ഭക്ഷണം വൈകിയതിന് ഹോട്ടലിൽ അതിക്രമം; നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്കെതിരെ കേസ്

എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തിയ നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്കെതിരെ പൊലീസ് കേസെടുത്തു. ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും തെറി വിളിച്ചതിനും കുറുപ്പുംപടി പൊലീസാണ് കേസെടുത്തത്. ഭക്ഷണം വൈകിയതിനാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ സുനി തകർത്തെന്നും എഫ്ഐആറിലുണ്ട്. നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് സുനി വീണ്ടും കേസിൽ പ്രതിയാകുന്നത്.

Read More

പൊലീസ് ഉദ്യോഗസ്ഥൻ വാങ്ങിയ ബിരിയാണിയിൽ ചത്ത പാറ്റ ; ഹോട്ടൽ അടപ്പിച്ച് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ

മലപ്പുറം നിലമ്പൂരിൽ പാര്‍സല്‍ വാങ്ങിയ ബിരിയാണിയില്‍ ചത്ത പാറ്റയെ കണ്ടെത്തി. ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടല്‍ താത്കാലികമായി അടപ്പിച്ചു. നിലമ്പൂര്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ നിലമ്പൂര്‍ ടൗണിലെ യൂണിയൻ ഹോട്ടലില്‍ നിന്ന് പാര്‍സല്‍ വാങ്ങിയ ബിരിയാണി പൊതിയിലാണ് ചത്ത പാറ്റയെ കണ്ടത്. പൊലീസുകാരൻ ഉടനടി നിലമ്പൂര്‍ ഭക്ഷ്യ സുരക്ഷാ ഓഫീസറെ വിവരം അറിയിച്ചു. ഇതിനേ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം ഓഫീസര്‍ ജൂലിയുടെ നേത്യത്വത്തില്‍ ഹോട്ടലില്‍ പരിശോധന നടത്തുകയായിരുന്നു. ഹോട്ടല്‍ ഉടമക്ക് നോട്ടീസും നല്‍കി.ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ക്ക്…

Read More

നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി

സിനിമാ – സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. ‘അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്നി അടക്കം ഹിറ്റ് സീരിയലുകളിൽ അഭിനയിച്ച താരമാണ്. സീരിയൽ അഭിനയത്തിനായാണ് ഇദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത് എന്നാണ് വിവരം. നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഒപ്പം അഭിനയിക്കുന്നവർ…

Read More

ഹോട്ടലിൽ പരിചാരക ജോലിക്ക് എത്തിച്ചു ; അനാശാസ്യത്തിന് നിയോഗിച്ചെന്ന് യുവതിയുടെ പരാതി , രണ്ട് ഇന്ത്യക്കാർക്ക് ശിക്ഷ വിധിച്ച് കോടതി

ഹോ​ട്ട​ലി​ൽ പ​രി​ചാ​ര​ക ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ബ​ഹ്‌​റൈ​നിൽ ​എ​ത്തി​ച്ച​ ശേ​ഷം നൈ​റ്റ് ക്ല​ബി​ൽ അ​നാ​ശാ​സ്യ​ത്തി​ന് നി​യോ​ഗി​ച്ച​താ​യി യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ​ക്ക് ക​ന​ത്ത ശി​ക്ഷ. മൂ​ന്ന് വ​ർ​ഷം ത​ട​വും ഓ​രോ​രു​ത്ത​ർ​ക്കും 2000 ദീ​നാ​ർ പി​ഴ​യു​മാ​ണ് കോ​ട​തി വി​ധി​ച്ച​ത്. സ​ൽ​മാ​നി​യ​യി​ൽ താ​മ​സി​ക്കു​ന്ന 36കാ​ര​നും ഗു​ദൈ​ബി​യ​യി​ലു​ള്ള 25 വ​യ​സ്സു​കാ​രി​യു​മാ​ണ് പ്ര​തി​ക​ൾ. ശി​ക്ഷ​ക്കു​ശേ​ഷം ഇ​വ​രെ നാ​ടു​ക​ട​ത്തും. ഇ​ന്ത്യ​ക്കാ​രി​യാ​യ യു​വ​തി​യാ​ണ് ചൂ​ഷ​ണ​ത്തി​നി​ര​യാ​യ​ത്. എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​ച്ച​ശേ​ഷം യു​വ​തി​യെ റ​സ്റ്റാ​റ​ന്റി​ൽ പ​രി​ചാ​ര​ക​ജോ​ലി​ക്ക് നി​യോ​ഗി​ക്കു​യാ​യി​രു​ന്നു. 12 മ​ണി​ക്കൂ​ർ ​ജോ​ലി നി​ർ​ദേ​ശി​ക്കു​ക​യും ഉ​പ​ഭോ​ക്താ​ക്ക​ളെ സ​ന്തോ​ഷി​പ്പി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്തു. വി​നോ​ദ​സ​ഞ്ചാ​ര വി​സ​യി​ലെ​ത്തി​യ…

