മൂന്നാമതും പിണറായി വിജയൻ തന്നെ എൽഡിഎഫിനെ നയിക്കും; ഭരണരംഗത്ത് പ്രായപരിധി ബാധകമല്ലെന്ന് ഇ.പി ജയരാജൻ

മൂന്നാമതും പിണറായി വിജയൻ തന്നെ എൽഡിഎഫിനെ നയിക്കുമെന്ന് സൂചിപ്പിച്ച് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ. നയിക്കുക പിണറായി തന്നെയോ എന്ന ചോദ്യം പോലും പ്രസക്തമല്ലെന്നും കേരളത്തിന്റെ വളർച്ച നിരീക്ഷിക്കുമ്പോൾ ചോദ്യം അപ്രസക്തമാണെന്നും ഇ.പി.ജയരാജൻ ഒരു മാധ്യമത്തിന് നൽകിയ  അഭിമുഖത്തിൽ പ്രതികരിച്ചു.  കേരളത്തിലെ ഭരണ രംഗത്തിന് നേതൃത്വം നൽകുന്നത് പിണറായി വിജയനാണ്. പിണറായിയുടെ സേവനങ്ങൾ പാർട്ടി കാണും, ഉചിതമായ നിലപാട് സ്വീകരിക്കും. ഭരണരംഗത്ത് വരുന്നതിന് പ്രായപരിധി ബാധകമല്ല. പിണറായിയുടെ കഴിവിനെയും പ്രാപ്തിയേയും നീതിബോധത്തെയും ജനസേവന മനോഭാവത്തെയും, സത്യസന്ധതയേയും കേരളത്തെ…

Read More

പൂരം കലക്കൽ; ആഭ്യന്തര സെക്രട്ടറിയുടെ നിലപാട് കൂടി അറിഞ്ഞ ശേഷം തുടർനടപടിയെന്ന് മുഖ്യമന്ത്രി

തൃശ്ശൂർ പൂരം കലക്കലിൽ തുടരന്വേഷണത്തിന്റെ സൂചന നൽകി മുഖ്യമന്ത്രി. പൂരം കലക്കൽ റിപ്പോർട്ട് മന്ത്രിസഭ യോ​ഗത്തിൽ ചർച്ചയായതിനെ തുടർന്നാണ് മുഖ്യമന്ത്രി ഇത്തരത്തിലൊരു സൂചന നൽകിയിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആഭ്യന്തര സെക്രട്ടറിയുടെ നിലപാട് കൂടി അറിഞ്ഞ ശേഷം തുടർനടപടി എന്നും മുഖ്യമന്ത്രി വിശദമാക്കി. തൃശൂർ പൂരം അലങ്കോലമായതിൽ ബാഹ്യശക്തികളുടെ ഇടപെടലോ ഗൂഢാലോചനയോ ഇല്ലെന്നാണ് എഡിജിപി എം ആർ അജിത് കുമാറിന്റെ റിപ്പോർട്ട്. സംഭവിച്ചത് സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന് ഏകോപനത്തിൽ ഉണ്ടായ…

Read More

‘ഉടന്‍ വിവാഹിതനാകും’; റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സൂചന നല്‍കി രാഹുല്‍ ഗാന്ധി

ഉടന്‍ വിവാഹിതനാകുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ‘വെളിപ്പെടുതൽ. ആള്‍ക്കൂട്ടത്തിന് നടുവില്‍നിന്നായിരുന്നു ചോദ്യം ഉയർന്നത്. എന്താണ് ചോദ്യമെന്ന് രാഹുലിന് മനസിലായില്ല. എന്താണ് ചോദ്യമെന്ന് അദ്ദേഹം വേദിയിലും സദസ്സിലുമുള്ളവരോട് ചോദിച്ച് മനസിലാക്കിയ ശേഷമാണ് മറുപടി നൽകിയത്. 

Read More

സീറ്റു വിഭജന ചർച്ചകൾ നന്നായി അവസാനിക്കും; ഒരു സഖ്യമുണ്ടാകും, ഒരു സംഘർഷവുമില്ല: അഖിലേഷ് യാദവ്

ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലേക്ക് കോൺഗ്രസുമായുള്ള സീറ്റു വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നു സമാജ്‍വാദി പാർട്ടി നേതാവും യുപി മുൻ‌ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. വിവിധ സംസ്ഥാനങ്ങളിൽ സീറ്റു വിഭജന ചർ‌ച്ചകൾ തലവേദനയാകുമ്പോഴാണ് കോൺഗ്രസിനു പ്രതീക്ഷ നൽകി അഖിലേഷ് യാദവിന്റെ വാക്കുകൾ പുറത്തുവരുന്നത്. ഉത്തർപ്രദേശിൽ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് സമാജ്‍വാദി പാർട്ടിയും കോൺഗ്രസും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു.  ‘‘സീറ്റു വിഭജന ചർച്ചകൾ നന്നായി അവസാനിക്കും. ഒരു സഖ്യമുണ്ടാകും, ഒരു സംഘർഷവുമില്ല. എല്ലാം ഉടൻ പുറത്തുവരും, എല്ലാം വ്യക്തമാകും’’– അഖിലേഷ് യാദവ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞു….

Read More