കടുത്ത നെഞ്ചുവേദന; ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിനെ എയിംസിൽ പ്രവേശിപ്പിച്ചു

കടുത്ത നെഞ്ചുവേദനയെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിനെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എയിംസിലെ കാർഡിയോളജി വിഭാവം മേധാവി ഡോ. രാജീവ് നരംഗിന്റെ മേൽനോട്ടത്തിൽ ക്രിട്ടിക്കൽ കെയർ യൂണി​റ്റിലാണ് അദ്ദേഹം ഇപ്പോഴുളളത്. ഉപരാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിദഗ്ദരുടെ നിരീക്ഷണത്തിലാണെന്നുമാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

Read More

ആശുപത്രി ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു; 50 സ്‌കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് 50 വിദ്യാർത്ഥികൾ ആശുപത്രിയിൽ. കാഞ്ഞങ്ങാട്ടെ ആശുപത്രിക്ക് സമീപമുള്ള ലിറ്റിൽ ഫ്‌ലവർ സ്‌കൂളിലെ വിദ്യാർഥിനികൾക്കാണ് ശാരീരിക അസ്വസ്തതയും ശ്വാസതടസവും അനുഭവപ്പെട്ടത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

Read More

റെസ്റ്റോറന്റിൽ നിന്നും ബിരിയാണി കഴിച്ചു; കോഴിക്കോട് കുടുംബത്തിലെ 4 പേർക്ക് ഭക്ഷ്യവിഷബാധ

കോഴിക്കോട് വൈത്തിരിയിലെ റെസ്റ്റോറന്റിൽ നിന്നും ബിരിയാണി കഴിച്ച ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ 4 പേർക്ക് ഭക്ഷ്യവിഷബാധ. പതിനൊന്ന് വയസുകാരിയെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചാത്തമംഗലം വെള്ളന്നൂർ സ്വദേശി രാജേഷ് ഭാര്യ ഷിംന മക്കളായ ആരാധ്യ, ആദിത് എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരാധ്യ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മറ്റുള്ളവരുടെ നില തൃപ്തികരമാണ്.

Read More

ആശുപത്രി ബില്ലടക്കാന്‍ പണമില്ല; ചികിത്സയിലായിരുന്ന ഭാര്യയെ യുവാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ചികിത്സയിലായിരുന്ന ഭാര്യയുടെ ആശുപത്രി ബില്ലടക്കാന്‍ പണമില്ലാത്തതിനാല്‍ അമേരിക്കയില്‍ യുവാവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 11:30-ന് റോണി വിഗ്‌സ് എന്ന യുവാവാണ് ഡയാലിസിസിന് വിധേയായിരുന്ന ഭാര്യയെ കൊലപ്പെടുത്തിയത്. അമേരിക്കയിലെ മുസോരിയിലെ സെന്റെര്‍ പോയിന്റ് മെഡിക്കല്‍ സെന്ററിലാണ് സംഭവം. ഭാര്യയുടെ ശബ്ദം പുറത്തുവരാതിരിക്കാനായി മൂക്കും വായും പോത്തിപ്പിടിച്ചായിരുന്ന കൊലപാതകം നടത്തിയത്. താന്‍ വിഷാദരോഗിയായിരുന്നുവെന്നും ഭാര്യയെ ശുശ്രൂഷിക്കാനോ ആശുപത്രി ചെലവുകള്‍ നടത്താനോ തനിക്ക് കഴിയുമായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രതി മൊഴിനൽകി. ഇതിനുമുമ്പും പല തവണ ഭാര്യയെ കൊല്ലാന്‍…

Read More

വാട്ടര്‍ തീം പാര്‍ക്കിലേക്ക് വിനോദയാത്ര; വിദ്യാര്‍ത്ഥികളെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വാട്ട‍ര്‍ തീം പാര്‍ക്കിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികളെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാർക്കാടിനടുത്ത് തച്ചൻപാറ സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 18 വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലായത്. ഇവരില്‍ രണ്ടു വിദ്യാര്‍ഥികളെ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും ഒരു വിദ്യാര്‍ഥിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലും പ്രവേശിപ്പിച്ചു.എല്ലാ വിദ്യാ‍ര്‍ത്ഥികൾക്കും വയറിളക്കവും കുഴച്ചിലും അനുഭവപ്പെട്ടു. എന്താണ് കാരണമെന്ന് വ്യക്തമല്ല. വളാഞ്ചേരിയിലെ സ്വകാര്യ വാട്ടര്‍തീം പാര്‍ക്കിലേക്കാണ് വിദ്യാര്‍ത്ഥികളുമായി അധ്യാപകര്‍ യാത്ര പോയത്. 10 വിദ്യാർത്ഥികൾ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.  ഭക്ഷ്യവിഷബാധയാണോ…

Read More

ബീഹാറിൽ അൻപതോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ; ഭക്ഷണത്തിൽ ഓന്തിനെ കണ്ടെന്ന് കുട്ടികൾ

ബീഹാറിൽ അൻപതോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. കുട്ടികൾക്ക് വയറ് വേദനയും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം, വിഷയത്തിൽ ആശുപത്രി അധികൃതർ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.  ബീഹാറിലെ സീതാർമഹി ജില്ലയിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഇന്നലെ സ്‌കൂളിലെ ഉച്ചഭക്ഷണം കുട്ടികൾ കഴിച്ചിരുന്നു. തുടർന്ന് കുട്ടികൾക്ക് വയറുവേദനയും ഛർദ്ദിയും ഉണ്ടാവുകയായിരുന്നു. ഇതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്….

Read More

ദേഹാസ്വസ്ഥ്യം; നടൻ മാമുക്കോയ ആശുപത്രിയിൽ

കാളികാവിൽ വെച്ച് ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടായ നടൻ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആരോഗ്യനില അൽപം ഭേദപ്പെട്ടതിന് ശേഷമാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും അദ്ദേഹത്തെ മെഡിക്കൽ ഐസിയു ആംബുലൻസിൽ പുലർച്ചെ രണ്ടരയോടെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. ഇന്നലെ രാത്രി വണ്ടൂരിലെ ആശുപത്രിയിൽ വെച്ച് ബിപിയും ഹൃദയമിടിപ്പും സാധാരണ നിലയിലായ ശേഷമാണ് മാമുകോയയെ കോഴിക്കോട്ടേക്ക് മാറ്റിയത്. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും അദ്ദേഹം 72 മണിക്കൂർ നിരീക്ഷണത്തിൽ തുടരേണ്ടി വരുമെന്നും അദ്ദേഹത്തെ ചികിൽസിച്ച ഡോക്ടർ അജ്മൽ…

Read More