
മഹാരാഷ്ട്രയിൽ ദർഗക്ക് നേരെ ആൾക്കൂട്ട ആക്രമണം
മഹാരാഷ്ട്രയിൽ ദർഗക്ക് നേരെ ആൾക്കൂട്ട ആക്രമണം നടന്നതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ രാഹുരിയിൽ ഹസ്രത്ത് അഹമ്മദ് ചിഷ്തി ദർഗയിലാണ് ആക്രമണം ഉണ്ടായത്. ദർഗയിൽ അതിക്രമിച്ച് കയറിയ ജനക്കൂട്ടം അവിടെയുള്ള പച്ചക്കൊടി നീക്കം ചെയ്ത് പകരം കാവിക്കൊടി സ്ഥാപിച്ചു. ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ അജ്ഞാതരായ അക്രമികൾ നശിപ്പിച്ചെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് ആക്രമണം നടന്നത്. സംഭവസ്ഥലത്ത് പോലീസ് സാന്നിധ്യമുണ്ടായിരുന്നിട്ടും, നീക്കം തടയാൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന എന്ന ആരോപണവും ഉയരുന്നുണ്ട്. രാഹുരി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ദർഗ…