Read More

ആഗ്രഹം സാധിക്കാനാവാത്തതിൽ നിരാശ; ട്രോളി ബാഗിൽ പണം എത്തിച്ചെന്ന ആരോപണത്തെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോൺഗ്രസ് നേതാക്കൾ ട്രോളി ബാഗിൽ പണം എത്തിച്ചെന്ന സിപിഎം ബിജെപി ആരോപണത്തെ പരിഹസിച്ച് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ.കോൺഗ്രസിനും തനിക്കുമെതിരെ വ്യാജ ആരോപണങ്ങളാണ് സി.പി.എമ്മും ബി.ജെ.പിയും ഉന്നയിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. ഒരു ട്രോളി ബാഗ് നിറയെ പണവുമായി കോൺഗ്രസ് നേതാക്കൾ ഹോട്ടലിലെത്തി എന്നാണ് ആരോപണം. ആ മുറിക്കകത്ത് നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ ഇറക്കി വിടൂ എന്ന് സിപിഎം ബിജെപി നേതാക്കൾ ആക്രോശിക്കുന്നത് കേട്ടുവെന്നും, ആ ആഗ്രഹം സാധിക്കാനാവാത്തതിൽ നിരാശയുണ്ടെന്ന് രാഹുൽ പരിഹസിച്ചു. ‘നിരാശപ്പെടുത്തിയതിൽ ക്ഷമിക്കണം,ഒരു…

Read More

ദുബൈയിലെ ഹോട്ടലിൽ തീപിടുത്തം ; പുക ശ്വസിച്ച് ശ്വാസം മുട്ടി രണ്ട് പേർ മരിച്ചു

ദുബൈയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് പുക ശ്വസിച്ച് ശ്വാസംമുട്ടി രണ്ട് പേര്‍ മരിച്ചു. ദുബൈയിലെ നായിഫ് ഏരിയയിലെ ഒരു ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തീപിടത്തത്തെ തുടര്‍ന്ന് ഉയര്‍ന്ന കനത്ത പുക ശ്വസിച്ചാണ് രണ്ടുപേര്‍ മരിച്ചതെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ച് വെറും ആറ് മിനിറ്റിനുള്ളില്‍ തന്നെ ദുബൈ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി. കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി. ഉടന്‍ തന്നെ തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള നടപടികളും ആരംഭിച്ചു. രണ്ടുപേരുടെ മരണത്തില്‍ ജനറല്‍…

Read More

ഭീകരാക്രമണത്തിൽ രാജ്യം പ്രതിസന്ധിയിലായപ്പോൾ തലയുയർത്തി നിന്നയാളാണ് രത്തൻ ടാറ്റ: അനുസ്മരിച്ച് കമൽ

അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് ആദരാഞ്ജലികളർപ്പിച്ച് നടൻ കമൽഹാസൻ. താൻ ജീവിതത്തിലുടനീളം അനുകരിക്കാന്‍ ശ്രമിച്ചയാളാണ് രത്തൻ ടാറ്റയെന്ന് കമൽഹാസൻ പറഞ്ഞു. ദേശീയ നിധിയാണ് രത്തൻ ടാറ്റയെന്നും സാമൂഹികമാധ്യമമായ എക്സിൽ കമൽഹാസൻ കുറിച്ചു. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം താജ് ഹോട്ടലില്‍ വെച്ച് അദ്ദേഹത്തെ കണ്ടകാര്യവും നടൻ ഓർത്തെടുക്കുന്നുണ്ട്. രത്തന്‍ ടാറ്റ എന്റെ ഹീറോ ആയിരുന്നു. ജീവിതത്തിലുടനീളം ഞാന്‍ അനുകരിക്കാന്‍ ശ്രമിച്ചയാള്‍. രാഷ്ട്രനിർമാണത്തിലെ അദ്ദേഹത്തിന്റെ സംഭാവനകൾ ആധുനിക ഇന്ത്യയുടെ കഥയിൽ എക്കാലവും പതിഞ്ഞുകിടക്കുമെന്നും…

