ മണ്ഡലം രൂപംകൊണ്ടത്. അന്നുമുതല്‍ യുഡിഎഫിന്‍റെ ഉറച്ചകോട്ടയാണ് മണ്ഡലം. 2009ല്‍ 1,53,439 വോട്ടിന്‍റെയും 2014ല്‍ 20,870 വോട്ടിന്‍റെയും ഭൂരിപക്ഷത്തില്‍ എംഐ ഷാനവാസാണ് വയനാട്ടില്‍ വിജയിച്ചിരുന്നത്. 2019ല്‍ 4,31,770 എന്ന ചരിത്ര ഭൂരിപക്ഷത്തില്‍ രാഹുൽ ഗാന്ധിയും…

Read More

രാഹുൽ മാങ്കൂട്ടത്തിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും; എ.കെ ആന്റണി

കോൺഗ്രസിന്റെ പാലക്കാട് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന് പിന്തുണ നൽകി എ.കെ ആന്റണി. രാഹുൽ മാങ്കൂട്ടത്തിന് വലിയ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാണ്. കേരളത്തിൽ ഹാട്രിക്ക് വിജയമായിരിക്കും കോൺഗ്രസിനുണ്ടാവുക പാലക്കാട് വോട്ടെണ്ണി കഴിയുമ്പോൾ ബിജെപിയുടെ വോട്ട് കുത്തനെ കുറയുമെന്നും എ.കെ ആന്റണി പറഞ്ഞു. എല്ലാവരും ഒറ്റകെട്ടായി നിൽക്കണം. പാലക്കാട് വിജയസാധ്യതയുള്ള സീറ്റാണ്. ഹൈക്കമാൻഡ് തീരുമാനമെടുത്താൽ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകരും അനുഭാവികളും തീരുമാനം അംഗീകരിക്കണം.ഇലക്ഷൻ കാലത്ത് ഒരുപാട് പേർക്ക് ആഗ്രഹമുണ്ടാകും. താൻ ഒളിച്ചോടില്ല ഇവിടെ തന്നെയുണ്ടാകും. വോട്ടെണ്ണൽ കഴിയുമ്പോൾ താൻ പറഞ്ഞത്…

Read More

പൗഡർ ഉപയോഗിച്ചതിലൂടെ മാരക ക്യാൻസർ;  യുവാവിന് ജോൺസൺ  ആൻഡ്  ജോൺസൺ നൽകേണ്ടത് 126 കോടി  രൂപയുടെ നഷ്ടപരിഹാരം  

കാൻസർ വരാൻ കാരണം ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ പൗഡർ ഉപയോഗിച്ചതാണെന്നുകാട്ടി കോടതിയെ സമീപിച്ച യുവാവിന് വൻതുക നഷ്ടപരിഹാരം നൽകാൻ വിധി. കണക്ടികട്ട് സ്വദേശിയായ ഇവാൻ പ്ലോട്ട്കിൻ എന്നയാൾക്കാണ് ജോൺസൺ ആൻഡ് ജോൺസൺ 126 കോടി രൂപ നഷ്ടപരിഹാരമായി നൽകേണ്ടത്. അപൂർവ അർബുദമായ മെസോതെലിയോമയാണ് ഇവാനെ ബാധിച്ചത്. വർഷങ്ങളോളം താൻ ജോൺസൺ ആൻഡ് ജോൺസന്റെ ബേബി പൗഡർ ഉപയോഗിച്ചെന്നും പൗഡർ ശ്വസിച്ചതിലൂടെയാണ് അർബുദം വന്നതെന്നുമാണ് ഇവാൻ ആരോപിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഇയാൾ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നായിരുന്നു…

Read More

പ്രധാനമന്ത്രിയുടെ സന്ദർശനം; ദേശീയ ദുരന്തം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ, രക്ഷാപ്രവർത്തനത്തിൽ പ്രതിപക്ഷം നന്നായി സഹകരിച്ചു:  മുഹമ്മദ് റിയാസ്

പ്രധാനമന്ത്രിയുടെ വരവിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിലെത്തിയാൽ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിയുമായി സംസാരിക്കും. ജനകീയ തെരച്ചിൽ വരും ദിവസങ്ങളിലും തുടരാനാണ് തീരുമാനം. ദുരന്ത മുഖത്ത് നിന്ന് സൈന്യം മാത്രമാണ് മടങ്ങിയത്. എൻഡിആർഎഫ് അടക്കം പ്രദേശത്ത് തുടരു്നനുണ്ട്. ദുരന്തസമയത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും മികച്ച സഹകരണം ലഭിച്ചു. എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചുവെന്നും റിയാസ് പ്രതികരിച്ചു.  

