
മക്കയില്‍ വിശുദ്ധ ഖുര്‍ആന്‍ മ്യൂസിയം തുറന്നു
ഇസ്‌ലാമിക ചരിത്രത്തിന്റെയും ഖുര്‍ആന്‍ പൈതൃകത്തിന്റെയും ആഴത്തിലുള്ള അനുഭവം പ്രദാനം ചെയ്യുന്ന ഹിറ പദ്ധതിലെ വിശുദ്ധ ഖുര്‍ആന്‍ മ്യൂസിയം വിശ്വാസികള്‍ക്കായി തുറന്നു. മക്കയിലെ ഹിറ കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റില്‍ മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ സഊദ് ബിന്‍ മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു. മക്ക നഗരത്തിനും വിശുദ്ധ സ്ഥലങ്ങള്‍ക്കുമുള്ള റോയല്‍ കമ്മീഷന്റെ മേല്‍നോട്ടത്തിലും പിന്തുണയിലും വികസിപ്പിച്ചെടുത്ത ഈ മ്യൂസിയം ആഗോള മുസ്‌ലിങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശത്തിന്റെ പ്രാഥമിക ഉറവിടമെന്ന നിലയില്‍ വിശുദ്ധ ഖുര്‍ആനെ ഉയര്‍ത്തിക്കാട്ടുകയും മതപരവും സാംസ്‌കാരികവുമായ അനുഭവം സമ്പന്നമാക്കുന്നതിനുമായാണ്…