Read More

വെയ്റ്റർ ജോലിക്ക് ഹോട്ടലിന് മുന്നിൽ ക്യൂ നിന്ന് ഇന്ത്യക്കാർ; സംഭവം കാനഡയിൽ

വിദേശപഠനത്തിനായി ഓരോ വർഷവും കേരളത്തിൽ നിന്നടക്കം ആയിരങ്ങളാണ് കാനഡയിലേക്ക് പറക്കുന്നത്. എന്നാൽ കുടിയേറ്റം ശക്തമായതോടെ സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്ന് പോകുന്നത്. കടുത്ത തൊഴിലിൽ ക്ഷാമം, പാർപ്പിട സൗകര്യങ്ങളുട അപര്യാപ്തത എന്നിവയെല്ലാം രാജ്യത്ത് സർവ്വകാല റെക്കോഡിൽ എത്തിനിൽക്കുകയാണ്. ഇതോടെ മികച്ച ജോലിയോ അനുയോജ്യമായ താമസ സൗകര്യങ്ങളോ ലഭിക്കാതെ നട്ടംതിരിയുകയാണ് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ. ഇപ്പോഴിതാ കാനഡയിൽ വിദേശികൾ പ്രത്യേകിച്ച് ഇന്ത്യക്കാർ നേരിടുന്ന കടുത്ത തൊഴിൽ പ്രതിസന്ധി വ്യക്തമാക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്….

Read More

ബലാത്സംഗ കേസ്: സിദ്ദിഖും നടിയും ഒരേ ഹോട്ടലിൽ, പ്രിവ്യു ഷോയ്ക്കും ഒപ്പം; തെളിവുകൾ ശേഖരിച്ചു

നടൻ സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ കേസിൽ കുരുക്ക് മുറുകുന്നു. കേസിൽ പരാതിക്കാരി പറയുന്നതുപോലെ സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പരാതിയിൽ പറയുന്ന ദിവസങ്ങളിൽ സിദ്ദിഖും നടിയും മസ്‌കറ്റ് ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന രേഖകളാണ് ലഭിച്ചത്. പരാതിയിൽ പറയുന്ന പ്രിവ്യു ഷോയ്ക്കും ഇരുവരുമുണ്ടായിരുന്നു. 2016-ലാണ് ഹോട്ടലിൽ വെച്ച് തന്നെ പീഡിപ്പിച്ചത് എന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. ഹോട്ടലിലെ പരിശോധന പൂർത്തിയായിട്ടുണ്ട്. കന്റോൺമെന്റ് എ.സിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിവരങ്ങൾ ശേഖരിച്ചത്. രജിസ്റ്ററും കംപ്യൂട്ടറിലെ വിവരങ്ങളും…

Read More

യുവതിയെ കാണാനില്ലെന്ന് പരാതി; അന്വേഷണത്തിനിടെ ഹോട്ടൽ മുറിയിൽ മൃതദേഹം: മരിച്ച നിലയിൽ കാമുകനും

26 വയസുകാരിയായ യുവതിയെ കാണില്ലെന്ന വീട്ടുകാരുടെ പരാതി പ്രകാരം അന്വേഷണം നടത്തുന്നതിനിടെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡിലെ റായ്പൂരിൽ ഞായറാഴ്ചയാണ് സംഭവം. പിന്നീട് യുവതിയുടെ കാമുകനെയും പരിസരത്തുള്ള റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്തതാവാമെന്നാണ് നിഗമനം. വീട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ നാഗ്പൂരിലാണെന്നാണ് കണ്ടെത്താനായത്. എന്നാൽ അന്വേഷിച്ച് അവിടെയെത്തിയ പൊലീസിന് യുവതിയുടെ ഫോൺ കണ്ടെത്താനായെങ്കിലും ഉടമ അവിടെ ഉണ്ടായിരുന്നില്ല….

Read More