
മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന് ആരോപണം; ഛത്തീസ്ഗഢിൽ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം
ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ സഭയുടെ നഴ്‌സിങ് കോളജിനെതിരെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം. ഹിന്ദു വിദ്യാർഥിയെ മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ വിസമ്മതിച്ച വിദ്യാർഥിയെ പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്നാണ് ആരോപണം. വിശ്വഹിന്ദു പരിഷത്, ബജ്‌റംഗ് ദൾ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ജാഷ്പൂരിൽ ഹിന്ദു ആക്രോശ് റാലി സംഘടിപ്പിച്ചത്. സാലിയാതോലിയിൽ നിന്ന് ആരംഭിച്ച റാലി സ്തംഭ് ചൗക്കിലാണ് സമാപിച്ചത്. റാലിക്ക് ആചാര്യ രാകേഷ്, ബജ്‌റംഗ് ദൾ ജില്ലാ പ്രസിഡന്റ് വിജയ് ആദിത്യ സിങ് ജുദേവ് എന്നിവർ…