തേനെടുക്കാൻ പോയി കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

തേനെടുക്കാൻ പോയി കാണാതായ യുവാവിന്‍റെ മൃതദേഹം വെള്ളംനിറഞ്ഞ കുഴിയിൽ കണ്ടെത്തി. അട്ടപ്പാടിയില്‍നിന്ന് തേനെടുക്കാനെത്തിയ സംഘത്തിലെ കരുവാര ഉന്നതിയിലെ 24 വയസു പ്രായമുള്ള മണികണ്ഠന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കരിമ്പ പഞ്ചായത്തിലെ ആറ്റില വെള്ളച്ചാട്ടത്തിനുതാഴെ തരിപ്പപ്പതി മുണ്ടനാട് കരിമല മാവിന്‍ചോടിനുസമീപമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് മണികണ്ഠനെ കാണാതായത്. മണികണ്ഠൻ വീണതായി കരുതിയിരുന്ന, വെള്ളം നിറഞ്ഞ കുഴിയില്‍നിന്നുതന്നെയാണ് മൃതദേഹം കണ്ടെത്തിയത്. കോങ്ങാട്, മണ്ണാര്‍ക്കാട് അഗ്‌നിരക്ഷ സേനകളും പാലക്കാട് നിന്നുള്ള സ്‌കൂബ ടീമും ചേര്‍ന്നുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ദേശീയ ദുരന്ത…

Read More