Read More

‘സാധ്യമായ എല്ലാ സഹായവും നൽകും; മുണ്ടക്കൈയത്ത് ഉണ്ടായത് വൻ ദുരന്തം’: ഗവർണർ

വയനാട് മുണ്ടക്കൈയത്ത് ഉണ്ടായത് വൻ ദുരന്തമാണെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയനാട്ടിലെ ക്യാമ്പുകൾ സന്ദർശിക്കും. രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞ പോലെ 2018ലും 2019ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കുമെന്നും ​ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ​ഗവർണർ.  ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി സംസ്ഥാന സർക്കാർ എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർക്ക്…

Read More

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേരില്‍ വൻ തട്ടിപ്പ്

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തൊഴിലധിഷ്ടിത കോഴ്സുകള്‍ നടത്തുന്നുവെന്ന വ്യാജപ്രചാരണത്തില്‍ കുടുങ്ങി വിമാനത്താവളത്തിന് സമീപത്തെ തദ്ദേശ സ്ഥാപനങ്ങള്‍. സിയാലിന്‍റെ പേരില്‍ രണ്ട് യുവാക്കള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നേരിട്ടെത്തിയാണ് ജനപ്രതിനിധികളെയടക്കം കബളിപ്പിച്ചത്. സംഭവുമായി ബന്ധമില്ലെന്ന് സിയാല്‍ വാര്‍ത്താകുറിപ്പ് ഇറക്കിയതോടെയാണ് വന്‍ തട്ടിപ്പിന്‍റെ ചുരുളഴിഞ്ഞത്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ ശ്രീമൂലനഗരം, കാഞ്ഞൂര്‍, കാലടി, നെടുമ്ബാശ്ശേരി പഞ്ചായത്തുകളും അങ്കമാലി നഗരസഭയും കേന്ദ്രീകരിച്ചായിരുന്നു വ്യാജപ്രചാരണം. കഴിഞ്ഞ പതിനെട്ടാം തിയതി മുതലുള്ള ദിവസങ്ങളില്‍ സിയാല്‍ നിയോഗിച്ചതെന്ന പേരില്‍ ഐഡി കാര്‍ഡടക്കം ധരിച്ച്‌ രണ്ടു പേര്‍ തദ്ദേശ…

Read More

മാറ്റത്തിനായി പൊരുതിയവർക്ക് നന്ദിയെന്ന് കെയ്ർ സ്റ്റാർമർ; അഭിനന്ദനവുമായി ഋഷി സുനക്

ബ്രിട്ടനിൽ 14 വർഷം നീണ്ട കൺസർവേറ്റിവ് ഭരണം അവസാനിപ്പിച്ച് വമ്പൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലെത്തി. 650 അംഗ പാര്‍ലമെന്റിൽ നാനൂറിലേറെ സീറ്റുകളാണ് ലേബർ പാർട്ടി നേടിയത്. കെയ്ർ സ്റ്റാർമർ ആണ് പുതിയ പ്രധാനമന്ത്രി. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടിക്ക് ഉണ്ടായത്.  ഈ നിമിഷം മുതൽ മാറ്റം ആരംഭിക്കുന്നു, മാറ്റത്തിനായി പൊരുതിയവർക്ക് നന്ദി. വമ്പൻ വിജയം അറിഞ്ഞ ശേഷം നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ പറഞ്ഞു. സ്റ്റർമാരുടെ നേതൃത്വത്തിൽ ലേബർ…

Read More

സിഗരറ്റിലും വ്യാജൻ; പ്രമുഖ ബ്രാൻഡുകളുടെ വ്യാജ സിഗിറ്റുകളുടെ വൻ ശേഖരം പിടികൂടി

കാഞ്ഞൂരിൽ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ സിഗിറ്റുകളുടെ വൻ ശേഖരം പിടികൂടി. ഒരു സ്വകാര്യ സംഭരണ ശാലയിൽ ഇത്തരം സിഗിരറ്റുകളുടെ വലിയ ശേഖരമുണ്ടെന്ന് രഹസ്യ വിവരം കിട്ടിയതിനെ തുടർന്നാണ് നെടുമ്പാശ്ശേരിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധിച്ചത്. അനധികൃതമായി എത്തിച്ച പുകയിലെ ഉത്പന്നങ്ങളുടെ വലിയ ശേഖരം ഇവിടെ കണ്ടെത്തി. ഇതിന് പുറമെയാണ് വലിയ സിഗിരറ്റ് ബ്രാൻഡുകളുടെ വ്യാജ പതിപ്പുകൾ ഇവിടെ നിന്ന് കണ്ടെടുത്തത്. ഇ-സിഗിരറ്റുകളുടെ ശേഖരവും ഉണ്ടായിരുന്നു. കഞ്ചാവ് പൊതിയാനുള്ള റാപ്പും പാൻ മസാല ഉത്പന്നങ്ങളും കണ്ടെടുത്തിട്ടുണ്ട്. സംഭരണ കേന്ദ്രം…

Read More